മാഗ്നിഫിസന്റ് മേരി
മാംഗ്‌തേ ചുങ്‌നേയിജാംഗ് മേരി കോം എന്നു പേരു കേട്ടാല്‍ ഇതാര് എന്ന് ആലോചിച്ച് എല്ലാവരും തലപുകയ്ക്കാന്‍ തുടങ്ങും. പകരം എം.സി. മേരി കോമെന്നോ മാഗ്നിഫിസന്റ് മേരിയെന്നോ പറഞ്ഞാല്‍ ആളെ പെെട്ടന്ന് മനസിലാകും. അതു നമ്മുടെ സ്വന്തം മേരി കോമല്ലേയെന്ന് പറയും. മാഗ്നിഫിസന്റ് മേരിയെന്ന് ഗൂഗിള്‍ സേര്‍ച്ച് ചെയ്താല്‍തന്നെ നേരേ മേരി കോമിന്റെ വിവരങ്ങളിലേക്കാണ് പോകുന്നത്. മാഗ്നിഫിസന്റ് മേരിയെന്ന അപരനാമം മേരി കോമിനോടുള്ള ആരാധനയില്‍ ആരാധകരിതല്ല. മേരിയുടെ പ്രകടനം കണ്ട് വിസ്മയിച്ച എഐബിഎ (ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍) 2008ല്‍ നല്‍കിയ പേരാണിത്.

മേരി കോം ഇന്ത്യന്‍ ജനതയുടെ പ്രത്യേകിച്ച്, വനിതകളുടെ അഭിമാനവും ആവേശവുമാണ്. മൂന്നു കുട്ടികളുടെ അമ്മയായ മേരി കോം ഇടിക്കൂട്ടിലെ തളരാത്ത പോരാളിയാണ്. ലോക അമച്വര്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ നേട്ടത്തോടെയാണ് ഈ മുപ്പത്തിയഞ്ചുകാരി വീണ്ടും ചരിത്രമെഴുതിയത്. വിവാഹവും അമ്മയാകലും ഒന്നിനും ഒരു തടസമല്ലെന്നാണ് മേരി കോം ഓരോ വിജയത്തിലൂടെയും തെളിയിക്കുന്നത്. വിവാഹശേഷം കായികലോകത്തോട് വിടപറയുന്നവര്‍ മാതൃകയാക്കേണ്ട വ്യക്തിയാണ് മേരി കോം. ഇവരുടെ വിജയങ്ങള്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആവിശ്വാസവും പൊരുതാനുള്ള മനസും നല്‍കുന്നു. രാജ്യസഭാംഗം കൂടിയാണ് ഈ ഇന്ത്യന്‍ ഇതിഹാസം.

ഇന്ത്യന്‍ വനിതകള്‍ കായിക ലോകത്ത് തങ്ങളുടെ സ്വന്തമെന്നു പറയാന്‍ ഒരു സൂപ്പര്‍ താരത്തെ തേടുന്ന കാലത്താണ് മേരി കോമിന്റെ വരവ്. ഇതിന് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ടെന്നീസ്, ബാഡ്മിന്റണ്‍ പോലുള്ള ഗ്ലാമര്‍ ഇനങ്ങളില്‍ ഇന്ത്യക്കു സൂപ്പര്‍ വനിതാ താരങ്ങളായത്. 2001ല്‍ അമേരിക്കയില്‍ നടന്ന എഐബിഎ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. 2001ലാണ് വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. മേരി കോമിന്റെ വെള്ളി നേട്ടം വരാനിരുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു. 2002, 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ സ്വര്‍ണ നേട്ടം കഴിഞ്ഞ് എട്ടു വര്‍ഷത്തിനുശേഷം സ്വന്തം നാട്ടില്‍, സ്വന്തം കാണികളുടെ മുന്നില്‍ നടന്ന ഫൈനലില്‍ യുക്രെയിനിന്റെ ഹന്ന ഒഖോയെ തോല്‍പ്പിച്ച് മേരി കോം നേടിയ സ്വര്‍ണം ഉടനെയെങ്ങും ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥാനത്താണ് മേരിയെ എത്തിച്ചിരിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം നേടിയ വനിതയെന്ന അപൂര്‍വ ബഹുമതിയാണ് മേരിക്ക് സ്വന്തമായിരിക്കുന്നത്.

സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുന്നതിന്റെ അങ്കലാപ്പോ ആശങ്കയോ ഒന്നുമില്ലാതെയാണ് മേരി കോം എതിരാളിയെ ശക്തമായ പഞ്ചുകള്‍ തൊടുത്ത് ഇടിച്ചിത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതയെന്ന നേട്ടം മേരി കോമിന്റെ പേരിലായി. മണിപ്പുരില്‍നിന്നുള്ള ഈ താരത്തിന്റെ പേരിലുള്ളത് ആറു സ്വര്‍ണവും ഒരു വെള്ളിയുമാണ്. ഇടിക്കൂില്‍ ക്യൂബയുടെ ഇതിഹാസ പുരുഷതാരം ഫെലിക്‌സ് സാവോണിന്റെ റിക്കാര്‍ഡിനൊപ്പമാണ് മേരിയെ എത്തിച്ചിരിക്കുന്നത്. ബോക്‌സിംഗിനോടുള്ള അടങ്ങാത്ത താത്പര്യമാണ് മേരിയുടെ ഓരോ നേത്തിനു പിന്നിലുമുള്ളത്. വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2001 മുതല്‍ 2018 വരെ ഇന്ത്യ നേടിയ ഒമ്പത് സ്വര്‍ണ മെഡലില്‍ ആറെണ്ണവും മേരിയുടേതാണ്. എഐബിഎ 45/ 48 കിലോഗ്രാം വിഭാഗത്തില്‍ വനിതകളുടെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം മേരിക്കാണ്.

