വാ​ട്സ് ആ​പ്പി​ലെ അപവാദത്തിനു പിടിവീഴും
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വാ​​​​ട്സ് ആ​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന കു​​​​റ്റ​​​​ക​​​​ര​​​​മോ അ​​​​ശ്ലീ​​​​ല​​​​മോ ആ​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു പ​​​​രാ​​​​തി​​​​പ്പെ​​​​ടാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കി ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യം. സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ന്‍റെ സ്ക്രീ​​​​ൻ​​ ഷോ​​​​ട്ടും സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​ച്ച​​​​യാ​​​​ളു​​​​ടെ മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​റും സ​​​​ഹി​​​​തം [email protected] എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ മെ​​​​യി​​​​ൽ അ​​​​യ​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നാ​​​​ണ് ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​രാ​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​ ശേ​​​​ഷം ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്കും പോ​​​​ലീ​​​​സി​​​​നും ത​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.​​​​ വാ​​​​ട്സ് ആ​​​​പ്പി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റും കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ര​​​​ന്ത​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​യി സെ​​​​ലി​​​​ബ്ര​​​​റ്റി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പ​​​​രാ​​​​തി​​​​പ്പെ​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു വി​​​​വ​​​​രം.


മൊ​​​​ബൈ​​​​ൽ ക​​​​ണ​​​​ക്‌ഷനു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വ്യ​​​​ക്തി​​​​ഹ​​​​ത്യാ​​​​പ​​​​ര​​​​വും കു​​​​റ്റ​​​​ക​​​​ര​​​​വു​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ കേ​​​​ന്ദ്ര​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.