എംജി മോട്ടോഴ്സിന്‍റെ ഇന്ത്യയിലെ ആദ്യവാഹനം "ഹെക്ടർ'
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ എ​സ്‌​യു​വി​യു​ടെ പേ​ര് ഹെ​ക്ട​ർ എ​ന്നാ​ണെ​ന്ന് എം​ജി മോ​ട്ടോ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു.

ഹ്യു​ണ്ടാ​യ് ട​ക്സ​ൺ, ജീ​പ് കോം​പാ​സ്, വി​പ​ണി​യി​ൽ എ​ത്താ​നി​രി​ക്കു​ന്ന ടാ​റ്റാ ഹാ​രി​യ​ർ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളോ​ട് മ​ത്സ​രി​ക്കാ​നാ​ണ് ഈ ​ബ്രി​ട്ടീ​ഷ് ബ്രാ​ൻ​ഡി​ന്‍റെ പ​ദ്ധ​തി.


1930ക​ളി​ൽ ബ്രി​ട്ടീ​ഷ് റോ​യ​ൽ എ​യ​ർ ഫോ​ഴ്സി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ചെ​റു വി​മാ​ന​ത്തി​ന്‍റെ പേ​രാ​ണ് ഹെ​ക്ട​ർ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഗു​ജ​റാ​ത്തി​ലെ ഹാ​ലോ​ൽ പ്ലാ​ന്‍റി​ൽ നി​ർ‌​മി​ക്കു​ന്ന വാ​ഹ​നം ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും.