മെഴ്സിഡീസ് ബെൻസ് വി ക്ലാസ്
മെഴ്സിഡീസ് ബെൻസ് വി ക്ലാസ്
Wednesday, February 13, 2019 3:34 PM IST
മെഴ്സിഡീസ് ബെൻസിന്‍റെ ലക്ഷ്വറി എംപിവിയാണ് വി ക്ലാസ്. എംബി 100, എംബി 140 മോഡലുകൾക്ക് പിൻഗാമിയായ വി ക്ലാസ് 2014 ലാണ് ആഗോള വിപണിയിലെത്തിയത്. ആറ് സീറ്റർ, ഏഴ് സീറ്റർ വകഭേദങ്ങളുണ്ട്.

5.17 മീറ്ററാണ് സ്റ്റാൻഡേർഡ് വേരിയന്‍റിന് നീളം. 5.37 മീറ്റർ നീളമുള്ളതാണ് അടുത്ത വകഭേദം. സഞ്ചരിക്കുന്ന ഓഫീസ്, കിടപ്പുമുറി എന്നിവയായി ഇന്‍റീരിയർ ഒരുക്കാനുള്ള നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വി ക്ലാസിനുണ്ടാകും.


ഇന്ത്യയിൽ വി ക്ലാസിന് ഡീസൽ എൻജിൻ വകഭേദം മാത്രമേ ലഭ്യമാകൂ. പുതിയ സി ക്ലാസ്, ഇ ക്ലാസ് ആൾടെറെയ്ൻ എന്നിവയുടെ തരം ബിഎസ് ആറ് മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ട് ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ എൻജിൻ 194 ബിഎച്ച്പി-400 എൻഎം ആണ് ശേഷി.

ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്സ് ഉപയോഗിക്കുന്നു. വി ക്ലാസിന്‍റെ ഷോറൂം വില 75-80 ലക്ഷത്തിനിടയിലായിരിക്കും.