മൃദുഭാഷി നല്കിയതു കനത്ത ആഘാതം
റ്റിസിഎം

മിതമായും മൃദുവായും മാത്രമാണു ഡോ. ഉർജിത് പട്ടേൽ സംസാരിക്കാറ്. റിസർവ് ബാങ്കിന്‍റെ 24ാമത്തെ ഗവർണറെ തെറ്റിദ്ധരിക്കാൻ ഇതും കാരണമായിട്ടുണ്ടാകും.

പട്ടേൽ ഗവർണറായി 66ാമത്തെ ദിവസം രാവിലെയാണു കറൻസി റദ്ദാക്കലിനു വേണ്ടി ശിപാർശ ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്. വൈകുന്നേരം അടിയന്തരമായി വിളിച്ചുകൂട്ടിയ ബോർഡ് യോഗത്തിൽ ഇത് സാന്പത്തിക വളർച്ചയെ പിന്നോട്ടടിക്കുന്ന അനാവശ്യ നടപടിയാണെന്നു പട്ടേൽ പറഞ്ഞു. പക്ഷേ, ശിപാർശ നല്കി. കറൻസി റദ്ദായി. അതിന്‍റെ ദുരന്തഫലം രാജ്യം ഇനിയും അനുഭവിച്ചു തീർന്നിട്ടില്ല.

അന്നു ഗവണ്‍മെന്‍റിനെ ധിക്കരിക്കാത്തതിനെച്ചൊല്ലി ചിലരെങ്കിലും പട്ടേലിനെ കുറ്റപ്പെടുത്തുന്നുണ്ട്. റിസർവ് ബാങ്ക് നൂറുശതമാനവും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നതാകും പട്ടേലിന്‍റെ വിശദീകരണം.

ഞെട്ടിച്ച രാജി

എന്നാൽ ഡിസംബർ 10-ന് രാജിവച്ചപ്പോൾ പട്ടേൽ പലരെയും ഞെട്ടിച്ചു. കേന്ദ്ര സർക്കാരിനെ അടക്കം. ഒക്ടോബർ അവസാനമോ നവംബർ 19നോ ആയിരുന്നു രാജിയെങ്കിൽ ഈ ഞെട്ടൽ ഉണ്ടാകില്ലായിരുന്നു. അന്നു പട്ടേൽ രാജിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ രാജിവച്ചില്ല. നവംബർ 19ന് ഒൻപതു മണിക്കൂർ നീണ്ട ബോർഡ് യോഗത്തിൽ സംബന്ധിച്ചു. തന്‍റെനിലപാടുകളിൽ മാറ്റം വരുത്താതെ ചില സമവായങ്ങൾക്കു വഴങ്ങി. മുഖ്യവിവാദ വിഷയങ്ങൾ ഈ മാസം 14ലേക്കു തള്ളിവിട്ടു. ഇനി രാജിയില്ലെന്ന് എല്ലാവരും കരുതി.
അന്നു സമവായമുണ്ടായ കാര്യങ്ങളിൽ ഒന്നുപോലും അദ്ദേഹം നടപ്പാക്കിയില്ല. റിസർവ് ബാങ്കിന്‍റെ കേന്ദ്ര ബോർഡ് ഉപദേശക സമിതി മാത്രമാണെന്നും തീരുമാനം ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും ഉൾപ്പെട്ട പ്രഫഷണൽ മാനേജ്മെന്‍റിന്‍റേത് ആണെന്നും അദ്ദേഹം മൗനമായി സ്ഥാപിച്ചു.

പൊരുതൽ എളുമപ്പമല്ല

അടുത്ത ബോർഡിലും എസ്. ഗുരുമൂർത്തിയുടെയും ധനമന്ത്രാലയ ഉദ്യോഗസ്ഥരുടെയും കടുത്ത ആക്രമണം ഉറപ്പായിരുന്നു. ബോർഡിലെ സർക്കാർ നോമിനിമാരെ മാറ്റി ആക്രമണം ശക്തിപ്പെടുത്തുമെന്നും സൂചന ഉണ്ടായിരുന്നു.

