യോഗയും ധ്യാനവും ശീലമാക്കൂ...മാനസിക സംഘര്‍ഷങ്ങളെ ഗെറ്റ് ഔട്ടടിക്കാം
മുഖത്തൊരു കലയോ പാടോ വന്നാല്‍, നമ്മള്‍ സ്‌കിന്‍ സ്‌പെഷലിസ്റ്റിനെ കാണാന്‍ പോകും. പനി വന്നാലും ചുമ വന്നാലും ആശുപത്രിയില്‍ പോകും. എന്നാല്‍ മനസിന് അസുഖം വന്നാല്‍, എന്ത് ചെയ്യും. മൂഡ് ശരിയല്ലെന്ന് പറഞ്ഞ് ആശ്വസിക്കുമെന്നല്ലാതെ, പലരും അതത്ര കാര്യമാക്കുക പോലുമില്ല. സങ്കടം രണ്ട് പെഗ്ഗിലൊതുക്കിയും ലഹരികളില്‍ അഭയം തേടിയും അത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവരുമുണ്ട്. ലഹരി വിാെഴിയുമ്പോള്‍ മനസ് പഴയ പടി സംഘര്‍ഷഭരിതമാവുകയും ചെയ്യും. ആരോഗ്യസംരക്ഷണം എന്നത് ഭൂരിഭാഗം ആളുകള്‍ക്കും ശാരീരിക ആരോഗ്യം മാത്രമാണ്. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും തമ്മില്‍ ബന്ധപ്പെു കിടക്കുന്നതാണെന്ന് തിരിച്ചറിയുന്നവര്‍ വളരെ കുറവാണ്. മാനസികാരോഗ്യം തകരാറിലാവുമ്പോള്‍ ശാരീരിക അസുഖങ്ങള്‍ക്കും വഴിവയ്ക്കും. മാനസിക സംഘര്‍ഷങ്ങള്‍ ശാരീരികാരോഗ്യത്തെ താളം തെറ്റിക്കുന്നു. ഒന്ന് മറ്റേതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചുരുക്കം.

മനസ് കൈവിട്ടുപോകുമ്പോള്‍

മുന്‍പൊക്കെ കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന കാലത്ത് സങ്കടങ്ങളും സന്തോഷവും ആശങ്കയുമൊക്കെ പങ്കുവയ്ക്കാന്‍ ചുറ്റിലും ഇഷ്ടം പോലെ ആള്‍ക്കാരുണ്ടായിരുന്നു. വീട് നിറയെ ബന്ധുക്കള്‍, കൂട്ടുകാര്‍ അങ്ങനെ നിരവധി പേര്‍. അണുകുടുംബമായി മാറിക്കഴിഞ്ഞതോടെ എല്ലാവര്‍ക്കും തിരക്കായി. കുടുംബമെന്നത് അച്ഛനും അയും രണ്ടു മക്കളുമടങ്ങുന്നതായി ചുരുങ്ങി.

