വ്യാ​ജചി​ത്ര​ങ്ങ​ൾ കൈയോടെ പിടിക്കാൻ വാ​ട്സ്‌ആ​പ്
വ്യാ​ജചി​ത്ര​ങ്ങ​ൾ കൈയോടെ  പിടിക്കാൻ വാ​ട്സ്‌ആ​പ്
Monday, March 18, 2019 12:25 PM IST
മും​​​​​ബൈ: വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളും പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ത​​​​​ട​​​​​യാ​​​​​ൻ കാ​​​​​ര്യ​​​​​മാ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലെ​​​​​ന്നു​​​​​ള്ള പ​​​​​രാ​​​​​തി​​​​​ക​​​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് കു​​​​​റെ​​​നാ​​​ളാ​​​യി ഇ​​​​​ൻ​​​​​സ്റ്റ​​​​​ന്‍റ് മെ​​​​​സേ​​​​​ജിം​​​​​ഗ് പ്ലാ​​​​​റ്റ്ഫോ​​​​​മാ​​​​​യ വാ​​​​​ട്സ് ആ​​​​​പ്്. വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ ഫോ​​​​​ർ​​​​​വേ​​​​​ർ​​​​​ഡ​​​​​ഡ് ആ​​​​​ണെ​​​​​ന്നു​​​​​ള്ള മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കു​​​​​ന്ന സം​​​​​വി​​​​​ധാ​​​​​നം ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് ക​​​​​ന്പ​​​​​നി​​​​ അ​​​​ടു​​​​ത്തി​​​​ടെ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്.

അ​​​ടു​​​ത്ത​​​താ​​​യി വ്യാ​​​​​ജചി​​​​​ത്ര​​​​​ങ്ങ​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​യാ​​​നു​​​​​ള്ള ഫീ​​​​​ച്ച​​​​​ർ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് വാ​​​​​ട്സ് ആ​​​​​പ്. സേ​​​​​ർ​​​​​ച്ച് ബൈ ​​​​​ഇ​​​​​മേ​​​​​ജ് എ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ ഫീ​​​​​ച്ച​​​​​റി​​​​​ന്‍റെ പേ​​​​​ര്. തെ​​​​​ര​​​ഞ്ഞ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട യൂ​​​​​സ​​​​​ർ​​​​​മാ​​​​​രി​​​​​ൽ ഈ ​​​​​ഫീ​​​​​ച്ച​​​​​ർ പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​യി ഇ​​​​​തി​​​​​ന്‍റെ ബീ​​​​​റ്റാ വേ​​​​​ർ​​​​​ഷ​​​​​ൻ വാ​​​​​ട്സ് ആ​​​​​പ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ​​​​​താ​​​​​യി വാ ​​​​​ബീ​​​​​റ്റാ​​​​​ഇ​​​​​ൻ​​​​​ഫോ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു. വാ​​​​​ട്സ് ആ​​​​​പ്പി​​​​​ൽ സ​​​​​ന്ദേ​​​​​ശ​​​​​മാ​​​​​യി ല​​​​​ഭി​​​​​ക്കു​​​​​ന്ന ചി​​​​​ത്രം, ഗൂ​​​​​ഗി​​​​​ൾ ബ്രൗ​​​​​സ​​​​​റി​​​​​ൽ അ​​​​​പ്‌​​​​ലോ​​​​​ഡ് ചെ​​​​​യ്ത് ആ ​​​​​ചി​​​​​ത്ര​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളും ആ ​​​​​ചി​​​​​ത്രം അ​​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ള വെ​​​​​ബ്പേ​​​​​ജു​​​​​ക​​​​​ളും സൈ​​​​​റ്റു​​​​​ക​​​​​ളും ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് സേ​​​​​ർ​​​​​ച്ച് ബൈ ​​​​​ഇ​​​​​മേ​​​​​ജ് ഫീ​​​​​ച്ച​​​​​ർ ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​​തി​​​​​ലൂ​​​​​ടെ ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത​​​​യും ഉ​​​​​റ​​​​​വി​​​​​ട​​​​​വും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സാ​​​​​ധി​​​​​ക്കും. പ​​​​​രീ​​​​​ക്ഷ​​​​​ണം വി​​​​​ജ​​​​​യ​​​​​മാ​​​​​യാ​​​​​ൽ അ​​​​​ധി​​​​​കം വൈ​​​​​കാ​​​​​ത​​​​​ത​​​​​ന്നെ പു​​​​​തി​​​​​യ ഫീ​​​​​ച്ച​​​​​ർ എ​​​​​ല്ലാ​​​​​വ​​​​​രി​​​​​ലു​​​​​മെ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.