പൊരുതിനിൽക്കാൻ എളുപ്പമല്ലെന്നു വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലുള്ള തന്‍റെ രാജി പിൻഗാമിക്കു ഗവണ്‍മെന്‍റിന്‍റെ എറാൻമൂളിയാകാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പട്ടേൽ മനസിലാക്കുന്നു. ഇനി ആരു വന്നാലും റിസർവ് ബാങ്കിന്‍റെ സ്വയംഭരണം സംരക്ഷിച്ചേ മതിയാകൂ എന്നൊരവസ്ഥ ഈ രാജി വഴി ഉണ്ടായി.

മികച്ച പശ്ചാത്തലം

അൻപത്തഞ്ചു വയസുള്ള ഡോ. പട്ടേലിന് ഒരു പദവി ലഭിക്കാൻ ഒരു പ്രയാസവുമില്ല. അത്ര മികച്ച അക്കാദമിക പശ്ചാത്തലം അദ്ദേഹത്തിനുണ്ട്. വിദേശത്തെ അവസരങ്ങൾ ഉപേക്ഷിച്ചു മുംബൈയിലേക്ക് അദ്ദേഹം പോന്നത് വൃദ്ധയായ അമ്മയ്ക്ക് കൂട്ടായിരിക്കാൻ കൂടിയാണ്.
അമ്മയോടൊപ്പം സ്വന്തം വസതിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. റിസർവ് ബാങ്ക് ഗവർണറുടെ വിശാലമായ ഒൗദ്യോഗിക വസതിയിലേക്ക് പട്ടേൽ താമസം മാറ്റിയിരുന്നില്ല. അദ്ദേഹം അവിവാഹിതനാണ്.

പ്രഗല്ഭർക്ക് ഇടമില്ല

പട്ടേൽ രാജിവയ്ക്കുന്നതോടെ പ്രഗല്ഭരായ ധനശാസ്ത്രജ്ഞർക്കു മോദിഭരണത്തിൽ തുടരാനാവില്ലെന്ന ആക്ഷേപം രൂഢമൂലമാകും. പട്ടേലിന്‍റെ മുൻഗാമി ഡോ. രഘുറാം രാജനു കാലാവധി നീട്ടി നല്കാതെ ഒഴിവാക്കി. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗഡിയ അപ്രതീക്ഷിതമായി കഴിഞ്ഞ വർഷം രാജിവച്ച് അമേരിക്കയ്ക്കു മടങ്ങി. കേന്ദ്രത്തിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യനും കാലാവധി എത്തുംമുന്പേ രാജിവച്ചു പിരിഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ചും എസ്. ഗുരുമൂർത്തിയുമാണ് ഇവരെയെല്ലാവരെയും പുറത്തുചാടിച്ചത്. അതേ ശക്തികൾ തന്നെ പട്ടേലിനെയും പുറത്താക്കി.
ഒരു കാര്യത്തിൽ പട്ടേലിനെ അഭിനന്ദിക്കണം. തന്‍റെ പദവിക്ക് കോട്ടം വരുത്താതെ അന്തസോടെ അദ്ദേഹം വിട പറയുന്നു. കറൻസി റദ്ദാക്കലിനു സമ്മതിക്കേണ്ടിവന്നതിന്‍റെ പാപക്കറ കഴുകിക്കളഞ്ഞെന്നു മാത്രമല്ല റിസർവ് ബാങ്കിന്‍റെ സ്വാതന്ത്ര്യവും പണവും കവരാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഗൂഢനീക്കത്തിനെതിരേ രാജ്യത്തു ശക്തമായ ജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്തു അദ്ദേഹം.

സർക്കാരിനു രാഷ്ട്രീയ തിരിച്ചടികൾ തുടർച്ചയായി വരുന്ന അവസരത്തിൽ ഡോ. പട്ടേൽ രാജിവച്ചത് ഭരണകൂടത്തിനു കനത്ത ആഘാതമായി.

തുടക്കം മുതലേ രാജികൾ

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ ഗ​​​വ​​​ർ​​​ണ​​​ർ ത​​​ന്നെ രാ​​​ജി​​​വ​​​ച്ചാ​​​ണ് പി​​​രി​​​ഞ്ഞ​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ര​​​നാ​​​യ സ​​​ർ ഓ​​​സ്ബോ​​​ൺ സ്മി​​​ത്ത് 1936 ഒ​​​ടു​​​വി​​​ൽ രാ​​​ജി​​​വ​​​ച്ച​​​ത് പ​​​ലി​​​ശ നി​​​ര​​​ക്കു സം​​​ബ​​​ന്ധി​​​ച്ചു ധ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ്. 1937 ജൂ​​​ലൈ ഒ​​​ന്നി​​​നു രാ​​​ജി പ്രാ​​​ബ​​​ല്യത്തി​​​ലാ​​​യി.

പി​​​ന്നീ​​​ടു രാ​​​ജി​​​വ​​​ച്ച ഗ​​​വ​​​ർ​​​ണ​​​ർ ഐ​​​സി​​​എ​​​സു​​​കാ​​​ര​​​നാ​​​യ സ​​​ർ ബി. ​​​രാ​​​മ​​​റാ​​​വു​​​വാ​​​ണ്. എ​​​ട്ടു വ​​​ർ​​​ഷം ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്നു. ധ​​​ന​​​മ​​​ന്ത്രി ടി.​​​ടി. കൃ​​​ഷ്ണ​​​മാ​​​ചാ​​​രി​​​യു​​​മാ​​​യുള്ള അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു 1957 ജ​​​നു​​​വ​​​രി​​​യി​​​ലെ രാ​​​ജി.

അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ർ. പു​​​രി 1977-ലെ ​​​ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തെ തു​​​ട​​​ർ​​​ന്നു രാ​​​ജി​​​വ​​​ച്ചു.

1985 മു​​​ത​​​ൽ 90 വ​​​രെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ആ​​​ർ.എൻ. മ​​​ൽ​​​ഹോ​​​ത്ര ര​​​ണ്ടാ​​​മ​​​ത്തെ കാ​​​ലാ​​​വ​​​ധി തീ​​​രും മു​​​ന്പേ രാ​​​ജി​​​വ​​​ച്ചു. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​മാ​​​ണു കാ​​​ര​​​ണം.
മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ​​​സിം​​​ഗ് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രി​​​ക്കെ ര​​​ണ്ടു ത​​​വ​​​ണ രാ​​​ജി​​​ക്ക​​​ത്തു​​​മാ​​​യി ധ​​​ന​​​മ​​​ന്ത്രി പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി​​​യെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യെ​​​യും ക​​​ണ്ടു. ആ​​​ദ്യ​​​ത​​​വ​​​ണ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ നി​​​ല​​​പാ​​​ട് കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് ക​​​മ്മി​​​റ്റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മാ​​​ക്കി മാ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ രാ​​​ജി​​​യി​​​ൽ നി​​​ന്നു മാ​​​റി. ര​​​ണ്ടാ​​​മ​​​ത്തെ ത​​​വ​​​ണ കേ​​​ന്ദ്രം മ​​​ൻ​​​മോ​​​ഹ​​​ന്‍റെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ച്ചു; രാ​​​ജി ഒ​​​ഴി​​​വാ​​​യി.

മാ​നു​ഫാ​ക്ച​റിം​ഗ് മേ​ഖ​ല വ​ള​ർ​ച്ച​യി​ൽ: ന​വം​ബ​റി​ൽ 54 പോ​യി​ന്‍റ്

ഇ​ന്ത്യ​ൻ മാ​നു​ഫാ​ക്ച​റിം​ഗ് മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യെ സൂ​ചി​പ്പി​ക്കു​ന്ന നി​ക്കി ഇ​ന്ത്യ മാ​നു​ഫാ​ക്ച​റിം​ഗ് പ​ർ​ച്ചേ​സിം​ഗ് മാ​നേ​ജേ​ഴ്സ് ഇ​ൻ​ഡെ​ക്സ് ( പി​എം​ഐ) ന​വം​ബ​റി​ൽ 54 പോ​യി​ന്‍റി​ലെ​ത്തി. ന​വം​ബ​റി​ലി​ത് 53.1 പോ​യി​ന്‍റാ​യി​രു​ന്നു. പ​തി​നൊ​ന്നു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​യി​ന്‍റാ​ണി​ത്. അ​ന്പ​തു പോ​യി​ന്‍റി​നു മു​ക​ളി​ൽ വ​ള​ർ​ച്ച​യേ​യും അ​തി​നു താ​ഴെ ഉ​ത്പാ​ദ​ന ചു​രു​ങ്ങ​ലി​നേ​യും സൂ​ചി​പ്പി​ക്കു​ന്നു.

