ആ​ത്മ​ര​ക്ഷ മൊ​ബൈ​ൽ ആ​പ് പ്ര​കാ​ശ​നം ചെ​യ്തു
ആ​ത്മ​ര​ക്ഷ മൊ​ബൈ​ൽ ആ​പ് പ്ര​കാ​ശ​നം ചെ​യ്തു
Thursday, February 21, 2019 8:24 PM IST
കൊ​ച്ചി: ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ ആ​ത്മീ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ആ​ത്മ​ര​ക്ഷ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് കൊ​ച്ചി​യി​ൽ പ്ര​കാ​ശനം ചെ​യ്തു. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

എ​ല്ലാ​വി​ധ ആ​ത്മീ​യ പ​രി​പാ​ടി​ക​ളും പ്രാ​ർ​ഥ​ന​ക​ളും അ​ട​ക്കം ടെ​ക്സ്റ്റ്, ഒാ​ഡി​യോ രൂ​പ​ത്തി​ൽ ല​ഭ്യ​മാ​ണ്. ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഫോ​ൺ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ആ​പ് പ്ര​വ​ർ​ത്തി​ക്കും. പി​ഒ​സി ബൈ​ബി​ൾ, സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ, തി​രു​വ​ച​ന​ങ്ങ​ൾ, പ്രാ​ർ​ഥ​ന​ക​ൾ, ജ​പ​മാ​ല, നൊ​വേ​ന കു​രി​ശി​ന്‍റെ വ​ഴി, അ​നു​ദി​ന വി​ശു​ദ്ധ​ർ തു​ട​ങ്ങി വി​ഭ​വ​സ​ന്പ​ന്ന​മാ​ണ് ആ​ത്മ​ര​ക്ഷ. വി​ശു​ദ്ധ ഫൗ​സി​റ്റ​യു​ടെ ഡ​യ​റി​ക്കു​റി​പ്പു​ക​ളു​ടെ ഒാ​ഡി​യോ, യു ​കാ​റ്റ് ഒാ​ഡി​യോ, ആ​യി​ര​ത്തി​ല​ധി​കം ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. athmaraksha എ​ന്നു സേ​ർ​ച്ച് ചെ​യ്താ​ൽ പ്ലേ​ സ്റ്റോ​റി​ൽ​നി​ന്നു ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.


പ്ര​കാ​ശ​ന ക​ർ​മ​ത്തി​ൽ ജി​ലു ജോ​സ​ഫ് (വൈ​സ് പ്ര​സി​ഡ​ന്‍റ്, വെ​ബ് ആ​ൻ​ഡ് ക്രാ​റ്റ്ഫ്സ്), എ​ബി​ൻ ജോ​സ് ടോം (​സി​ഇ​ഒ വെ​ബ് ആ​ൻ​ഡ് ക്രാ​റ്റ്ഫ്സ്), റ​വ.​ഡോ.​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ (സെ​ക്ര​ട്ട​റി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ), ജേ​ക്ക​ബ് തോ​മ​സ് (ആ​ത്മ​ര​ക്ഷ ആ​പ് കോ ​ഒാ​ർ​ഡി​നേ​റ്റ​ർ), റ​വ.​ഡോ.​ജോ​സ​ഫ് വ​ട്ട​ക്ക​ളം (മു​ൻ പ്രി​ൻ​സി​പ്പ​ൽ, എ​സ്ബി കോ​ള​ജ് ), ഷിക്കാഗോ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, ഷിക്കാഗോ സഹായമെത്രാൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.