സുരക്ഷിതമായി മലകയറാൻ റേഞ്ച് റോവർ
ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ബ്രി​ട്ടീ​ഷ് ആ​ഡം​ബ​ര ബ്രാ​ൻ​ഡ് ആ​യ ലാ​ൻ​ഡ് റോ​വ​ർ ഓ​ഫ് റോ​ഡിം​ഗ് വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റെ പ്രാ​ധാ​ന്യം ന​ല്കി​യി​രി​ക്കു​ക. മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​വും യാ​ത്രാ​സു​ഖ​വും ന​ല്കു​ന്ന വി​ധ​ത്തി​ലാ​ണ് ലാ​ൻ​ഡ് റോ​വ​ർ ത​ങ്ങ​ളു​ടെ റേ​ഞ്ച് റോ​വ​ർ വാ​ഹ​ന​നി​ര ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദി ​എ​ബോ​വ് ആ​ൻ​ഡ് ബി​യോ​ണ്‍ഡ് ടൂ​ർ എ​ന്ന പേ​രി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി ജാ​ഗ്വാ​ർ ആ​ൻ​ഡ് ലാ​ൻ​ഡ് റോ​വ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ മ​ല​നി​ര​ക​ളി​ലു​ള്ള റ​ബ​ർ പ്ലാ​ന്‍റേ​ഷ​നി​ലാ​യി​രു​ന്നു എ​ബോ​വ് ആ​ൻ​ഡ് ബി​യോ​ണ്‍ഡ് ടൂ​ർ സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ൽ ഡ്രൈ​വ് ചെ​യ്ത ലാ​ൻ​ഡ് റോ​വ​റി​ന്‍റെ കോം​പാ​ക്ട് എ​സ്‌​യു​വി​യാ​യ റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്കെ​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടാം...

അ​വാ​ർ​ഡ് വി​ന്നിം​ഗ് ഡി​സൈ​ൻ: റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്കെ 5-ഡോ​ർ, ക​ണ്‍വെ​ർ​ട്ട​ബി​ൾ ബോ​ഡി സ്റ്റൈ​ലു​ക​ളി​ലാ​ണു​ള്ള​ത്. ഫൈ​ഡ് ഡോ​ർ ലൈ​ന​പ്പി​ൽ അ​ഞ്ചു വേ​രി​യ​ന്‍റു​ക​ളു​ണ്ട്. ഫ്ലോ​ട്ടിം​ഗ് റൂ​ഫ്, റൈ​സിം​ഗ് വെ​ൽ​റ്റ് ലൈ​ൻ, അ​ത്‌​ല​റ്റി​ക് രൂ​പം എ​ന്നി​വ വാ​ഹ​ന​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.
ഇ​ൻ​ക​ണ്‍ട്രോ​ൾ സി​സ്റ്റം: ലാ​ൻ​ഡ് റോ​വ​റി​ന്‍റെ നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​മാ​യ ഇ​ൻ​ക​ണ്‍ട്രോ​ൾ ട​ച്ച് പ്രോ ​ആ​ണ് റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്കെ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ൻ​ജെ​നി​യം പെ​ട്രോ​ൾ എ​ൻ​ജി​ൻ: 4 സി​ലി​ണ്ട​ർ 2.0 ലി​റ്റ​ർ എ​സ്ഐ4 പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ക​രു​ത്ത്. 9 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ സ്റ്റാ​ൻ​ഡാ​ർ​ഡ് മോ​ഡ​ൽ മു​ത​ലു​ണ്ട്.

ടെ​റൈ​ൻ റെ​സ്പോ​ണ്‍സ്: ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യാ​ണ് റോ​ഡി​ന്‍റെ നി​ല​വാ​രം അ​നു​സ​രി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ഡ്ജ​സ്റ്റ് ചെ​യ്യാം എ​ന്നു​ള്ള​ത്. ഇ​തി​നാ​യി നാ​ല് ടെ​റെ​യ്ൻ റെ​സ്പോ​ണ്‍സ് സെ​റ്റിം​ഗു​ക​ളാ​ണു​ള്ള​ത്. സാ​ധാ​ര​ണ നി​ര​ത്തു​ക​ൾ​ക്കാ​യി ജ​ന​റ​ൽ ഡ്രൈ​വിം​ഗ്, പു​ല്ലും ച​ര​ലും മ​ഞ്ഞും നി​റ​ഞ്ഞ പാ​ത​ക​ൾ​ക്കാ​യി ഗ്രാ​സ് ഗ്രാ​വ​ൽ സ്നോ ​ഓ​പ്ഷ​നും ചെ​ളി നി​റ​ഞ്ഞ പാ​ത​ക​ളി​ൽ മ​ഡ് ആ​ൻ​ഡ് റ​ട്ട്സ് ഓ​പ്ഷ​നും മ​ണ​ലി​ൽ സാ​ൻ​ഡ് ഓ​പ്ഷ​നും തെ​ര​ഞ്ഞെ​ടു​ക്കാം. പാ​ത​യ്ക്ക​നു​സ​രി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ട്രാ​ൻ​സ്മി​ഷ​നു​ക​ൾ അ​ഡ്ജ​സ്റ്റ് ചെ​യ്യാ​നാ​ണി​വ. കൂ​ടാ​തെ ഡ്രൈ​വിം​ഗ് സു​ഖം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം വാ​ഹ​ന​ത്തി​ന് ട്രാ​ക്‌​ഷ​ൻ ക​ണ്‍ട്രോ​ളും മെ​ച്ച​പ്പെ​ടും.