ഈ ​വ​ർ​ഷാ​ദ്യം വ​ള​രെ ദു​ർ​ബ​ല​മാ​യ ഡി​മാ​ൻഡാ​ണ് ദൃ​ശ്യ​മാ​യി​രു​ന്ന​ത്. അ​തി​നു മാ​റ്റം വ​രു​ന്നു​വെ​ന്നാ​ണ് പി​എം​ഐ സൂ​ചി​ക ന​ൽ​കു​ന്ന സൂ​ച​ന. കൂ​ടു​ത​ൽ ഓ​ർ​ഡ​റു​ക​ൾ മാ​നു​ഫാ​ക്ച​റിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് വ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. 2019-ൽ ​മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം മാ​നു​ഫാ​ക്ച​റിം​ഗ് മേ​ഖ​ല കാ​ഴ്ച വ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ​ർ​വീ​സ​സ് പി​എം​ഐ: സ​ന്പ​ദ്ഘ​ട​ന​യു​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം സം​ഭാ​വ​ന ചെ​യ്യു​ന്ന സേ​വ​ന​മേ​ഖ​ല​യും ന​വം​ബ​റി​ൽ വ​ള​ർ​ച്ച നേ​ടി​യ​താ​യി നി​ക്കി മാ​ർ​ക്ക​റ്റിം​ഗ് സ​ർ​വീ​സ​സ് പ​ർ​ച്ചേ​സിം​ഗ് മാ​നേ​ജേ​ഴ്സ് ഇ​ൻ​ഡെ​ക്സ് സൂ​ചി​പ്പി​ക്കു​ന്നു.


സൂ​ചി​ക ന​വം​ബ​റി​ൽ 53.7 ആ​ണ്. ഒ​ക്ടോ​ബ​റി​ലി​ത് 52.2 പോ​യി​ന്‍റാ​യി​രു​ന്നു. ജൂ​ലൈ​ക്കു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​യി​ന്‍റാ​ണ്.

എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള ഓ​ർ​ഡ​ർ ആ​റു​മാ​സ​ത്തി​ൽ ആ​ദ്യ​മാ​യി ചു​രു​ക്കം കാ​ണി​ച്ചു.


ക്രൂ​ഡോ​യി​ൽ ഒ​രു വ​ർ​ഷ​ത്തെ താ​ഴ്ച​യി​ൽ: ബാ​ര​ലി​ന് 58 ഡോ​ള​റി​ൽ

ആ​ഗോ​ള ക്രൂ​ഡോ​യി​ൽ വി​ല ബ്രെ​ന്‍റ് ബാ​ര​ലി​ന് 58.71 ഡോ​ള​റി​ൽ ഡി​സം​ബ​ർ മൂ​ന്നി​ന് എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്രൂ​ഡോ​യി​ൽ വി​ല താ​ഴു​ന്ന​ത് ഒ​രു പ​രി​ധി വ​രെ ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. ഒ​രു വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ​ന്ന വി​ല​യാ​ണി​പ്പോ​ൾ. ന​വം​ബ​റി​ൽ മാ​ത്രം വി​ല​യി​ൽ 20 ശ​ത​മാ​നം ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​റി​ൽ 86 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യ വി​ല ഇ​പ്പോ​ൾ 58 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്നി​ട്ടു​ണ്ട്.
ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്രൂ​ഡോ​യി​ൽ വി​ല​ക്കു​റ​വ് എ​ന്നാ​ൽ വി​ല​ക്ക​യ​റ്റ സ​മ്മ​ർ​ദ്ദ​വും പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ റി​സ​ർ​വ് ബാ​ങ്കി​നു​മേ​ലു​ള്ള സ​മ്മ​ർ​ദ്ദ​വും കു​റ​യു​ന്നു​വെ​ന്നാ​ണ്. ക്രൂ​ഡോ​യി​ൽ വി​ല​യി​ൽ 10 ഡോ​ള​റി​ന്‍റെ കു​റ​വു​ണ്ടാ​കു​ന്പോ​ൾ ഇ​ന്ത്യ​ൻ ജി​ഡി​പി​യി​ൽ 0.5-0.7 ശ​ത​മാ​നം വ​ള​ർ​ച്ച കൂ​ടു​മെ​ന്നും ക​ണ​ക്കാ​ക്കു​ന്നു.

