സാം​സം​ഗി​ന്‍റെ ഇ​ന്ത്യ റെ​ഡി ആ​ക്ഷ​ൻ മെ​ഗാ ഡി​ജി​റ്റ​ൽ കാ​ന്പ​യി​ൻ
യ​ഥാ​ർ​ത്ഥ ഇ​ന്ത്യ​യു​ടെ വീ​ഡി​യോ​ക​ൾ സ്മാ​ർ​ട്ട്ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്തു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന ​ഇ​ന്ത്യ റെ​ഡി ആ​ക്ഷ​ൻ ’ എ​ന്ന രാ​ജ്യ​വ്യാ​പ​ക​മാ​യ മെ​ഗാ ഡി​ജി​റ്റ​ൽ കാ​ന്പ​യി​ന് സാം​സം​ഗ് തു​ട​ക്കം കു​റി​ച്ചു.

താ​ജ്മ​ഹ​ലി​നും ഗം​ഗാ​ന​ദി​ക്കു​മ​പ്പു​റ​മു​ള്ള ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ത്തെ ലോ​ക​ത്തി​നു മു​ന്പി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാം​സം​ഗ് കാ​ന്പ​യി​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

സ്മാ​ർ​ട്ട്ഫോ​ണ്‍ ഉ​ട​മ​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ സാം​സം​ഗ് ഇ​ന്ത്യ മൈ​ക്രോ​സൈ​റ്റി​ൽ (www.sasmung.com/in/IndiaReadyAction) ഹോ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ ഒ​രു ഭൂ​പ​ട​ത്തി​ൽ സ്ഥാ​പി​ക്കും. അ​ങ്ങ​നെ പു​തു​ത​ല​മു​റ​യു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ​യു​ള്ള യ​ഥാ​ർ​ത്ഥ ഇ​ന്ത്യ​യു​ടെ ഒ​രു ഭൂ​പ​ടം സൃ​ഷ്ടി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്ന് ഓ​രോ ആ​ഴ്ച​യി​ലും ഭാ​ഗ്യ​ശാ​ലി​ക​ളാ​യ 7 പേ​രെ സാം​സം​ഗ് പ്ര​ഖ്യാ​പി​ക്കും, അ​വ​ർ​ക്ക് അ​ത്യാ​ക​ർ​ഷ​ക​മാ​യ സ്ലോ-​മോ വീ​ഡി​യോ​ക​ൾ ഷൂ​ട്ട് ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള ഒ​രു 32 എം​പി ട്രി​പ്പി​ൾ റി​യ​ർ ക്യാ​മ​റ, 25വാ​ട്ട്സ് സൂ​പ്പ​ർ-​ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് ശേ​ഷി​യ്ക്കൊ​പ്പം ഒ​രു വി​പു​ല​മാ​യ 4500 എം​എ​എ​ച് ബാ​റ്റ​റി, ദി​വ​സം മു​ഴു​വ​നും ഷെ​യ​ർ, സ്ട്രീം, ​പ്ലേ ചെ​യ്യു​ന്ന​തി​നു​ള്ള സ്വാ​ത​ന്ത്ര്യ​വും സൗ​ക​ര്യ​വും ന​ൽ​കു​ന്ന ഒ​രു 6.7 ഇ​ഞ്ച് സ​്മോ​ലെ​ഡ് ഇ​ൻ​ഫി​നി​റ്റി യു ​ഡി​സ്പ്ലേ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ഫീ​ച്ച​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഏ​റ്റ​വും പു​തി​യ ഗാ​ല​ക്സി സ്മാ​ർ​ട്ട്ഫോ​ണ്‍ എ70 ​ല​ഭി​ക്കും.


കാ​ന്പ​യി​ൻ അ​വ​സാ​നി​ക്കു​ന്പോ​ൾ, ഏ​റ്റ​വും ര​സ​ക​ര​മാ​യ 20 വീ​ഡി​യോ​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യി ഗാ​ല​ക്സി എ80 ​സ്മാ​ർ​ട്ട്ഫോ​ണു​ക​ളും സാം​സം​ഗ് 43 ഇ​ഞ്ച് സ്മാ​ർ​ട്ട് ടെ​ലി​വി​ഷ​നും സ​മ്മാ​ന​മാ​യി ന​ൽ​കും.