വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ആ​പ്പ് പു​തു​ക്കി അ​വ​ത​രി​പ്പി​ച്ച് ഉൗ​ബ​ർ
വാ​ഹ​ന ഉ​ട​മ​ക​ളു​ടെ  ആ​പ്പ് പു​തു​ക്കി  അ​വ​ത​രി​പ്പി​ച്ച്  ഉൗ​ബ​ർ
Wednesday, February 27, 2019 3:20 PM IST
പ്ര​മു​ഖ ഓ​ണ്‍ ഡി​മാ​ൻ​ഡ് റൈ​ഡ് ഷെ​യ​റി​ങ് ക​ന്പ​നി​യാ​യ ഉൗ​ബ​ർ, ഇ​ന്ത്യ​യി​ലെ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ആ​പ്പ് പു​തു​ക്കി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു. വാ​ഹ​ന ഉ​ട​മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന പു​തി​യ ആ​പ്പി​ൽ കൂ​ടു​ത​ൽ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. ഫ്ളീ​റ്റ് ഉ​ട​മ​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ​മാ​രെ​യും സു​ഗ​മ​മാ​യി പ​രി​പാ​ലി​ക്കാ​നാ​കും വി​ധ​മു​ള്ള പു​തി​യ ഫീ​ച്ച​റു​ക​ളും ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​ണ് ഉൗ​ബ​ർ ഫ്ളീ​റ്റ് ആ​പ്പി​ന് ഉ​പ​യോ​ഗി​ച്ച​രി​ക്കു​ന്ന​ത്.


ഉൗ​ബ​ർ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്താ​നു​ള്ള അ​വ​സ​രം ന​ൽ​കാ​നാ​കു​മെ​ന്ന് ഉൗ​ബ​ർ ഡ്രൈ​വ​ർ പ്രൊ​ഡ​ക്റ്റ് മേ​ധാ​വി ഡാ​നി​യ​ൽ ഡാ​ങ്ക​ർ പ​റ​ഞ്ഞു.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​പ്പ് അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ ആ​ളു​ക​ൾ എ​ങ്ങ​നെ അ​ത് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ഉൗ​ബ​ർ.