മെ​സ​ഞ്ച​റി​ലും വ​രും എ​ൻ​ക്രി​പ്ഷ​ൻ ഫീ​ച്ച​ർ
മെ​സ​ഞ്ച​റി​ലും വ​രും  എ​ൻ​ക്രി​പ്ഷ​ൻ ഫീ​ച്ച​ർ
Friday, March 8, 2019 3:16 PM IST
മും​​​​ബൈ: ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സാ​​​​പ്പി​​​​ന്‍റെ സ​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​ളി​​​ലൊ​​​ന്നാ​​​യ എ​​​​ൻ​​​​ഡ്- ടു- ​​​​എൻഡ് എ​​​​ൻ​​​​ക്രി​​​​പ്ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം ഫേ​​​​സ്ബു​​​​ക്ക് മെ​​​​സ​​​​ഞ്ച​​​​റി​​​​ലും ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാ​​​​മി​​​​ലും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​ന്നു ഫേ​​​​സ്ബു​​​​ക്ക് സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സ​​ക്ക​​​​ർ​​​​ബെ​​​​ർ​​​​ഗ്.

സോ​​​​ഷ്യ​​​​ൽ​​ മീ​​​​ഡി​​​​യ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ​​ത സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ ബ്ലോ​​​​ഗ് പോ​​​​സ്റ്റി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. വാ​​​​ട്സാ​​​​പ്പി​​​​ലു​​​​ടെ അ​​​​യ​​​​യ്ക്കു​​​​ന്ന സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ടെ​​​​ലി​​​​കോം ദാ​​​​താ​​​​വി​​​​നോ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് പ്രൊ​​​​വൈ​​​​ഡ​​​​ർ​​​​ക്കോ വാ​​​​യി​​​​ക്കാ​​​​നാ​​​​വാ​​​​ത്ത ​​വി​​​​ധം കോ​​​​ഡ് രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് എ​​​​ൻ​​​​ഡ്- ടു- ​​​​എൻഡ് എ​​​​ൻ​​​​ക്രി​​​​പ്ഷ​​​​ൻ. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം എ​​​​ന്നാ​​​​ണ് മെ​​​​സ​​​​ഞ്ച​​​​റി​​​​ലും ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാ​​​​മി​​​​ലും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യെ​​​​ന്ന് പോ​​​​സ്റ്റി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.


വാ​​​​ട്സാ​​​​പ്പ്, ഫേ​​​​സ്ബു​​​​ക്ക് മെ​​​​സ​​​​ഞ്ച​​​​ർ, ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാം എ​​​​ന്നി​​​​വ സം​​​​യോ​​​​ജി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ഫേ​​​​സ്ബു​​​​ക്ക് ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി നേ​​​​ര​​​​ത്തെ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു ആ​​​​പ്പി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​തെ​​ ത​​​​ന്നെ മ​​​​റ്റു ര​​​​ണ്ട് ആ​​​​പ്പു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ആ​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​യോ​​​​ജ​​​​ന​​​​മെ​​​​ന്നാ​​ണു കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത്.