ഹോണർ 10 ലൈറ്റ് ഓഫ്‌ലൈൻ വിപണിയിൽ
കൊ​ച്ചി: വാ​വേ ഗ്രൂ​പ്പി​ന്‍റെ സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ ഹോ​ണ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ഹോ​ണ​ർ 10 ലൈ​റ്റ് കേ​ര​ള​ത്തി​ലെ സ്മാ​ർ​ട്ഫോ​ണ്‍ സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​കും. അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ ഓ​ണ്‍ലൈ​ൻ സ്റ്റോ​റു​ക​ളി​ൽ കൂ​ടി മാ​ത്രം വി​റ്റ​ഴി​ച്ചി​രു​ന്ന സ്മാ​ർ​ട്ഫോ​ണ്‍ ഇ​തോ​ടെ ഓ​ഫ്‌​ലൈ​ൻ വി​പ​ണി​യി​ലും ല​ഭ്യ​മാ​കും.

24 എം​പി എ​ഐ സെ​ൽ​ഫി കാ​മ​റ​യും ഏ​റ്റ​വും നൂ​ത​ന ഡ്യൂ ​ഡ്രോ​പ്പ് ഡി​സ്പ്ലേ​യും അ​ട​ങ്ങി​യ ഫോ​ണ്‍ സ​ഫ​യ​ർ ബ്ലൂ, ​സ്കൈ ബ്ലൂ ​നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. 6 ജി​ബി റാ​മും 64 ജി​ബി റോ​മും അ​ട​ങ്ങി​യ ഫോ​ണി​ന് 17,999 രൂ​പ​യു​മാ​ണ് വി​ല.


12 എ​ൻ​എം പ്രോ​സ​സ് ടെ​ക്നോ​ളോ​ജി​യോ​ടു​കൂ​ടി​യ ഏ​റ്റ​വും പു​തി​യ കി​രി​ൻ 710 പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യി​ഡ് 9 ഇ​ന്‍റ​ലി​ജ​ന്‍റ് ഇ​എം​യു​ഐ 9.0, 3400 എം​എ​എ​ച്ച് ബാ​റ്റ​റി, 6.21 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി സ്ക്രീ​ൻ എ​ന്നി​വ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ.