വാഹനങ്ങളുടെ ഹെഡ് ലാന്പുകൾക്കു തീവ്രത കൂടിയാൽ പണിയാകുമേ...
വാഹനങ്ങളുടെ ഹെഡ് ലാന്പുകൾക്കു  തീവ്രത കൂടിയാൽ പണിയാകുമേ...
Monday, February 11, 2019 2:39 PM IST
കോ​​​​​ഴി​​​​​ക്കോ​​​​​ട് : അ​​​​​മി​​​​​ത പ്ര​​​​​കാ​​​​​ശ​​​​​മു​​​​​ള്ള ഹെ​​​​​ഡ്‌ലൈ​​​​​റ്റു​​​​​ക​​​​​ളു​​​​​മാ​​​​​യി നി​​​​​ര​​​​​ത്തി​​​​​ലോ​​​​​ടു​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി ശ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങി പോ​​​​​ലീ​​​​​സ്. പ്ര​​​​​കാ​​​​​ശ​​​​​തീ​​​​​വ്ര​​​​​ത കൂ​​​​​ടി​​​​​യ ഹെ​​​​​ഡ്‌​​​​​ലൈ​​​​​റ്റ് ഘ​​​​​ടി​​​​​പ്പി​​​​​ച്ച് പി​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ല്‍ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ സ​​​​​ർ​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് റ​​​​​ദ്ദു ചെ​​​​​യ്യു​​​​​ന്നതും ഓ​​​​​ടി​​​​​ച്ച​​​​​യാ​​​​​ളു​​​​​ടെ ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ന്‍ൻ​​​​സ് സ​​​​​സ്‌​​​​​പെ​​​​​ന്‍​ഡ് ചെ​​​​​യ്യു​​​​​ന്ന​​​​​തു​​​​​മു​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടികൾ മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന വ​​​​​കു​​​​​പ്പ് സ്വീ​​​​​ക​​​​​രി​​​​​ക്കും. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ള്‍വ​​​​​ഴി പോ​​​​​ലീ​​​​​സ് ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു​​​​​ള്ള സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഹെ​​​​​വി വാ​​​​​ഹ​​​​​നം ഓ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് ചെ​​​​​റു വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളെ ക​​​​​ണ്ടാ​​​​​ല്‍ ലൈ​​​​​റ്റ് ഡിം ​​​​​ചെ​​​​​യ്യാ​​​​​ന്‍ മ​​​​​ടി​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് ഭൂ​​​​​രി​​​​​ഭാ​​​​​ഗം വാ​​​​​ഹ​​​​​ന യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ​​​​​യും പ​​​​​രാ​​​​​തി. ഇ​​​​​രു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള​​​​​ട​​​​​ക്കം ചെ​​​​​റു വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കാ​​​​​ണ് ഇ​​​​​തു കൂ​​​​​ടു​​​​​ത​​​​​ല്‍ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ള്‍ സൃ​​​​​ഷ്ടി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​തി​​​​​ര്‍​ദി​​​​​ശ​​​​​യി​​​​​ല്‍നി​​​​​ന്ന് വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​കാ​​​​​ശം നേ​​​​​രെ ക​​​​​ണ്ണി​​​​​ലേ​​​​​ക്ക് പതി​​​​​ക്കു​​​​​മ്പോ​​​​​ള്‍ വാ​​​​​ഹ​​​​​ന​​​​​മോ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് റോ​​​​​ഡ് കാ​​​​​ണാ​​​​​നാ​​​​​വാ​​​​​തെ വ​​​​​രി​​​​​ക​​​​​യും ഇ​​​​​ത് അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍​ക്കു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു.

ഏ​​​​​തു വാ​​​​​ഹ​​​​​ന​​​​​മാ​​​​​യാ​​​​​ലും, രാ​​​​​ത്രി​​​​​യി​​​​​ല്‍ എ​​​​​തി​​​​​ർ​​​​ദി​​​​​ശ​​​​​യി​​​​​ല്‍ വാ​​​​​ഹ​​​​​നം വ​​​​​രു​​​​​മ്പോ​​​​​ള്‍ ലൈ​​​​​റ്റ് ഡിം ​​​​​ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന​​​​​വ​​​​​കു​​​​​പ്പ് ച​​​​​ട്ടം. ബ്രൈ​​​​​റ്റ് ലൈ​​​​​റ്റി​​​​​നാ​​​​​ല്‍ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ മ​​​​​റ്റേ​​​​​തൊ​​​​​രു വാ​​​​​ഹ​​​​​ന നി​​​​​യ​​​​​മ ലം​​​​​ഘ​​​​​നം ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ള്‍ വ​​​​​ള​​​​​രെ കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. എ​​​​​തി​​​​​രെ വ​​​​​രു​​​​​ന്ന ഡ്രൈ​​​​​വ​​​​​ര്‍​മാ​​​​​ര്‍​ക്ക് നി​​​​​മി​​​​​ഷ​​​​​നേ​​​​​ര​​​​​ത്തേ​​​​​ക്ക് കാ​​​​​ഴ്ച ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ കാ​​​​​ല്‍​ന​​​​​ട യാ​​​​​ത്ര​​​​​ക്കാ​​​​​രും അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ടും.