വെറുതെ ഒന്ന് പുറത്തിറങ്ങി നടന്നു നോക്കു. മനസറിഞ്ഞ് ചിരിക്കുന്ന ആശങ്കയും ആധിയുമില്ലാത്ത എത്ര മുഖം കാണാന്‍ കഴിയും. പഠനവും ജോലിയുമൊക്കെയായി വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട അവസ്ഥയുണ്ട് പലര്‍ക്കും. മാറിയ ലൈഫ്‌സ്റ്റൈലും ശീലങ്ങളും നമ്മുടെ ആരോഗ്യത്തെയും ബാധിക്കുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം ജോലിത്തിരക്കും ഓഫീസിലെ സമ്മര്‍ദവും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ഒന്നുകൂടി വഷളാവും. പലര്‍ക്കും പല പ്രശ്‌നങ്ങളാണ്. പ്രണയനൈരാശ്യം, ലക്ഷ്യ ബോധമില്ലായ്മ, ഒറ്റപ്പെടല്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍, ജോലിസ്ഥലത്തെ സമ്മര്‍ദം... മാനസികസംഘര്‍ഷങ്ങള്‍ക്ക് അങ്ങനെ പലതുണ്ട് കാരണങ്ങള്‍. ചിലര്‍ക്ക് കുട്ടിക്കാലം മുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളുണ്ടാകാം. ബാല്യകാലത്ത് കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളും പേടിയുമെല്ലാം അവരോടൊപ്പം തന്നെ വളരും. മിക്കവരിലും കാലങ്ങളോളം അത് തിരിച്ചറിയപ്പെടാതെ ആരോടും പങ്കുവയ്ക്കപ്പെടാതെ അസ്വസ്ഥമായി കിടക്കുകയും ചെയ്യും. പുറമേ നിന്നു നോക്കുമ്പോള്‍ ആക്ടീവായി സന്തോഷത്തോടെ ജീവിക്കുകയാണെന്ന് നമുക്ക് തോന്നുന്ന പലരും, ഉള്ളില്‍ വലിയ സങ്കടക്കടല്‍ കൊണ്ടുനടക്കുന്നവരായിരിക്കും. മറ്റുളളവരറിയാതിരിക്കാന്‍ വേണ്ടി അഭിനയിച്ചു ജീവിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. മന:സുഖവും സന്തോഷവുമുള്ളവര്‍ക്കു മാത്രമേ സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയുകയുള്ളു.

മാനസികാരോഗ്യനില മോശമാകുന്നത് പലരും തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. ചിലരില്‍ സങ്കടവും സമ്മര്‍ദവും ദേഷ്യമായി പുറത്തുവരും. ചിലര്‍ കാരണമൊന്നുമില്ലാതെ കരയും, ദേഷ്യപ്പെടും, വെറുതെ ചിന്തിച്ചിരിക്കും. സന്തോഷമോ അദ്ഭുതമോ ഇല്ലാതെ എപ്പോഴും നിസ്സംഗമായ മുഖഭാവത്തോടെയിരിക്കുന്നവരുമുണ്ട്. നുടേതുതന്നെയോ അല്ലെങ്കില്‍ നമ്മുടെ വേണ്ടപ്പെവരുടെയോ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്തോറും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും പ്രയാസമുളളതാകും. മാനസിക സന്തോഷം കണ്ടെത്താന്‍ പല വഴികളുണ്ട്. സിനിമ, സൗഹൃദം, പാട്ടുകേള്‍ക്കല്‍, യാത്ര അങ്ങനെ പല വഴികള്‍. ചിലര്‍ക്ക് കൗണ്‍സലിംഗും വേണ്ടതായി വരും. അത്തരക്കാര്‍ മടിക്കാതെ മാനസികരോഗ വിദഗ്ധനെ കാണുക തന്നെ വേണം. ഒരു പരിധിവരെയുള്ള മാനസികാരോഗ്യപ്രശ്‌നങ്ങളെ വ്യായാമം ചെയ്തും ഇഷ്ട വിനോദങ്ങളിലേര്‍പ്പെും മറികടക്കാം. യോഗയും ധ്യാനവും മാനസികസംഘര്‍ഷങ്ങള്‍ക്ക് നല്ല മരുന്നാണ്.