പ്രതിസന്ധികളില്‍ തളരാതെ

ഇന്ത്യയിലെ ഏതൊരു കായിക താരത്തിനും പറയാനുള്ള കഥ തന്നെയാണ് മേരിക്കുമുളളത്. പ്രതിസന്ധികളോട് പോരടിച്ചുവളര്‍ന്ന പ്രതിഭയാണ് ഇവര്‍. മണിപ്പുരിലെ കാംഗ്‌ത്തേയി എന്ന കുഗ്രാമത്തിലെ ദരിദ്ര കര്‍ഷക കുടുംബത്തില്‍ പഴയൊരു ഗുസ്തിക്കാരനായ മാംഗ്‌തേ തോന്‍പാകോമിന്റെയും മാംഗ്‌തേ അഖാം കോമിന്റെയും മകളായി 1983 മാര്‍ച്ച് ഒന്നിനു ജനിച്ചു. കൃഷിക്കാരായ മാതാപിതാക്കളെ സഹായിച്ചായിരുന്നു മേരിയുടെ ബാല്യം. എന്നാല്‍, കായികമേഖലയിലും മേരി താത്പര്യം കാണിച്ചിരുന്നു. അത്‌ലറ്റിക്‌സായിരുന്നു കൂടുതല്‍ ഇഷ്ടം. ജാവലിന്‍, 400 മീറ്റര്‍ ഓട്ടം എന്നിവയ്‌ക്കൊപ്പം ഫുട്‌ബോളും വോളിബോളും പരിശീലിച്ചു. ഈ സമയത്താണ് മേരിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവമുണ്ടായത്. 1998ല്‍ ബാങ്കോക്ക് ആതിഥേയത്വം വഹിച്ച ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഡിങ്കോ സിംഗ് ബോക്‌സിംഗില്‍ സ്വര്‍ണം നേടി. മണിപ്പുരില്‍ നിന്നുള്ള ഡിങ്കോ സിംഗ് ഇതോടെ രാജ്യത്തിന്റെ സൂപ്പര്‍താരമായി. സ്വന്തം നാുകാരന്‍ രാജ്യത്തിന്റെ താരമായത് മേരിയെ സ്വാധീനിച്ചു. മേരി മാത്രമല്ല മണിപ്പുരിലെ പല യുവാക്കളും ഡിങ്കോ സിംഗ് നല്കിയ പ്രചോദനം ഉള്‍ക്കൊണ്ട് ബോക്‌സിംഗിലേക്കു ചുവടുവച്ചു. സ്വന്തം നാുകാരന്റെ നേത്തില്‍ ആവേശംകൊണ്ട മേരി അത്‌ലറ്റിക്‌സിനോടും ഫുട്‌ബോള്‍, വോളിബോള്‍ മേഖലകളോടും വിടപറഞ്ഞു. 2000ല്‍ ബോക്‌സിംഗാണ് തന്റെ കായിക ലോകമെന്നു തിരിച്ചറിഞ്ഞ മേരി ഇംഫാലിലുള്ള കെ.കൊസാന മെയ്തിയുടെ കീഴില്‍ ബോക്‌സിംഗിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങി. കൂടുതല്‍ പരിശീലനത്തിനായി ഇംഫാലിലെത്തണമെന്ന് തീരുമാനിച്ചു. അന്ന് മേരിക്ക് 15 വയസായിരുന്നു. തുടര്‍ന്ന് ഇംഫാലിലെ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. വളരെ വേഗംതന്നെ ബോക്‌സിംഗിന്റെ ആദ്യ പാഠങ്ങള്‍ മേരി പഠിച്ചെടുത്തു. മണിപ്പുര്‍ സംസ്ഥാന ബോക്‌സിംഗ് പരിശീലകന്‍ നര്‍ജിത് സിംഗിനു കീഴിലായിരുന്നു അക്കാഡമിയിലെ പരിശീലനം. മേരി കഠിനാധ്വാനിയും അപാരമായ മനോബലവുമുള്ള പെണ്‍കുിയും ആയിരുന്നുവെന്ന് ആദ്യ പരിശീലകന്‍ മെയ്തിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബോക്‌സിംഗ് പഠിക്കാമെന്ന മേരിയുടെ തീരുമാനത്തിനു പ്രതിബന്ധങ്ങള്‍ നിരവധിയായിരുന്നു. പൊക്കമില്ലെന്നും ഒരു ബോക്‌സര്‍ക്കുവേണ്ട ശരീരഘടനയില്ലെന്നും പലരും പറഞ്ഞു. സ്വന്തം വീില്‍നിന്നും എതിര്‍പ്പുണ്ടായിരുന്നു. ബോക്‌സിംഗ് പരിശീലിക്കുന്ന കാര്യം മേരി ആദ്യം സ്വന്തം പിതാവില്‍നിന്നും മറച്ചുവച്ചു. ഇടിയേറ്റു കരുവാളിച്ച മുഖമായാല്‍ മകളെ ആരു വിവാഹം ചെയ്യുമെന്ന ആശങ്കയായിരുന്നു ആ പിതാവിന്. എങ്കിലും സംഗതി വളരെ വേഗം വെളിപ്പെു. 2000ലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മേരി വിജയിച്ചു. ഇതിന്റെ പടം പത്രത്തില്‍ വന്നതോടെ തന്റെ മകള്‍ ബോക്‌സറാണെന്ന വിവരം മുന്‍ ഗുസ്തിക്കാരന്‍കൂടിയായ പിതാവ് അറിഞ്ഞു. മകള്‍ സംസ്ഥാന ചാമ്പ്യനായിും പിതാവ് മകളുടെ നേത്തെയോ തീരുമാനത്തെയോ അംഗീകരിക്കാന്‍ തയാറല്ലായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിനുശേഷം പിതാവ് മകളുടെ തീരുമാനം അംഗീകരിച്ചു. അപ്പോഴേക്കും മേരി ലോകം അറിയപ്പെടുന്ന സൂപ്പര്‍ താരമായിക്കഴിഞ്ഞു. ബോക്‌സിംഗ് പരിശീലനത്തോടൊപ്പം ബിരുദമെടുക്കാനും മേരിക്കായി.


പഞ്ചുതിര്‍ത്ത് മേരി കോം

പ്രതിബന്ധങ്ങളെയെല്ലാം ഒരു ബോക്‌സറെപ്പോലെ ശക്തമായ പഞ്ചിലൂടെ ഇടിച്ചിട്ട മേരി 2001ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുമ്പോള്‍ പ്രായം 18. അന്താരാഷ്ട്രതലത്തില്‍ മേരിയുടെ ജൈത്രയാത്ര അവിടെനിന്നാണ് തുടങ്ങിയത്. അതിനുശേഷമാണു ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം, 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം, ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും, ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം എന്നീ നേങ്ങള്‍ കൈവരിക്കുന്നത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും മേരി കോമാണ്. 2012ലാണ് ഒളിമ്പിക്‌സില്‍ വനിതാ ബോക്‌സിംഗും ഉള്‍പ്പെടുത്തിയത്. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മേരി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറായി. 2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയ സ്വര്‍ണം മേരിയെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാക്കി.

