ഇ​ലക്‌ട്രി​ക് സ്കൂ​ട്ട​റു​മാ​യി ഷ​വോ​മി!
ഇ​ലക്‌ട്രി​ക് സ്കൂ​ട്ട​റു​മാ​യി ഷ​വോ​മി!
Saturday, April 27, 2019 2:31 PM IST
ആ​ദ്യം മൊ​ബൈ​ൽ ഹാ​ൻ​ഡ് സെ​റ്റി​ലൂ​ടെ​യും പി​ന്നീ​ട് വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ലൂ​ടെ​യും ഇ​ല​ക്‌ട്രോണി​ക് വി​പ​ണി പി​ടി​ച്ച​ട​ക്കി​യ ഷ​വോ​മി. ഇ​ല​ക്ട്രി​ക് വാ​ഹ​ന രം​ഗ​ത്തും ഒ​രു കൈ ​നോ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ലക്‌ട്രി​ക് മോ​പ്പ​ഡ് ക​ന്പ​നി പു​റ​ത്തി​റ​ക്കി. ടി1 ​എ​ന്നാ​ണ് ഈ ​ഇ​ല​ക്ട്രി​ക് മോ​പ്പ​ഡി​ന്‍റെ പേ​ര്.

ഷ​വോ​മി​യു​ടെ കീ​ഴി​ലു​ള്ള ഹി​മോ എ​ന്ന ക​ന്പ​നി​യാ​ണ് ഇ​ല​ക്‌ട്രി​ക് മോ​പ്പ​ഡ് ത​യ്യാ​റാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ചൈ​നീ​സ് വി​പ​ണി​യി​ൽ മാ​ത്രം വി​ൽ​ക്കു​ന്ന സ്കൂ​ട്ട​റി​ന്‍റെ വി​ല 2999 യെ​ൻ ആ​ണ് (എ​ക​ദേ​ശം 31,188 രൂ​പ). ജൂ​ണി​ൽ ചൈ​നീ​സ് വി​പ​ണി​യി​ൽ സ്കൂ​ട്ട​ർ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 53 കി​ലോ​ഗ്രം ഭാ​ര​മു​ള്ള സ്കൂ​ട്ട​റി​ന് 1515 എം​എം നീ​ള​വും 665 എം​എം വീ​തി​യും 1025 എം​എം ഉ​യ​ര​വു​മു​ണ്ട്. 14000 എം​എ​എ​ച്ച് ക​പ്പാ​സി​റ്റി​യു​ള്ള ബാ​റ്റ​റി​യാ​ണ് വാ​ഹ​ന​ത്തി​ന് ക​രു​ത്തു പ​ക​രു​ന്ന​ത്.


ഒ​റ്റ​ചാ​ർ​ജി​ൽ 60 കി​ലോ​മീ​റ്റ​ർ അ​ല്ലെ​ങ്കി​ൽ 120 കി​ലോ​മീ​റ്റ​ർ റേ​ഞ്ച് വ​രെ സ​ഞ്ച​രി​ക്കു​ന്ന മോ​ഡ​ലു​ക​ളു​ണ്ട്. മു​ന്നി​ൽ ഫോ​ർ​ക്കും പി​ന്നി​ൽ കോ​യി​ൽ​ഓ​വ​ർ സ​സ്പെ​ൻ​ഷ​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ന്നി​ൽ ഹൈ​ഡ്രോ​ളി​ക് ഡി​സ്ക് ബ്രേ​ക്കും പി​ന്നി​ൽ ഡ്രം ​ബ്രേ​ക്കും. ചെ​റി​യ ഡി​ജി​റ്റ​ൽ എ​ൻ​ട്രു​മെ​ന്‍റ് ക്ല​സ്റ്റും 18000 സി​ഡി പ്ര​കാ​ശം പൊ​ഴി​ക്കു​ന്ന ഹെ​ഡ്‌ലാം​പും ഈ ​വാ​ഹ​ന​ത്തി​നു​ണ്ട്. ഹി​മോ സി20, ​ഹി​മോ വി1 ​തു​ട​ങ്ങി​യ ഫോ​ൾ​ഡ​ബി​ൾ ഇ​ലക്‌ട്രി​ക് ബൈ​ക്കി​ന് പി​ന്നാ​ലെ​യാ​യി​രി​ക്കും പു​തി​യ മോ​പ്പ​ഡ് എ​ത്തു​ന്ന​ത്.