ഹ്യുണ്ടായ് കോന ജൂലൈയിൽ
ഗോ​ഹ​ട്ടി: ദ​ക്ഷി​ണ​കൊ​റി​യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ് ത​ങ്ങ​ളു​ടെ ആ​ദ്യ ഇ​ലക്‌ട്രിക് വാ​ഹ​നം കോ​ന ജൂ​ലൈ​യി​ൽ ഇ​ന്ത്യ​ൻ വി​പ​ണ​ിയി​ൽ അ​വ​ത​രി​പ്പി​ക്കും. ഒ​പ്പം ബ്രാ​ൻ​ഡ് ന്യൂ ​ഗ്രാ​ൻ​ഡ് ഐ10​ഉം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ക​ന്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ച കോം​പാ​ക്ട് എ​സ്യു​വി മോ​ഡ​ലാ​യ വെ​ന്യു ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ തു​ട​ങ്ങു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു. ചെ​ന്നൈ​യി​ലെ നി​ർ​മാ​ണ​ശാ​ല​യി​ൽ​നി​ന്നാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ക.