കൂടുതല്‍ കരുത്ത്

ഇതിനിടെ 2005 മാര്‍ച്ച് 12ന് കാരുംഗ് ഓണ്‍ലര്‍ കോമുമായി മേരിയുടെ വിവാഹം നടന്നു. ഇന്ത്യയില്‍ വ്യൂിതാ കായികതാരങ്ങള്‍ വിവാഹിതയാകുന്നതോടെ അവര്‍ കരിയര്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ മുന്‍ ഫുട്‌ബോളര്‍ കൂടിയായ ഭര്‍ത്താവിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതോടെ മേരി ഇടിക്കൂട്ടില്‍ ശക്തമായി നിലയുറപ്പിച്ചു. വിവാഹശേഷമാണ് മേരിയുടെ കരിയറിലെ സുവര്‍ണകാലഘം. വാരിക്കൂിയ മെഡലുകള്‍ ധാരാളം. ബോക്‌സിംഗ് റിംഗില്‍നിന്ന് മെഡലുകള്‍ വാരിക്കൂട്ടിയതോടെ എഐബിഎ ഇന്ത്യയുടെ താരത്തെ മാഗ്നിഫിസന്റ് മേരിയെന്ന് വിളിച്ചു. അമ്മയായശേഷം ഇടിക്കു കൂടുതല്‍ ബലമേറി. ബോക്‌സിംഗ് പോലെ കായികക്ഷമതയും മെയ്‌വഴക്കവും ചടുലമായ നീക്കങ്ങളും വേണ്ട മേഖലയിലാണ് മേരി കോം അയായശേഷം കൂടുതല്‍ കരുത്തയായത്. 2007ല്‍ ഇരക്കുട്ടികള്‍ക്കു ജന്മം നല്‍കി. സിസേറിയന്‍ കഴിഞ്ഞ ഒമ്പതാം മാസം തീവ്രപരിശീലനമാരംഭിച്ചു. ഇരകളായ റെചുംഗ്‌വാര്‍, ഖുപ്‌നെയ്‌വാര്‍ എന്നിവരുമായാണ് ആ അമ്മ വിശാഖപണത്തെ പരിശീലനക്യാമ്പില്‍ എത്തിയത്. കഠിനാധ്വാനിയായ മേരി 2008ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. കരിയറിലെ നാലാം ലോക കിരീടം. 2013ല്‍ മൂന്നാമത്തെ മകനായ പ്രിന്‍സിനു ജന്മം നല്‍കി. പിറ്റേ വര്‍ഷമായിരുന്ന മേരി ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്.

തിരിച്ചുവരവ്

2014ലെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണത്തിനുശേഷം മേരിയുടെ കരിയറില്‍ ചെറിയൊരു തകര്‍ച്ചയുണ്ടായി. പലരും മേരി കോമിന്റെ ബോക്‌സിംഗ് കാലം കഴിഞ്ഞെന്നു വിധിയെഴുതി. 2016ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മേരിക്ക് 2016 റിയോ ഒളിമ്പിക്‌സിനും യോഗ്യത നേടാനായില്ല. എന്നാല്‍ ഈ പരാജയങ്ങളൊന്നും തന്നെ ബാധിച്ചിില്ലെന്ന് തെളിയിച്ചുകൊണ്ട് മേരി കഴിഞ്ഞ വര്‍ഷം ഇടിക്കൂില്‍ തിരിച്ചെത്തി. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി വിമര്‍ശകരുടെ വായടപ്പിച്ചു. ഏഷ്യന്‍ ഗെയിംസിനു ശേഷം മേരിയുടെ ആദ്യ രാജ്യാന്തര കിരീടമായിരുന്നു അത്. പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി. ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കുശേഷം നവംബര്‍ 24ന് മേരി ചരിത്ര നേം കൈവരിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന പേര് തന്‍േറതാക്കി. ഇതുകൊണ്ടും മേരി ബോക്‌സിംഗ് റിംഗില്‍നിന്നു വിടപറയാനില്ലെന്ന് അറിയിച്ചു. 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണമാണ് തന്റെ ലക്ഷ്യമെന്ന് മേരി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള ശ്രമം അവര്‍ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം ലോക സ്വര്‍ണനേത്തില്‍ മേരി സന്തോഷാശ്രു പൊഴിച്ചു. 'ഈ സ്വര്‍ണം രാജ്യത്തിനുള്ളതാണ്. ഇനി ടോക്കിയോ ഒളിമ്പിക്‌സിനു യോഗ്യത നേടണം. അവിടെ സ്വര്‍ണമാണ് ലക്ഷ്യം.'

