ടിവിഎസ് അപ്പാച്ചെ ആർആർ 310 വിപണിയിൽ
ഹൊ​​സൂ​​ർ: മു​​ച്ച​​ക്ര-​​ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ടി​​വി​​എ​​സ് മോ​​ട്ടോ​​ർ പു​​തി​​യ അ​​പ്പാ​​ച്ചെ ആ​​ർ​​ആ​​ർ 310 വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. റേ​​സ് ടൂ​​ൺ​​ഡ് (ആ​​ർ​​ടി) സ്ലി​​പ്പ​​ർ ക്ല​​ച്ച് സം​​വി​​ധാ​​ന​​മു​​ള്ള വാ​​ഹ​​ന​​ത്തി​​ന് 2,27,000 രൂ​​പ​​യാ​​ണ് വി​​ല.

ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ റേ​​സിം​​ഗ് അ​​നു​​ഭ​​വം ഉ​​യ​​ർ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പ​​രി​​ഷ്ക​​രി​​ച്ച പ​​തി​​പ്പ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബു​​ദ്ധി​​മു​​ട്ടി​​ല്ലാ​​തെ അ​​തി​​വേ​​ഗം ഗി​​യ​​ർ മാ​​റ്റാ​​ൻ ക​​ഴി​​യു​​ന്ന​​തി​​നൊ​​പ്പം അ​​തി​​വേ​​ഗ​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ത്തി​​ന്‍റെ സ്ഥി​​ര​​ത​​യ്ക്കു മാ​​റ്റ​​മു​​ണ്ടാ​​കി​​ല്ല എ​​ന്ന് ക​​മ്പ​​നി അ​​റി​​യി​​ച്ചു.


ഡി​​ഒ​​എ​​ച്ച്സി (ഡ​​ബി​​ൾ ഓ​​വ​​ർ ഹെ​​ഡ് കാം) ​​ലി​​ക്വി​​ഡ് കൂ​​ൾ​​ഡ് എ​​ൻ​​ജി​​നാ​​ണ് വാ​​ഹ​​ന​​ത്തി​​ന്‍റെ ക​​രു​​ത്ത്. 6-സ്പീ​​ഡ് ഗി​​യ​​ർ ബോ​​ക്സ്, റേ​​സ് ഇ​​ൻ​​സ്പ​​യേ​​ർ​​ഡ് വെ​​ർ​​ട്ടി​​ക്ക​​ൽ സ്പീ​​ഡോ-​​ടാ​​ക്കോ​​മീ​​റ്റ​​ർ, ബൈ ​​എ​​ൽ​​ഇ​​ഡി ട്വി​​ൻ പ്രൊ​​ജ​​ക്ട​​ർ ഹെ​​ഡ് ലാ​​ന്പു​​ക​​ൾ, മി​​ഷ​​ലി​​ൻ സ്ട്രീ​​ൻ സ്പോ​​ർ​​ട് ട​​യ​​റു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് മ​​റ്റു പ്ര​​ത്യേ​​ക​​ത​​ക​​ൾ. റേ​​സിം​​ഗ് റെ​​ഡ്, ഫാ​​ന്‍റം ബ്ലാ​​ക്ക് നി​​റ​​ങ്ങ​​ളി​​ലാ​​ണ് വാ​​ഹ​​നം ല​​ഭ്യ​​മാ​​കു​​ക.