യോഗ: മാനസികശാരീരിക ആരോഗ്യത്തിനും സൗന്ദര്യത്തിനും

മാനസിക സംഘര്‍ഷം കുറയ്ക്കാനും ആരോഗ്യത്തോടെ ജീവിക്കാനും യോഗ നല്ല മരുന്നാണ്. തിരക്കുപിടിച്ച ജോലിക്കും ടെന്‍ഷനുമിടയില്‍ കൃത്യമായി ആഹാരം പോലും കഴിക്കാന്‍ സമയമില്ലാത്തവരുണ്ട്. അപ്പോള്‍ പിന്നെ വ്യായാമത്തിന്റെ കാര്യം പറയുകയേ വേണ്ട. എന്നാല്‍ നിങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നിങ്ങള്‍ നല്‍കുന്നില്ല എങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുന്ന ഘട്ടമെത്തും. ഇപ്പോള്‍ ഒുമിക്ക സ്ഥലങ്ങളിലും യോഗ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും യോഗാധ്യാപകനോട് തുടക്കത്തില്‍ തന്നെ പറയേണ്ടതുണ്ട്. ഏകാഗ്രതയില്ലായ്മയോ ഡിപ്രഷനോ നിങ്ങളുടെ പ്രശ്‌നം പലതുമാവാം. അതുപ്രകാരമുള്ള യോഗാമുറകളാവും നിങ്ങളെ പരിശീലിപ്പിക്കുക. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ് യോഗാസനങ്ങള്‍. സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗ പരിശീലനം തുടങ്ങുന്നത് പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും ആവിശ്വാസം ഉണ്ടാക്കുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകമാവും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിന് ആസനങ്ങള്‍, പ്രാണായാമം, യോഗനിദ്ര എന്നിവ പരിശീലിക്കേണ്ടതാണ്. ഓര്‍ക്കുക, ശാരീരികാരോഗ്യം വീണ്ടെടുക്കുന്നതോടൊപ്പം മനസിനുണ്ടാകുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കുന്നതിനും യോഗ പരിശീലനം ബെസ്റ്റാണ്.


ഒട്ടും സന്തോഷമില്ലാതെ ആക്ടീവല്ലാതെ സംഘര്‍ഷഭരിതമായ മനസിനെ നിയന്ത്രിക്കുവാന്‍ നല്ല വഴിയാണ് യോഗയിലെ ശവാസനവും ധ്യാനവും. ശരീരത്തിനും മനസിനും ഇത്രയധികം വിശ്രമം നല്‍കുന്ന മറ്റൊരു മാര്‍ഗം ഇല്ലെന്നുതന്നെ പറയാം. ശവാസനം പരിശീലിക്കുമ്പോള്‍ പേശികളെ പൂര്‍ണമായും വിശ്രമാവസ്ഥയിലെത്തിച്ച് മനസിനെ ശാന്തമായ അവസ്ഥയിലെത്തിക്കുന്നു. ഉപബോധമനസിനെ ശുദ്ധീകരിക്കുക കൂടി ചെയ്യുന്നു. ഇത് ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായകമാണ്. യോഗയും ധ്യാനവും പരിശീലിക്കുന്നതിലൂടെ വ്യക്തിയുടെ മനസിനെ നിയന്ത്രണത്തിലെത്തിക്കാനും ഏതൊരു പരിതസ്ഥിതിയെയും നേരിടാനുള്ള കഴിവ് ആര്‍ജിക്കാനും കഴിയും.

യോഗ കൊണ്ടുള്ള ഗുണങ്ങള്‍

പൊതുവെ ലളിതമായ വ്യായാമമാണ് യോഗ. വ്യായാമോപകരണങ്ങളൊന്നുമില്ലാതെ വീട്ടില്‍ വച്ചും യോഗ പരിശീലനം നടത്താം. വലിയ പണച്ചെലവില്ലാതെ പരിശീലനം നടത്താമെന്നു മാത്രമല്ല പഠിച്ചു കഴിഞ്ഞാല്‍ പിന്നെ ഗുരു സാമീപ്യമില്ലാതെ ചെയ്യാം എന്നതും വീട്ടമ്മമാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമാണ്. കുട്ടിക്കാലം മുതല്‍ യോഗ ശീലിക്കുന്നത് ഏകാഗ്രത, ലഭിക്കാനും മെയ്‌വഴക്കം നേടാനും സഹായിക്കും. കൂടുതല്‍ മാനസികശാരീരിക ഊര്‍ജം കൈവരിക്കാം. ക്ഷീണം തോന്നില്ല എന്നുമാത്രമല്ല ആരോഗ്യത്തിനോടൊപ്പം ശരീരസൗന്ദര്യവും മന:ശാന്തിയും ലഭിക്കുന്നു.