സ്ത്രീകള്‍ക്കു മാതൃക

രാജ്യത്തിനു നല്‍കിയ നേങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ മേരിക്ക് അര്‍ജുന അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍ രത്‌ന, പദ്മശ്രീ, പദ്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 2016 ഏപ്രില്‍ 26ന് ഇന്ത്യന്‍ പ്രസിഡന്റ് മേരി കോമിനെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു. 2017 മാര്‍ച്ചില്‍ ഇന്ത്യന്‍ യുവജനകാര്യ കായികമന്ത്രാലയം താരത്തെ ബോക്‌സിംഗില്‍ ഇന്ത്യയുടെ നിരീക്ഷകയായും നിയമിച്ചു. മണിപ്പൂര്‍ പോലീസ് സേനയിലെ അംഗംകൂടിയാണ് മേരി. ഔദ്യോഗിക, കുടുംബ തിരക്കുകള്‍ മൂലം കളമൊഴിയുമെന്നു കരുതിയിടത്താണ് മേരി പ്രായത്തെ വെല്ലുന്ന പ്രതിഭ കാട്ടി തിരിച്ചുവന്നത്. കായിക പരിശീലനത്തിനിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഈ താരം സമയം കണ്ടെത്തുന്നു. ഭര്‍ത്താവ് ഓണ്‍ലറുടെ പൂര്‍ണ പിന്തുണ മേരിയുടെ നേങ്ങള്‍ക്ക് വലിയൊരു ഘടകമാണ്. ഇതുവരെയുള്ള നേട്ടങ്ങള്‍ കൊണ്ടുമാത്രം തൃപ്തിപ്പെടാതെ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കാണിക്കുന്ന ആര്‍ജവവും മനസുമാണ് മേരി കോമിനെ വീണ്ടും വീണ്ടും നേങ്ങളിലേക്കു നയിക്കുന്നത്. വിവാഹവും പ്രായവും ഒന്നിനും ഒരു തടസമല്ലെന്നു തെളിയിക്കാന്‍കൂടി മേരി ക്ക് കഴിയുന്നു. വിവാഹം കഴിഞ്ഞ പ്രായം, മുപ്പതു കഴിഞ്ഞ തന്നേക്കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്നു കരുതുന്ന ഓരോ ഭാരതീയ സ്ത്രീയും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് മേരി. രണ്ടു തവണ സിസേറിയനു വിധേയയായ അയാണ് അവര്‍. ഓരോ സിസേറിയനുശേഷവും നേടിയ മെഡലുകളിലൂടെ ഇത്തരം വിഷമതകള്‍ തളര്‍ത്താനുള്ളതല്ലെന്ന് മേരി തെളിയിച്ചു.

ഒപ്പം റിംഗിലെത്തിയ പലരും വിരമിച്ചിും ഇനിയും പൊരുതാനുള്ള മനസും ഊര്‍ജവും ബാക്കിയുണ്ടെന്ന് ഈ ഇതിഹാസതാരം തെളിയിക്കുകയാണ്. കഠിനാധ്വാനവും തളരാത്ത മനസും വിമര്‍ശനങ്ങളില്‍ വീഴാത്ത ഭാവവുമാണ് മേരിയെ ഇപ്പോഴും പിടിച്ചുനിര്‍ത്തുന്നത്. കഷ്ടപ്പാടുകളില്‍നിന്നു വളര്‍ന്നുവന്നതിന്റെ കാഠിന്യവും ആ മനസിലുണ്ട്. മേരി കോമിന്റെ ഒളിമ്പിക് സ്വര്‍ണമെന്ന ലക്ഷ്യം പൂവണിഞ്ഞാല്‍ അത് ഇന്ത്യക്ക് കൂടുതല്‍ മത്സരവീര്യവും ആവിശ്വാസവും നല്‍കും. ടോക്കിയോ ഒളിമ്പിക്‌സാകുമ്പോഴേക്കും മേരിക്ക് 37 വയസാകും. മേരി കോമിന്റെ ഒളിമ്പിക് സ്വര്‍ണമെന്ന പ്രഖ്യാപനം തന്നെ ഇന്ത്യക്ക് അഭിമാനം നല്കുന്നതാണ്.മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