ഇ​റ​ക്കു​മ​തി​ച്ചെ​ല​വു കു​റ​യു​ന്ന​തു മൂ​ലം ഇ​ന്ത്യ​യു​ടെ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി കു​റ​യു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡി​ന് ബാ​ര​ലി​ന് ഒ​രു ഡോ​ള​ർ കു​റ​യു​ന്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി ബി​ല്ലി​ൽ 6160 കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ റേ​റ്റിം​ഗ്സ് വി​ല​യി​രു​ത്തു​ന്നു. ഇ​ന്ത്യ ക്രൂ​ഡോ​യി​ൽ ആ​വ​ശ്യ​ത്തി​ന്‍റെ 83.5 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്.

അ​തേ സ​മ​യം ഇ​ന്ത്യ​യു​ടെ ക്രൂ​ഡോ​യി​ൽ ഇ​റ​ക്കു​മ​തി ഏ​ഴു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​ക്ടോ​ബ​റി​ൽ. ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്ത​ത് 21 ദ​ശ​ല​ക്ഷം ട​ണ്‍ ആ​ണ്. മു​ൻ​വ​ർ​ഷ​മി​തേ കാ​ല​യ​ള​വി​ലി​ത് 19 ദ​ശ​ല​ക്ഷം ട​ണ്ണി​നേ​ക്കാ​ൾ 10.5 ശ​ത​മാ​നം കൂ​ടു​ത​ൽ.
ന​ട​പ്പു​വ​ർ​ഷം 228.6 ദ​ശ​ല​ക്ഷം ട​ണ്‍ ക്രൂ​ഡോ​യി​ൽ ഇ​റ​ക്കു​മ​തി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ 200.4 ട​ണ്ണി​നേ​ക്കാ​ൾ 3.6 ശ​ത​മാ​നം കൂ​ടു​ത​ൽ. അ​തേ സ​മ​യം ക്രൂ​ഡോ​യി​ൽ ഇ​റ​ക്കു​മ​തി മൂ​ലം മു​ൻ​വ​ർ​ഷ​ത്തെ5.7 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് ന​ട​പ്പു​വ​ർ​ഷം 8.8 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

പ​ക്ഷേ ഇ​തി​നൊ​രു മ​റു​വ​ശ​മു​ണ്ട്. സൗ​ദി അ​റേ​ബ്യ, റ​ഷ്യ തു​ട​ങ്ങി​യ ലോ​ക​ത്തി​ലെ എ​ണ്ണ​യു​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ വ​രു​മാ​നം കു​റ​യു​ന്നു​വെ​ന്ന​തും ഇ​തി​ന്‍റെ ഫ​ല​മാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വ​രു​മാ​നം കു​റ​യു​ന്ന​ത് ആ ​രാ​ജ്യ​ത്തെ തൊ​ഴി​ൽ കു​റ​യ്ക്കു​ക​യും ഇ​ന്ത്യ​ക്കാ​ർ​ക്ക് ഗ​ൾ​ഫി​ൽ ല​ഭി​ക്കു​ന്ന തൊ​ഴി​ൽ കു​റ​യു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ്. ക്രൂ​ഡോ​യി​ലി​ൽ 10 ഡോ​ള​റി​ന്‍റെ കു​റ​വ് സം​ഭ​വി​ക്കു​ന്പോ​ൾ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ജി​ഡി​പി​യി​ൽ 3-5 ശ​ത​മാ​നം ഇ​ടി​വാ​ണു​ണ്ടാ​കു​ന്ന​ത്.

ഉ​ൽ​പ്പാ​ദ​ന, റീ​ട്ടെ​യി​ൽ രം​ഗ​ത്ത് റി​ക്രൂ​ട്ട്മെ​ന്‍റി​ൽ വ​ള​ർ​ച്ച​യെ​ന്ന് മോ​ണ്‍​സ്റ്റ​ർ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഡ​ക്സ്