ഓ​ൾ ടെ​റെ​യ്ൻ പ്രോ​ഗ്ര​സ് ക​ണ്‍ട്രോ​ൾ അ​ഥ​വാ എ​ടി​പി​സി: വാ​ഹ​ന​ത്തി​ന് ഒ​രു വേ​ഗം നി​ശ്ച​യി​ച്ച് ന​ല്കു​ന്ന ഈ ​സം​വി​ധാ​നം ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ സി​സ്റ്റ​ത്തി​ന് സ​മാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ 1.8 കി​ലോ​മീ​റ്റ​ർ വേ​ഗം മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ വേ​ഗം വ​രെ ഈ ​സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് നി​ജ​പ്പെ​ടു​ത്താം. അ​താ​യ​ത് ദു​ർ​ഘ​ട​മാ​യ പാ​തി​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ വേ​ഗം നി​ജ​പ്പെ​ടു​ത്തി​യാ​ൽ ഡ്രൈ​വ​ർ​ക്ക് സ്റ്റി​യ​റിം​ഗി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ൽ മ​തി.

എ​ടി​പി​സി ആ​ക്ടി​വേ​റ്റ് ചെ​യ്താ​ൽ സ്റ്റി​യ​റിം​ഗ് വീ​ലി​ലെ +/- ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വേ​ഗം അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​ത്. വേ​ഗം കൂ​ട്ട​ണ​മെ​ങ്കി​ൽ ആ​ക്സി​ല​റേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി.
ഡ്രൈ​വ​ർ അ​സി​സ്റ്റ​ൻ​സ് ഹെ​ഡ്‌​ലാ​ന്പ്: ഫു​ൾ എ​ൽ​ഇ​ഡി ഹെ​ഡ്‌​ലൈ​റ്റ് രാ​ത്രി​കാ​ഴ്ച കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്നു. സ്റ്റി​യ​റിം​ഗ് തി​രി​വ് അ​നു​സ​രി​ച്ച് പ്ര​കാ​ശം വ​ശ​ങ്ങ​ളി​ലേ​ക്ക് ഓ​ട്ടോ​മാ​റ്റി​ക് ആ​യി ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യും.

വാ​ഹ​ന​ത്തി​നു ചു​റ്റും പാ​ർ​ക്കിം​ഗ് സ​ഹാ​യി​ക​ൾ: പാ​ർ​ക്ക് അ​സി​സ്റ്റ്, 360 ഡി​ഗ്രി പാ​ർ​ക്കിം​ഗ് എ​യി​ഡ്, സ​റൗ​ണ്ട് കാ​മ​റ സി​സ്റ്റം, സെ​ൻ​സ​റു​ക​ൾ എ​ല്ലാം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.
സു​ര​ക്ഷ: സു​ര​ക്ഷ​യാ​ണ് റേ​ഞ്ച് റോ​വ​ർ ഇ​വോ​ക്കെ​യു​ടെ മു​ഖ​മു​ദ്ര. ഡൈ​ന​മി​ക് സ്റ്റ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ, റോ​ൾ സ്റ്റ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ, സീ​റ്റ് ബെ​ൽ​റ്റ് പ്രീ​ടെ​ൻ​ഷ​നേ​ഴ്സ്, ഡ്രൈ​വ​ർ ആ​ൻ​ഡ് പാ​സ​ഞ്ച​ർ എ​യ​ർ​ബാ​ഗ്, ഡ്രൈ​വ​ർ നീ ​എ​യ​ർ​ബാ​ഗ്, സൈ​ഡ് ക​ർ​ട്ട​ൻ എ​യ​ർ​ബാ​ഗു​ക​ൾ.
സ്റ്റോ​പ്/​സ്റ്റാ​ർ​ട്ട്: വാ​ഹ​നം സ​ഞ്ച​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ എ​ൻ​ജി​ൻ ത​നി​യെ ഓ​ഫ് ആ​കും. ബ്രേ​ക്ക് പെ​ഡ​ലി​ൽ​നി​ന്ന് കാ​ലെ​ടു​ത്താ​ൽ ഓ​ണ്‍ ആ​കു​ക​യും ചെ​യ്യും. ഇ​ന്ധ​ന ഉ​പ​യോ​ഗ​വും കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് പു​റ​ന്ത​ള്ള​ലും കു​റ​യ്ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

ഓട്ടോസ്പോട്ട്
ഐബി

[email protected]