പു​തി​യ മൊ​ബൈ​ൽ പ്രോ​സ​സ​റു​മാ​യി സാം​സങ്
പു​തി​യ മൊ​ബൈ​ൽ പ്രോ​സ​സ​റു​മാ​യി സാം​സങ്
Wednesday, January 23, 2019 4:29 PM IST
കൊ​​​ച്ചി: ആ​​​ധു​​​നി​​​ക സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ർ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന സാം​​​സ​​​ങ് ഏ​​​റ്റ​​​വും പു​​​തി​​​യ മൊ​​​ബൈ​​​ൽ പ്രോ​​​സ​​​സ​​​റാ​​​യ എ​​​ക്സി​​​നോ​​​സ് 7 സീ​​​രീ​​​സ് 7904 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ൾ​​​ട്ടി മീ​​​ഡി​​​യ സ​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന പ്രോ​​​സ​​​സ​​​ർ മ​​​ധ്യ​​​നി​​​ര സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും സ​​​വി​​​ശേ​​​ഷ​​​മാ​​​യ ഫീ​​​ച്ച​​​റു​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്നു. എ​​​ക്സി​​​നോ​​​സ് 7904 വേ​​​ഗ​​​മാ​​​ർ​​​ന്ന ഒ​​​ക്റ്റാ-​​​കോ​​​ർ പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്നു. സ്മാ​​​ർ​​​ട്ട്ഫോ​​​ണി​​​ലെ വെ​​​ബ് ബ്രൗ​​​സിം​​​ഗും ആ​​​പ് ലോ​​​ഞ്ചിം​​​ഗും എ​​​ളു​​​പ്പ​​​മാ​​​ക്കു​​​ന്നു.

സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ അ​​​ധി​​​ഷ്ഠി​​​ത ഡി​​​ജി​​​റ്റ​​​ൽ വി​​​പ്ല​​​വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​ക്ക് ഏ​​​റെ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നും എ​​​ക്സി​​​നോ​​​സ് 7 സീ​​​രി​​​സി​​​ലൂ​​​ടെ ട്രി​​​പ്പി​​​ൾ കാ​​​മ​​​റ പോ​​​ലു​​​ള്ള ഉ​​​ന്ന​​​ത​​​മാ​​​യ മൊ​​​ബൈ​​​ൽ അ​​​നു​​​ഭ​​​വം ആ​​​സ്വ​​​ദി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും സാം​​​സ​​​ങ് ഇ​​​ന്ത്യ സെ​​​യി​​​ൽ​​​സ്-​​​മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഡി​​​വൈ​​​സ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ രാ​​​ജീ​​​വ് സേ​​​ഥി പ​​​റ​​​ഞ്ഞു. 14 നാ​​​നോ​​​മീ​​​റ്റ​​​റി​​​ൽ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന എ​​​ക്സി​​​നോ​​​സ് 7 സീ​​​രീ​​​സ് 7904ൽ 1.8 ​​​ജി​​​ഗാ​​​ഹെ​​​ർ​​​ട്ട്സ് റ​​​ണ്‍ ചെ​​​യ്യാ​​​വു​​​ന്ന കോ​​​ർ​​​ട്ട​​​ക്സ് എ-73 ​​​കോ​​​ർ​​​സും 1.6 ജി​​​ഗാ​​​ഹെ​​​ർ​​​ട്ട്സ് റ​​​ണ്‍ ചെ​​​യ്യാ​​​വു​​​ന്ന കോ​​​ർ​​​ട്ട​​​ക്സ് എ-53 ​​​കോ​​​ർ​​​സും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 32 എം​​​പി​​​വ​​​രെ​​​യു​​​ള്ള സിം​​​ഗി​​​ൾ കാ​​​മ​​​റ​​​യെ എ​​​ക്സി​​​നോ​​​സ് പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ട്രി​​​പ്പി​​​ൾ കാ​​​മ​​​റ സെ​​​റ്റ്-​​​അ​​​പ്പ്, ഉ​​​യ​​​ർ​​​ന്ന റെ​​​സ​​​ല്യൂ​​​ഷ​​​നി​​​ലു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ഫീ​​​ച്ച​​​റു​​​ക​​​ളെ​​​യും സ​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.