യോഗയുടെ ഭാഗമായ പ്രാണായാമ പരിശീലനം മനസിനെ ശാന്തവും ഏകാഗ്രവുമാക്കും. ചെയ്യുന്ന ജോലി ആത്മവിശ്വാസത്തോടെ കൃത്യമായി ചെയ്തു തീര്‍ക്കാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ചും ഇത് വളരെ ഗുണകരമാണ്.

ഏകാഗ്രതയ്ക്ക് ധ്യാനം

മാനസിക സംഘര്‍ഷങ്ങളില്‍പ്പെുപോകുന്ന പല അവസ്ഥകളിലും മനസിന്റെ നിയന്ത്രണം വിട്ടുപോകാറുണ്ട്. പിന്നീട് അതോര്‍ത്ത് ദു:ഖിക്കാറുമുണ്ട്. മാനസികമായ പക്വതയില്ലായ്മമാണ് ഇത്തരം വിഷയങ്ങള്‍ക്കിടയാക്കുന്നത്. പൂര്‍ണമായ ധ്യാനം സാധാരണക്കാരന് അപ്രാപ്യമാണ്. എങ്കിലും ഏകാഗ്രതയ്ക്കുള്ള ഉപാധിയെന്നോണം ലഘുവായി ധ്യാനം അഭ്യസിക്കാം. ഇരുന്ന് കണ്ണടച്ച് മനസിലുള്ള എല്ലാ വിചാരങ്ങളേയും മാറ്റിനിര്‍ത്തി സ്വസ്ഥമായി ഏതെങ്കിലും ഒരു വസ്തുവില്‍മാത്രം കേന്ദ്രീകരിച്ച് മനസിനെ നിയന്ത്രിക്കുന്ന പ്രക്രിയയാണിത്. ഇഷ്ടമുള്ള ഏതെങ്കിലും വസ്തുവിനെ മനസില്‍ സങ്കല്‍പിക്കാം. ധ്യാനത്തില്‍നിന്ന് ഉണരുമ്പോള്‍ മൂന്നുതവണ ദീര്‍ഘശ്വാസം ചെയ്ത് അവസാനിപ്പിക്കാവുന്നതാണ്. നിരന്തരമായ അഭ്യാസംകൊണ്ട് മാത്രമേ ധ്യാനത്തിന്റെ ഫലം അനുഭവിക്കാന്‍ കഴിയുകയുള്ളു. മാനസികാരോഗ്യം വര്‍ധിപ്പിക്കുവാനും നിലനിര്‍ത്താനും ധ്യാനം സഹായിക്കും.

ഗുണങ്ങള്‍

ധ്യാനം ശീലമാക്കുന്നതോടെ ഊര്‍ജസ്വലതയും ഉന്‍മേഷവുമുണ്ടാകും. കാര്യങ്ങളെ പോസിറ്റീവായി കണ്ട് തുടങ്ങാനും ഇത് നല്ലതാണ്. ധ്യാനിക്കുമ്പോള്‍ വ്യക്തി കൂടുതല്‍ ക്രിയേറ്റീവ് ആവുകയും മാനസിക പക്വത കൈവരിക്കുകയും ചെയ്യും. ഓര്‍ശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാനും സഹായകമാണ്. രോഗപ്രതിരോധശേഷി കൂട്ടുകയും രക്ത സമ്മര്‍ദം കുറയുന്നതിനുമിടയാക്കും. മാനസിക സംഘര്‍ഷങ്ങളെ അകറ്റി സമാധാനവും സുന്ദരവുമായ മാനസികാവസ്ഥ പ്രദാനം ചെയ്യും.നിമ്മി കോശി
സീനിയര്‍ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, മൂത്തൂറ്റ് ഹോസ്പിറ്റല്‍,, കോഴഞ്ചേരി