ആ​ൻ​ഡ​മാ​നി​ൽ ആ​ദ്യ 4ജി ​സേ​വ​ന​വു​മാ​യി എ​യ​ർ​ടെ​ൽ
ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് സേ​വ​ന ദാ​താ​ക്ക​ളാ​യ ഭാ​ര​തി എ​യ​ർ​ടെ​ൽ (എ​യ​ർ​ടെ​ൽ) ആ​ൻ​ഡ​മാ​ൻ-​നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ 4ജി ​സേ​വ​നം അ​വ​ത​രി​പ്പി​ച്ചു. ദ്വീ​പി​ൽ ആ​ദ്യ​മാ​യി ഹൈ ​സ്പീ​ഡ് ഡാ​റ്റ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന സേ​വ​ന ദാ​താ​ക്ക​ളാ​യി ഇ​തോ​ടെ എ​യ​ർ​ടെ​ൽ.

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ ഇ​തോ​ടെ ഡി​ജി​റ്റ​ൽ സൂ​പ്പ​ർ​ഹൈ​വേ​യു​ടെ ഭാ​ഗ​വു​മാ​യി.
എ​യ​ർ​ടെ​ൽ 4ജി ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​തോ​ടെ ദ്വീ​പു വാ​സി​ക​ൾ​ക്ക് എ​ച്ച്ഡി നി​ല​വാ​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ളും വേ​ഗ​ത്തി​ലു​ള്ള ഡൗ​ണ്‍​ലോ​ഡു​ക​ളും ഹൈ ​സ്പീ​ഡ് ഇ​ന്‍റ​ർ​നെ​റ്റും എ​യ​ർ​ടെ​ലി​ന്‍റെ ഏ​റ്റ​വും പു​തി​യ എ​ഫ്ഡി​ഡി 4ജി ​നെ​റ്റ് വർ​ക്കി​ൽ ല​ഭ്യ​മാ​കും. പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ആ​ൻ​ഡ​മാ​ൻ-​നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും ത​ട​സ​മി​ല്ലാ​തെ 4ജി ​ഉ​പ​യോ​ഗി​ക്കാം.


എ​യ​ർ​ടെ​ൽ 4ജി ​സേ​വ​നം തു​ട​ക്ക​ത്തി​ൽ പോ​ർ​ട്ട് ബ്ലെ​യ​റി​ൽ മാ​ത്ര​മാ​യി​രി​ക്കും. പി​ന്നീ​ട് ദ്വീ​പി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സി​മ്മു​ക​ൾ സൗ​ജ​ന്യ​മാ​യി 4ജി​യി​ലേ​ക്ക് മാ​റ്റാം. തെ​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ര​വ​ധി പ്രീ-​പെ​യ്ഡ്, പോ​സ്റ്റ്-​പെ​യ്ഡ് പ്ലാ​നു​ക​ളു​ണ്ട്. വി​വി​ധ പ്ലാ​നു​ക​ൾ​ക്കൊ​പ്പം നെ​റ്റ്ഫ്ളി​ക്സ്, ആ​മ​സോ​ണ്‍, സീ5 ​തു​ട​ങ്ങി​യ ഉ​ള്ള​ട​ക്ക​ങ്ങ​ളും ല​ഭി​ക്കും. 2005ൽ ​ദ്വീ​പി​ൽ ആ​ദ്യ​മാ​യി മൊ​ബൈ​ൽ സേ​വ​നം എ​ത്തി​ച്ച ത് ​എ​യ​ർ​ടെ​ൽ ആ​ണ്.