ഓ​​​​​ട്ടോ​​​​​മോ​​​​​ട്ടീ​​​​​വ് ഇ​​​​​ന്‍​ഡ​​​​​സ്ട്രി സ്റ്റാ​​​​​ന്‍​ഡേ​​​​​ര്‍​ഡ് പ്ര​​​​​കാ​​​​​രം ഇ​​​​​ര​​​​​ട്ട​​​​​ഫി​​​​​ല​​​​​മെ​​​​​ന്‍റു​​​​​ള്ള ഹാ​​​​​ല​​​​​ജ​​​​​ന്‍ ബ​​​​​ള്‍​ബു​​​​​ക​​​​​ളു​​​​​ടെ ഹൈ​​​​​ബീം 60 വാ​​​​ട്സും ലോ ​​​​ബീം 55 ​വാ​​​​​ട്‌​​​​​സും അ​​​​​ധി​​​​​ക​​​​മാ​​​​കാ​​​​​ന്‍ പാ​​​​​ടി​​​​​ല്ല. പ്ര​​​​​ധാ​​​​​ന കാ​​​​​ര്‍ നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ളെ​​​​​ല്ലാം 55-60 വാ​​​​​ട്‌​​​​​സ് ഹാ​​​​​ല​​​​​ജ​​​​​ന്‍ ബ​​​​​ള്‍​ബു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ച്ച്‌​​​​​ഐ​​​​​ഡി (ഹൈ ​​​​​ഇ​​​​​ന്‍റ​​​​​ന്‍​സി​​​​​റ്റി ഡി​​​​​സ്ചാ​​​​​ര്‍​ജ് ലാ​​​​​മ്പ്) ലൈ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ 35 വാ​​​​​ട്ട്‌​​​​​സി​​​​​ല്‍ അ​​​​​ധി​​​​​ക​​​​​മാ​​​​​കാ​​​​​ന്‍ പാ​​​​​ടി​​​​​ല്ല. എ​​​​​ന്നാ​​​​​ല്‍ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന, തീ​​​​​വ്ര​​​​​ത​​​​​യു​​​​​ള്ള എ​​​​​ച്ച്‌​​​​​ഐ​​​​​ഡി ലൈ​​​​​റ്റു​​​​​ക​​​​​ള്‍ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. വാ​​​​​ഹ​​​​​ന​​​​​നി​​​​ർ​​​​മാ​​​​​താ​​​​​ക്ക​​​​​ള്‍ നല്​കു​​​​​ന്ന ഹെ​​​​​ഡ്‌​​​​ലൈ​​​​​റ്റ് ബ​​​​​ള്‍​ബ് മാ​​​​​റി​​​​​യ ശേ​​​​​ഷം പ്ര​​​​​ത്യേ​​​​​ക വ​​​​​യ​​​​​റിം​​​​​ഗ് കി​​​​​റ്റോ​​​​​ടെ കി​​​​​ട്ടു​​​​​ന്ന എ​​​​​ച്ച്‌​​​​​ഐ​​​​​ഡി ലൈ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണ് പ​​​​​ല​​​​​രും ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഓ​​​​​ഫ് റോ​​​​​ഡ് മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും റാ​​​​​ലി​​​​​ക​​​​​ളി​​​​​ലും ഓ​​​​​ടു​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​കം ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള ഉ​​​​​യ​​​​​ര്‍​ന്ന പ്ര​​​​​കാ​​​​​ശ​​​​​തീ​​​​​വ്ര​​​​​ത​​​​​യു​​​​​ള്ള ലൈ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണി​​​​​വ. ഇ​​​​​ത്ത​​​​​രം ലൈ​​​​​റ്റു​​​​​ക​​​​​ള്‍ നി​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​ത് അ​​​​​പ​​​​​ക​​​​​ട​​​​​സാ​​​​​ധ്യ​​​​​ത വ​​​​​ര്ധി​​​​​പ്പി​​​​​ക്കും എ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.