ഹോണ്ട സിറ്റിക്ക് പുതിയ വേരിയന്‍റ്
ഹോണ്ട സിറ്റിക്ക് പുതിയ വേരിയന്‍റ്
Monday, January 14, 2019 12:32 PM IST
മാ​​​​ന്വ​​​​ൽ ട്രാ​​​​ൻ​​​​സ്മി​​​​ഷ​​​​ൻ വാ​​​​ഹ​​​​ന​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രേ​​​​റി​​​​യ​​​​തി​​​​നാ​​​​ൽ ഹോ​​​​ണ്ട ത​​​​ങ്ങ​​​​ളു​​​​ടെ മി​​​​ഡ് സൈ​​​​സ് സെ​​​​ഡാ​​​​ൻ മോ​​​​ഡ​​​​ലാ​​​​യ സി​​​​റ്റി​​​​യു​​​​ടെ പു​​​​തി​​​​യ വേ​​​​രി​​​​യ​​​​ന്‍റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ടോ​​​​പ് എ​​​​ൻ​​​​ഡ് വേ​​​​രി​​​​യ​​​​ന്‍റാ​​​​യ സെ​​​​ഡ്എ​​​​ക്സി​​​​ന്‍റെ പെ​​​​ട്രോ​​​​ൾ മോ​​​​ഡ​​​​ലാ​​​​ണ് ക​​​​മ്പ​​​​നി പു​​​​തു​​​​താ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ‌ഇ​​​​നി​​​​മു​​​​ത​​​​ൽ സെ​​​​ഡ്എ​​​​ക്സ് വേ​​​​രി​​​​യ​​​​ന്‍റ് പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളി​​​​ൽ ല​​​​ഭി​​​​ക്കും.

നി​​​​ര​​​​വ​​​​ധി ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ: ആ​​റ് എ‍യ​​ർ​​ബാ​​ഗു​​ക​​ൾ, എ​​ൽ​​ഇ​​ഡി പാ​​ക്കേ​​ജ്, വ​​ൺ ട​​ച്ച് ഓ​​പ്പ​​ൺ/​​ക്ലോ​​സ് ഇ​​ല​​ക്‌​​ട്രി​​ക് സ​​ൺ​​റൂ​​ഫ്, 16 ഇ​​ഞ്ച് ഡ​​യ​​മ​​ണ്ട് ക​​ട്ട് മ​​ൾ​​ട്ടി സ്പോ​​ക്ക് അ​​ലോ​​യ് വീ​​ലു​​ക​​ൾ, 17.7 സെ​​ന്‍റീ​​മീ​​റ്റ​​ർ ട​​ച്ച്സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെയ്ന്‍റ്​​മെ​​ന്‍റ് സി​​സ്റ്റം, ഓ​​ട്ടോ​​മാ​​റ്റി​​ക് ഹെ​​ഡ്‌​​ലൈ​​റ്റു​​ക​​ൾ, ഹെ​​ഡ്‌​​ലാ​​ന്പ് ഓ​​ട്ടോ ഓ​​ഫ് ടൈ​​മ​​ർ, റെ​​യ്ൻ സെ​​ൻ​​സിം​​ഗ് വൈ​​പ്പ​​റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പു​​തി​​യ വേ​​രി​​യ​​ന്‍റി​​ന്‍റെ ഫീ​​ച്ച​​റു​​ക​​ൾ.

പു​​തി​​യ ര​​ണ്ടു നി​​റ​​ങ്ങ​​ൾ​​കൂ​​ടി: റേ​​ഡി​​യ​​ന്‍റ് റെ​​ഡ് മെ​​റ്റാ​​ലി​​ക്, ലൂ​​ണാ​​ർ സി​​ൽ​​വ​​ർ മെ​​റ്റാ​​ലി​​ക് എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു നി​​റ​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​നി​​റ​​ങ്ങ​​ളി​​ൽ ഇ​​നി​​മു​​ത​​ൽ എ​​ല്ലാ വേ​​രി​​യ​​ന്‍റു​​ക​​ളും ല​​ഭ്യ​​മാ​​കും. ഈ ​​നി​​റ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷം വി​​പ​​ണി​​യി​​ലെ​​ത്തി​​യ ര​​ണ്ടാം ത​​ല​​മു​​റ അ​​മേ​​സി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു.


