ബജാജ് ഓട്ടോയുടെ അറ്റാദായം ഉയർന്നു
മും​ബൈ: ഇ​രു​ച​ക്ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ബ​ജാ​ജ് ഓ​ട്ടോ​യു​ടെ അ​റ്റാ​ദാ​യം ഉ‍യ​ർ​ന്നു. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 15.7 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1,101.9 കോ​ടി രൂ​പ​യാ​യി.

ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 952.44 കോ​ടി രൂ​പ​യാ​യി​രു​ന്നു. വ​രു​മാ​നം ഉ​യ​ർ​ന്ന് 7,408.4 കോ​ടി രൂ​പ​യാ​യി.

2018 ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ 91,000 വാ​ഹ​ന​ങ്ങ​ൾ ക​മ്പ​നി​യി​ൽ​നി​ന്ന് നി​ര​ത്തി​ലെ​ത്തി.