2018 ജൂ​ലൈ-​സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ൽ ഓ​ണ്‍​ലൈ​ൻ റി​ക്രൂ​ട്ട്മെ​ന്‍റി​ൽ നാ​ലു ശ​ത​മാ​നം കു​റ​വു രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മോ​ണ്‍​സ്റ്റ​ർ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഡ​ക്സ് ക​ണ​ക്കാ​ക്കു​ന്നു.
എ​ന്നാ​ൽ ഉ​ൽ​പ്പാ​ദ​ന, നി​ർ​മ്മാ​ണ, റീ​ട്ടെ​യി​ൽ മേ​ഖ​ല​ക​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് മെ​ച്ച​പ്പെ​ടു​ത്തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ ക്വാ​ർ​ട്ട​റി​ലും നി​ർ​മ്മാ​ണ, ഉ​ൽ​പ്പാ​ദ​ന രം​ഗ​ത്ത് വാ​ർ​ഷി​ക വ​ള​ർ​ച്ച 65 ശ​ത​മാ​ന​മാ​ണ് കു​റി​ച്ച​ത്. 2018ന്‍റെ മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ഇ​ത് ത്രൈ​മാ​സ​ത്തി​ൽ 18 ശ​ത​മാ​ന​മാ​ണ്. റീ​ട്ടെ​യി​ൽ മേ​ഖ​ല​യാ​ണ് ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന വ​ള​ർ​ച്ച കു​റി​ച്ച​ത്. ത്രൈ​മാ​സ​ത്തി​ൽ 14 ശ​ത​മാ​ന​വും വാ​ർ​ഷി​ക​മാ​യി 42 ശ​ത​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തി.

ഉ​ൽ​പ്പാ​ദ​ന, നി​ർ​മ്മാ​ണ രം​ഗ​ത്ത് ഓ​ണ്‍​ലൈ​ൻ റി​ക്രൂ​ട്ടി​ങി​ൽ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് കാ​ര​ണം ആ​ഭ്യ​ന്ത​ര, ക​യ​റ്റു​മ​തി വ​ള​ർ​ച്ചാ നി​ർ​ണ​യം സ്ഥി​ര​ത നേ​ടി​യ​താ​യി​രി​ക്കാ​മെ​ന്ന് മോ​ണ്‍​സ്റ്റ​ർ.​കോം എ​പി​എ​സി-​ഗ​ൾ​ഫ്, സി​ഇ​ഒ അ​ഭി​ജി​ത് മു​ഖ​ർ​ജി പ​റ​ഞ്ഞു. ഇ​ത് മേ​ഖ​ല​യ്ക്ക് കു​തി​പ്പു ന​ൽ​കു​ക​യും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്കി. ഉ​ൽ​സ​വ കാ​ല​ത്ത് റി​ക്രൂ​ട്ട്മെ​ന്‍റ് കൂ​ടി​യ​താ​വാം മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ റീ​ട്ടെ​യി​ൽ രം​ഗ​ത്തെ വ​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
വേ​ഗം കു​റ​വാ​ണെ​ങ്കി​ലും ഹോം ​അ​പ്ല​യ​ൻ​സ​സ് (22 ശ​ത​മാ​നം), ബാ​ങ്കി​ങ്-​ഫി​നാ​ൻ​ഷ്യ​ൽ-​ഇ​ൻ​ഷു​റ​ൻ​സ് (13 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് വ​ള​ർ​ച്ച കു​റി​ച്ച​ത്. ഹെ​ൽ​ത്ത്കെ​യ​ർ (20ശ​ത​മാ​നം) എ​ച്ച്ആ​ർ-​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (19 ശ​ത​മാ​നം), ഫി​നാ​ൻ​സ്-​അ​ക്കൗ​ണ്ട് (17ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ മേ​ഖ​ല​ക​ളി​ലെ​യും വാ​ർ​ഷി​ക റി​ക്രൂ​ട്ട്മെ​ന്‍റ് നി​ര​ക്കു​ക​ൾ.