റി​​യ​​ർ പാ​​ർ​​ക്കിം​​സ് സെ​​ൻ​​സ​​ർ: സി​​റ്റി​​യു​​ടെ എ​​ല്ലാ മോ​​ഡ​​ലി​​ലും ഇ​​നി​​മു​​ത​​ൽ റി​​യ​​ർ പാ​​ർ​​ക്കിം​​ഗ് സെ​​ൻ​​സ​​ർ സ്റ്റാ​​ൻ​​ഡാ​​ർ​​ഡ് ആ​​യി ഉ​​ണ്ടാ​​കും.

സ്റ്റാ​​ൻ​​ഡാ​​ർ​​ഡ് ഫീ​​ച്ച​​ർ വേ​​റെ​​യു​​മു​​ണ്ട്: സു​​ര​​ക്ഷ​​യ്ക്കാ​​യി ഡു​​വ​​ൽ ഫ്ര​​ണ്ട് എ‍യ​​ർ​​ബാ​​ഗു​​ക​​ൾ, എ​​ബി​​എ​​സ്, ഇ​​ബി​​ഡി, ഐ​​സോ​​ഫി​​ക്സ് ചൈ​​ൽ​​ഡ് സീ​​റ്റ് ആ​​ങ്ക​​റു​​ക​​ൾ എ​​ന്നി​​വ ബേ​​സ് മോ​​ഡ​​ൽ മു​​ത​​ൽ ഉ​​ണ്ടാ​​കും.

എ​​ൻ​​ജി​​ൻ: 1.5 ലി​​റ്റ​​ർ സി​​വി​​ടി പെ​​ട്രോ​​ൾ എ​​ൻജി​​നാ​​ണ് വാ​​ഹ​​ന​​ത്തി​​ന്‍റെ ക​​രു​​ത്ത്. ഈ ​​എ​​ൻ​​ജി​​ന് 119 പി​​എ​​സ് പ​​വ​​റി​​ൽ 145 എ​​ൻ​​എം ടോ​​ർ​​ക്ക് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ഴി​​യും. അ​​തേ​​സ​​മ​​യം, 1.5 ലി​​റ്റ​​ർ ഡീ​​സ​​ൽ എ​​ൻ​​ജി​​ന് 100 പി​​എ​​സ് പ​​വ​​റി​​ൽ 200 എ​​ൻ​​എം ടോ​​ർ​​ക്ക് ഉ​​ത്പാ​​ദി​​പ്പി​​ക്കും. ആ​​റ് സ്പീ​​ഡ് മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​നി​​ലാ​​ണ് പു​​തി​​യ പെ​​ട്രോ​​ൾ വേ​​രി​​യ​​ന്‍റ് ല​​ഭ്യ​​മാ​​കു​​ക. 17.4 കി​​ലോ​​മീ​​റ്റ​​ർ മൈ​​ലേ​​ജ് ക​​ന്പ​​നി വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്.

എ​​തി​​രാ​​ളി​​ക​​ൾ നി​​ര​​വ​​ധി: ടോ​​പ് വേ​​രി​​യ​​ന്‍റ് പെ​​ട്രോ​​ൾ മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​ൻ മോ​​ഡ​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​ലൂ​​ടെ മാ​​രു​​തി സു​​സു​​കി സി​​യാ​​സ്, ഹ്യു​​ണ്ടാ​​യ് വെ​​ർ​​ണ, ടൊ​​യോ​​ട്ട യാ​​രി​​സ് തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ൾ​​ക്ക് സി​​റ്റി ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തി​​യേ​​ക്കും. ഈ ​​മോ​​ഡ​​ലു​​ക​​ൾ​​ക്ക് നി​​ല​​വി​​ൽ ടോ​​പ് എ​​ൻ​​ഡ് പെ​​ട്രോ​​ൾ മാ​​ന്വ​​ൽ ട്രാ​​ൻ​​സ്മി​​ഷ​​ൻ വേ​​രി​​യ​​ന്‍റു​​ണ്ട്.
വി​​ല: 12.75 ല​​ക്ഷം (എ​​ക്സ് ഷോ​​റൂം).

ഓട്ടോസ്പോട്ട്
ഐബി
[email protected]