രണ്ടു ലക്ഷത്തിന്‍റെ നിറവിൽ ടാറ്റാ തിയാഗോ
മും​ബൈ: ഇം​പാ​ക്ട് ഡി​സൈ​ൻ ഫി​ലോ​സ​ഫി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​ത​രി​പ്പി​ച്ച ഹാ​ച്ച് ബാ​ക്ക് മോ​ഡ​ൽ തി​യാ​ഗോ ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ നി​റ​വി​ൽ. 2016 ഏ​പ്രി​ലി​ലാ​ണ് തി​യാ​ഗോ ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ അ​വ​ത​രി​ച്ച​ത്. വ​ള​രെ മ​ത്സ​രം ന​ട​ക്കു​ന്ന ഹാ​ച്ച്ബാ​ക്ക് സെ​ഗ്‌​മെ​ന്‍റി​ലേ​ക്കാ​ണ് നി​ര​വ​ധി ഫ​സ്റ്റ് ക്ലാ​സ് ഫീ​ച്ച​റു​ക​ളു​മാ​യി തി​യാ​ഗോ​യെ ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​ത​രി​പ്പി​ച്ച​ത്. വാ​ഹ​ന​ത്തി​ന് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ക​ഴി​ഞ്ഞ​ത് ടാ​റ്റാ മോ​ട്ടോ​ഴ്സി​ന് ഒ​രു പു​തു​ജ​ന്മ​വും സ​മ്മാ​നി​ച്ചു.


ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി അ​പ്ഡേ​ഷ​നു​ക​ളും തി​യാ​ഗോ​യ്ക്കു ല​ഭി​ച്ചു. 2017ൽ ​ര​ണ്ട് എ​എം​ടി വേ​രി​യ​ന്‍റു​ക​ളും ഫെ​സ്റ്റീ​വ് എ​ഡി​ഷ​നും വി​പ​ണി​യി​ലെ​ത്തി. 2018ൽ ​തി​യാ​ഗോ എ​ൻ​ആ​ർ​ജി​യും ജെ​ടി​പി​യും കൂ​ടാ​തെ ഒ​രു ടോ​പ് എ​ൻ​ഡ് വേ​രി​യ​ന്‍റും എ​ത്തി. ഈ ​വ​ർ​ഷം തി​യാ​ഗോ ഫേ​സ്‌​ലി​ഫ്റ്റും എ​ത്തി​യേ​ക്കും.