ന​ഗ​ര​ങ്ങ​ളി​ൽ ച​ണ്ഡി​ഗ​ഢാ​ണ് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് (17 ശ​ത​മാ​നം), ജ​യ്പൂ​ർ (ആ​റു ശ​ത​മാ​നം), കോ​യ​ന്പ​ത്തൂ​ർ (ര​ണ്ടു ശ​ത​മാ​നം എ​ന്നി​ങ്ങ​നെ പോ​കു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ക്വാ​ർ​ട്ട​റി​നെ അ​പേ​ക്ഷി​ച്ച് ഓ​ണ്‍​ലൈ​ൻ റി​ക്രൂ​ട്ടി​ങ് കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഓ​ണ്‍​ലൈ​ൻ റി​ക്രൂ​ട്ടി​ങി​ൽ വ​ള​ർ​ച്ച കു​റ​ഞ്ഞ ന​ഗ​ര​ങ്ങ​ൾ ബ​റോ​ഡ (14ശ​ത​മാ​നം ഇ​ടി​വ്), കൊ​ച്ചി (12 ശ​ത​മാ​നം ഇ​ടി​വ്) തു​ട​ങ്ങി​യ​വ​യാ​ണ്. കൊ​ൽ​ക്ക​ത്ത,അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വ ഏ​ഴു ശ​ത​മാ​നം ഇ​ടി​വും രേ​ഖ​പ്പെ​ടു​ത്തി.

പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ അ​വ​ധാ​ന​ത: ചെ​ല​വി​ൽ 3.37 ല​ക്ഷം കോ​ടി​യു​ടെ വ​ർ​ധ​ന

നൂ​റ്റ​ന്പ​തി​ല​ധി​കം കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വു വ​രു​ന്ന 358 അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ലെ അ​വ​ധാ​ന​ത മൂ​ലം രാ​ജ്യ​ത്തി​നു ഖ​ജ​നാ​വി​ൽ​നി​ന്നു മു​ട​ക്കേ​ണ്ടി വ​രു​ന്ന അ​ധി​ക​ത്തു​ക 3.37 ല​ക്ഷം കോ​ടി​രൂ​പ.

ഈ ​പ​ദ്ധ​തി​ക​ൾ തു​ട​ങ്ങു​ന്പോ​ൾ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത് 16.78 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പ​ദ്ധ​തി​ക​ൾ തീ​ർ​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 20.17 ല​ക്ഷം കോ​ടി രൂ​പ വേ​ണം. അ​താ​യ​ത് 20.12 ശ​ത​മാ​നം വ​ർ​ധ​ന. ഈ ​പ​ദ്ധ​തി​ക​ളി​ൽ ഇ​തു​വ​രെ 7.69 ല​ക്ഷം കോ​ടി രൂ​പ ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. എ​സ്റ്റി​മേ​റ്റി​ന്‍റെ 38.1 ശ​ത​മാ​ന​ത്തോ​ളം വ​രു​മി​ത്.

ഭ​ക്ഷ്യേ​ത​ര വാ​യ്പാ വ​ള​ർ​ച്ച 5 വ​ർ​ഷ​ത്തെ ഉ​യ​ര​ത്തി​ൽ; 15.11 %

വ്യ​വ​സാ​യ​മേ​ഖ​ല​യു​ടേ​യും മ​റ്റും വ​ള​ർ​ച്ച​യു​ട അ​ള​വു​കോ​ലു​ക​ളി​ലൊ​ന്നാ​യ ഭ​ക്ഷ്യേ​ത​ര മേ​ഖ​ല​യി​ലെ വാ​യ്പ വ​ള​ർ​ച്ച ന​വം​ബ​ർ 9-ന് ​അ​വ​സാ​നി​ച്ച ദ്വൈ​വാ​ര​ത്തി​ൽ, അ​ഞ്ചു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​യ 15.11 ശ​ത​മാ​ന​ത്തി​ലെ​ത്തി. ത​ലേ​വാ​ര​ത്തി​ലി​ത് 14.78 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് 2013 ന​വം​ബ​റി​ല​വ​സാ​നി​ച്ച ദ്വൈ​വാ​ര​ത്തി​ലാ​ണ് ഈ 15 ​ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വ​ള​ർ​ച്ച കാ​ണി​ച്ച​ത്.

ന​വം​ബ​ർ 9 വ​രെ ക​ന്പ​നി​ക​ളും വ്യ​ക്തി​ക​ളും കൂ​ടി എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ 90.34 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. മു​ൻ​വ​ർ​ഷ​മി​തേ കാ​ല​യ​ള​വി​ലി​ത് 78.63 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു.
ചെ​റു​കി​ട റീ​ട്ടെ​യി​ൽ വാ​യ്പ​ക​ളാ​ണ് മെ​ച്ച​പ്പെ​ട്ട വ​ള​ർ​ച്ച​യ്ക്ക് ഉൗ​ർ​ജം പ​ക​ർ​ന്നി​ട്ടു​ള്ള​ത്.