"2019-ൽ മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷിക്കാം’
റീട്ടെയിൽ ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാന്‍റെ വിപണി ഒൗട്ട് ലുക്ക് 2019

വിപണയുടെ ഭാവം അത്ര പ്രസന്നമല്ലെങ്കിലും വെല്ലുവിളികൾ ഏറെ മുന്നിലുണ്ടെങ്കിലും 2019-ൽ വിപണിയെക്കുറിച്ചു സൃഷ്ടിപരമായ കാഴ്ചയാണുള്ളത്. പ്രധാനമായും മൂന്നു കാരണങ്ങളാണ് ഞങ്ങളെ അങ്ങനെ ചിന്തിപ്പിക്കുന്നത്.

* 1. മെച്ചപ്പെട്ട സാന്പത്തികാന്തരീക്ഷം (ക്രൂഡോയിൽ വിലയിലെ കുറവ്, പണനയത്തിൽ അതിന്‍റെ അനന്തരഫലം തുടങ്ങിയവ)
* 2. കന്പനികളുടെ വരുമാന വളർച്ച
* 3. തിരുത്തലിനുശേഷം ഓഹരികളുടെ മൂല്യം യുക്തിസഹമായ നിലയിൽ എത്തിയത്.
ആഗോളതലത്തിൽ യുഎസിന്‍റെ പലിശ വർധിപ്പിക്കൽ നയത്തിന്‍റെ വേഗം കുറയുവാനാണ് സാധ്യത. ഇതു സംബന്ധിച്ച മൃദുലമായ ഭാഷ്യങ്ങൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലേക്കു തിരിച്ചുവരാം. ഇവിടുത്തെ യഥാർത്ഥ പലിശ (റീപോ നിരക്ക്- പണപ്പെരുപ്പം) 3.5 ശതമാനത്തിനു ചുറ്റളവിലാണ്. ഇതു വളരെ ഉയർന്ന നിലയിലാണ്. ഇതു മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള ധനകാര്യ ആസ്തികളിലേക്കു പണമൊഴുക്ക് ഉറപ്പാക്കും. ഇത് വിപണിക്കു ആവശ്യമായ പിന്തുണ നൽകും.

വിലയിരുത്തൽ: 2019-ൽ സംഭവങ്ങളുടെ വർഷമാണ്. അതു വന്യമായ വ്യതിയാനങ്ങൾ വിപണിയിൽ കൊണ്ടുവരുമെങ്കിലും 2018-നേക്കാൾ വളരെ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെന്നാണ് ഞങ്ങൾ വിലയിരുത്തുന്നത്.

നഷ്ടസാധ്യത: ആഗോള സന്പദ്ഘടനയിലെ അനിശ്ചിതത്വം, കന്പനികളുടെ വരുമാന വളർച്ച കുറയുന്നത്, രാജ്യത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ തുടങ്ങിയവയാണ് വിപണിക്കു മുന്പിലുള്ള നഷ്ടസാധ്യതകൾ.

നിക്ഷേപ ശേഖര തന്ത്രം മുൻതൂക്കം:

* കോർപറേറ്റ് വായ്പ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്വകാര്യ ബാങ്കുകൾ
* കണ്‍സ്യൂമർ കന്പനികൾ ( ഗ്രാമീണ ഡിമാൻഡിനാൽ മുന്നോട്ടു പോകുന്ന കന്പനികൾ)
* അഗ്രി ഇൻപുട്സ്/സ്പെഷൽ കെമിക്കൽ

* തെരഞ്ഞെടുക്കപ്പെട്ട ഐടിസേവന കന്പനികൾ, വ്യവസായങ്ങൾ
* താഴ്ന്നു കിടക്കുന്ന മിഡ് കാപ് കന്പനികൾ
പിൻതൂക്കം (അണ്ടർവെയിറ്റ്):
* പിഎസ് യു ബാങ്കുകൾ
* ഫാർമ
* മെറ്റൽ

വിപണിയിൽ സമയം നോക്കേണ്ട
തിരുത്തലുകൾ സ്വാഭാവികമാണ്. ആഴം കുറഞ്ഞതുമാണ്. അതേസമയം തിരിച്ചുവരവ് വേഗത്തിലുള്ളതാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിപണിയിൽ ഇരട്ടയക്ക തിരുത്തൽ ( 10-12 ശതമാനം) സംഭവിച്ച കാര്യങ്ങളുണ്ട്. അതിന് എന്തു സംഭവിച്ചുവെന്നു പരിശോധിക്കാം.

1. 2015 ഡിസംബർ-2016 ഫെബ്രുവരി:
2006നുശേഷം ആദ്യമായി യുഎസ് നിരക്ക് വർധിപ്പിച്ചത് ആഗോള വിപണിയിൽ വന്യമായ വ്യതിയാനത്തിനു കളമൊരുക്കി.

2. 2016 നവംബർ-2016 ഡിസംബർ: നോട്ട്
പിൻവലിക്കൽ. പ്രത്യാഘാതങ്ങൾ അറിയാതെയുള്ള സാന്പത്തിക പരിഷ്കാരമായിരുന്നു ഇത്.

3. 2018 ഫെബ്രുവരി-2018 ഏപ്രിൽ:
ബജറ്റിൽ ലോംഗ് ടേം കാപ്പിറ്റൽ ഗെയിൻ ഏർപ്പെടുത്തിയതും ആഗോള തിരുത്തലും വിപണിയിൽ തിരുത്തലുണ്ടാക്കി.

തിരിച്ചുവരവ്
ഈ തിരുത്തലുകളിലെല്ലാം വിപണി ഒരു മാസത്തിനുള്ളിൽ ഏറ്റവും താഴ്ചയിൽനിന്നു 90 ശതമാനവും വീണ്ടെടുത്തുവെന്നതാണ് വസ്തുത.

മുഖ്യകാര്യം: വിപണിയുടെ ഏറ്റവും താഴ്ചയിൽ വാങ്ങുവാനും ഏറ്റവും ഉയരത്തിൽ വിറ്റൊഴിയാനും സാധിക്കുകയെന്നത് പ്രായോഗികമായി അസാധ്യമായ കാര്യമാണ്. അതിനാൽ തിരുത്തലുകളിൽ പുതിയ നിക്ഷേപം നടത്തുകയെന്നതാണ് പ്രധാനമായ സംഗതി.

ശിപാർശ ചെയ്യുന്ന ഓഹരികൾ:
* 1. ഐസിഐസിഐ ബാങ്ക്
* 2. ഇൻഡസ് ഇൻഡ് ബാങ്ക്
* 3. റിലയൻസ് ഇൻഡസ്ട്രീസ്
* 4. എൽ ആൻഡ് ടി
* 5. ബ്രിട്ടാനിയ
* 6. ആർടി ഇൻഡസ്ട്രീസ്
* 7. എൽ ആൻഡ് ടി ഇൻഫോ
* 8. ആർബിഎൽ ബാങ്ക്
* 9 ജൂബിലി ഫുഡ്
* 10 ടിസിഐ എക്സ്പ്രസ്