റേ​ഡി​യോ സി​ഗ്ന​ലു​ക​ൾ ഹാനികരമല്ലെന്ന് സർക്കാർ
കൊ​ച്ചി: മൊ​​ബൈ​​ല്‍ ട​​വ​​റു​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സി​​ഗ്ന​​ലു​​ക​​ള്‍ ആ​​രോ​​ഗ്യ​​ത്തി​​ന് ഹാ​​നി​​ക​​ര​​മ​​ല്ലെ​​ന്ന് കേ​​ര​​ള ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍​സ് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​ന്‍റ് അ​റി​യി​ച്ചു. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ പ​ഠ​ന​ത്തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ട​​വ​​റു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​മ്പോ​​ള്‍ പാ​​ലി​​ക്കേ​​ണ്ട മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന മു​​ന്നോ​​ട്ടു​വ​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍, ഈ ​​നി​​ബ​​ന്ധ​​ന​​ക​​ളേ​​ക്കാ​​ള്‍ ക​​ര്‍​ശ​​ന​​മാ​​യ നി​​ര്‍​ദേ​​ശ​​ങ്ങ​​ളാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ കൈ​​ക്കൊ​​ണ്ടി​​ട്ടു​​ള്ള​​ത്. 2012ല്‍ ​​മ​​ന്ത്രി​​ത​​ല സ​​മി​​തി സ​​മ​​ര്‍​പ്പി​​ച്ച നി​​ര്‍​ദേ​ശ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ ക​​ര്‍​ശ​​ന​​മാ​​ക്കാ​​ന്‍ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നി​​ച്ച​​ത്. ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ ട​വ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു​വെ​ന്നും ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.