പരിശോധിക്കൂ...എച്ച്‌ഐവി സ്റ്റാറ്റസ്
പരിശോധിക്കൂ...എച്ച്‌ഐവി സ്റ്റാറ്റസ്
Saturday, December 29, 2018 3:42 PM IST
എച്ച് ഐ വി പോസീറ്റിവാണ്. എനിക്ക് സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയുമോ?' ഒരമ്മയുടെതാണ് ഈ ദയനീയമായ ചോദ്യം. ഭര്‍ത്താവില്‍ നിന്നാണ് രത്‌നകുമാരിയ്ക്ക് (ശരിയായ പേരല്ല) എച്ച്‌ഐവി ബാധിച്ചത്. ഗര്‍ഭിണിയായിരിക്കെ നടത്തിയ പരിശോധനയില്‍ രോഗം തിരിച്ചറിഞ്ഞു. പിന്നീട് അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും ദിനങ്ങള്‍... എന്നാല്‍ കുഞ്ഞ് എച്ച്‌ഐവി നെഗറ്റീവാണ് എന്നതാണ് ഏക ആശ്വാസം. എങ്കിലും കുഞ്ഞിന് പാലൂട്ടാന്‍ കഴിയില്ലേ, പാലൂട്ടിയാല്‍ അസുഖം പകരുമോ എന്നുള്ള ഭയമുണ്ടെന്നും രത്‌നകുമാരി പറയുന്നു. നമ്മളറിഞ്ഞും അറിയാതെയും എച്ച് ഐ വി ബാധിച്ച എത്രയോ ദുരിത ജീവിതങ്ങള്‍ ഇപ്പോഴുമുണ്ട്. ഭൂരിഭാഗം പേര്‍ക്കും ജീവിത പങ്കാളിയില്‍ നിന്നുമാണ് രോഗം പകരുന്നത്. നാണക്കേടും അകറ്റിനിര്‍ത്തലും ഭയന്ന് പലരും ചികിത്സ തേടുകയുമില്ല.

മനുഷ്യരാശിയ്ക്ക് തന്നെ ഭീഷണിയായ എച്ച്‌ഐവി വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. ഇതില്‍ 2.4 ലക്ഷം പേര്‍ കുട്ടികളാണെന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥ. കൂടാതെ എയ്ഡ്‌സ് ബാധിതരിലെ 80 ശതമാനവും 15 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ്.

അറിയേണ്ടതുണ്ട്, എച്ച്‌ഐവി സ്റ്റാറ്റസ്

പരിശോധന നടത്തൂ, എയ്ഡ്‌സ് ഇല്ലെന്ന് ഉറപ്പുവരുത്തൂ എന്നതാണ് ലോക എയ്ഡ്സ് ദിനാചരണത്തിന്റെ 30ാം വാര്‍ഷികത്തില്‍ മുന്നോുവയ്ക്കുന്ന ആശയം.

എയ്ഡ്‌സ് എന്ന മഹാവിപത്തിനെ നേരിടാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കുന്നതിനും രോഗം വ്യാപകമാകുന്നത് തടയുന്നത് ലക്ഷ്യമിുകൊണ്ടും 1988ലാണ് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനമായി ആചരിക്കാന്‍ ലോകാരോഗ്യസംഘടനയും ഐക്യരാഷ്ട്രസഭയും തീരുമാനിച്ചത്.

മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും അതു കാരണം മറ്റു മാരകരോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹ്യുമന്‍ ഇ്യമ്യൂണോ വൈറസ് എന്ന എച്ച്‌ഐവിയെ അപകടകാരിയാക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് എയ്ഡ്സ് എന്ന മഹാവിപത്ത് പിടിപെടാനുള്ള പ്രധാനകാരണം. എച്ച്‌ഐവി ബാധിച്ച രക്ത സ്വീകരണത്തിലൂടെയും രോഗം പിടിപെടാം. അക്വയേഡ് ഇ്യമൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്സ്. 1984ല്‍ അമേരിക്കന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ ഗാലോയാണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്.

പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കാന്‍ പലരും മടിക്കും. ഓര്‍ക്കുക, രോഗം വരാതെ സൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം. അതേസമയം കൃത്യ സമയത്തെ രോഗ നിര്‍ണ്ണയവും ചിട്ടയായ ചികിത്സയും മാത്രമാണ് രോഗം കണ്ടുപിടിച്ചുകഴിഞ്ഞാല്‍ എയ്ഡ്സിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം.

രക്തപരിശോധന എവിടെ?

എച്ച്‌ഐവി പരിശോധന നടത്തേണ്ടത് എവിടെയാണെന്നായിരിക്കും പലരും ചിന്തിക്കുന്നത്. ആശങ്ക വേണ്ട ഇതിനായി സര്‍ക്കാര്‍ വകയായി സംസ്ഥാനത്ത് ജ്യോതിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും കണ്ണൂര്‍, പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികളിലും എറണാകുളം, കാസര്‍ഗോഡ് ജനറല്‍ ആശുപത്രികളിലും ഉഷസ് കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളില്‍ എച്ച്‌ഐവി പരിശോധനയും കൗണ്‍സലിംഗും സൗജന്യമാണ്. മാത്രമല്ല നിങ്ങളുടെ പേരും മേല്‍വിലാസവും പരിശോധന സംബന്ധിച്ച വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. എച്ച് ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യും. ജില്ലാ ആശുപത്രികള്‍ക്കു പുറമെ താലൂക്ക് ആശുപത്രികളിലും, പരിശോധിക്കാനുള്ള സൗകര്യമുണ്ട്.


ലക്ഷ്യം നിര്‍ാര്‍ജ്ജനം

2030 ഓടെ ഭൂമുഖത്തുനിന്നും എച്ച്‌ഐവിയെ തുടച്ചു നീക്കുകയാണ് ലക്ഷ്യം. 2020 ആകുമ്പോഴേക്കും 90- 90-90 എന്ന ലക്ഷ്യത്തിലെത്തിയാല്‍ മാത്രമേ നിര്‍ാര്‍ജ്ജനം വരും വര്‍ഷങ്ങളില്‍ സാധ്യമാവുകയുള്ളു. എച്ച്‌ഐവി ബാധിച്ച 90 ശതമാനം പേരും തങ്ങള്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് തിരിച്ചറിയുക. രോഗം സ്ഥീരികരിച്ച 90 ശതമാനം പേര്‍ക്കും ആന്റി റിട്രോ വൈറല്‍ ചികിത്സ നല്‍കുക. ചികിത്സ ലഭ്യമാക്കിയിുള്ള 90 ശതമാനം പേരിലും രോഗാണുവിന്റെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമാക്കുക. ഇതാണ് 90-90-90 എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

നിലവില്‍ രോഗം ബാധിച്ചിുള്ള മൂന്ന് കോടിയോളം പേരില്‍ 60 ശതമാനം പേര്‍ക്ക് മാത്രമേ എച്ച്‌ഐവി സ്റ്റാറ്റസ് അറിയുകയുള്ളു.

ഓരോ വര്‍ഷവും ഇന്ത്യ രണ്ടുലക്ഷത്തോളം പുതിയ എച്ച്‌ഐവി ബാധിതരെ ലോകത്തിന് സംഭാവന ചെയ്യുന്നു വെന്നാണ് ആഗോള ഏജന്‍സികളുടെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ നുടെ ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈ സേഷന്‍ (നാക്കോ) ഇത് 86,000 മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ 12 ശതമാനം കുികളും 88 ശതമാനം മുതിര്‍ന്നവരുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എച്ച്‌ഐവി ബാധിച്ച 30,253 പേരെയാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് പലരും ചികിത്സ തേടാന്‍ മടിക്കുന്നത്. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളിലെത്തുന്നത്. എയ്ഡ്‌സ് അതിഭീകര രോഗമാണെന്ന അവസ്ഥയ്ക്ക് ചെറിയ മാറ്റമുണ്ടായിുണ്ട്. മരുന്നുകളിലൂടെയാണെങ്കിലും രോഗികളുടെ ആയുസ് നീിക്കൊണ്ടു പോകാന്‍ കഴിയുന്നുമുണ്ട്.

ഓര്‍ക്കുക

ടോയ്‌ലറ്റ് സീറ്റ്, മൂത്രപ്പുരകള്‍, ഹസ്തദാനം, തലോടല്‍, ആലിംഗനം, ഉമ്മവയ്ക്കല്‍ എന്നിവ വഴിയൊന്നും എച്ച്‌ഐവി പകരില്ല. ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചാലും അടുത്തിരുന്നാലുമൊന്നും എച്ച്‌ഐവി പകരില്ല.

ഇന്ത്യ മാത്രമല്ല, എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ കേരളവും പിന്നിലല്ലെന്ന് മുന്‍കാല കണക്കുകള്‍ നോക്കിയാല്‍ മനസിലാവും. എന്നാല്‍ സമീപകാലത്തുണ്ടായ നേരിയ മാറ്റം പ്രതീക്ഷയ്ക്ക് വകയുള്ളതാണ്. 2005 മുതല്‍ 2013 വരെ എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്താനും സാധിച്ചിട്ടുണ്ട്. ഇന്ന് എയ്ഡ്‌സ് രോഗികളോടുള്ള മനോഭാവത്തിലും ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. എച്ച്‌ഐവി പോസിറ്റീവായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വിഷയം സമൂഹശ്രദ്ധയിലെത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. എച്ച്‌ഐവി മഹാമാരിയെ നമ്മുടെ നാട്ടില്‍ നിന്നു തുടച്ചുനീക്കാന്‍ എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമിച്ച് നില്‍ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണപരിപാടികളും നിരന്തരം നടത്തണം.

ഡോ.ജിഷ ടി.യു
കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ മൈക്രോബയോളജിസ്റ്റ്
മുത്തൂറ്റ് ഹോസ്പിറ്റല്‍, പത്തനംതിട്ട