രൂപത്തിലും ഫീച്ചറുകളിലും വ്യത്യസ്തം ഡാറ്റ്സണ്‍ റെഡിഗോ
റെനോ ക്വിഡുമായി എൻജിനും പ്ലാറ്റ്ഫോമും പങ്കിടുന്ന ഡാറ്റ്സണ്‍ കാറാണ് റെഡിഗോ. രൂപത്തിലും ഫീച്ചറുകളിലുമാണ് വ്യത്യാസം. (റെനോയുടെ കൂട്ടാളിയായ നിസാന്‍റെ മറ്റൊരു കാർ ബ്രാൻഡാണ് റെഡിഗോ). എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ വച്ചേറ്റവും ഗ്രൗണ്ട് ക്ലിയറൻസ് റെഡിഗോയ്ക്കാണ്, 185 മില്ലീമീറ്റർ .ക്വിഡിനെപ്പോലെ 800 സിസി 53 ബിഎച്ച്പി, ഒരു ലിറ്റർ 67 ബിഎച്ച്പി മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ വകഭേദങ്ങളുണ്ട്. ഒരു ലിറ്റർ എൻജിന് എഎംടി വകഭേദവും ലഭ്യമാണ്. ക്വിഡിനെ അപേക്ഷിച്ച് വില കുറവാണ് റെഡിഗോയ്ക്ക്. എന്നാൽ ഫീച്ചറുകൾ കുറവാണ്.


മൈലേജ് : 800 സിസി എൻജിൻ ലിറ്ററിന് 22.70 കിലോമീറ്റർ. ഒരു ലിറ്റർ എൻജിൻ കാറിന് ലിറ്ററിന് 22.50 കിലോമീറ്റർ. നഗരങ്ങളിൽ ഉപയോഗിക്കാൻ യോജിച്ച നല്ലൊരു ചെറുകാറാണ് റെഡിഗോ. ബൂട്ട് സ്പേസ് 222 ലിറ്റർ. ഒരു ലിറ്റർ എൻജിനുള്ള റെഡിഗോയാണ് കൂടുതൽ നല്ലത്.
കൊച്ചി എക്സ്ഷോറൂം വില 800 സിസി 2.56 ലക്ഷം രൂപ മുതൽ 3.62 ലക്ഷം രൂപ വരെ. ഒരു ലിറ്റർ 3.77 ലക്ഷം രൂപ മുതൽ 4.12 ലക്ഷം രൂപ വരെ.