ഫേ​സ്ബു​ക്കി​ന്‍റെ ക്രി​പ്റ്റോ​ക​റ​ൻ​സി ലിബ്ര ഈ ആഴ്ച
ഫേ​സ്ബു​ക്കി​ന്‍റെ ക്രി​പ്റ്റോ​ക​റ​ൻ​സി ലിബ്ര ഈ ആഴ്ച
Monday, June 17, 2019 2:37 PM IST
സി​ലി​ക്ക​ൺ​വാ​ലി: ഫേ​സ്ബു​ക്കി​ന്‍റെ സ്വ​ന്തം ക്രി​പ്റ്റോ​ക​റ​ൻ​സി ഈ ​ആ​ഴ്ച അ​വ​ത​രി​പ്പി​ക്കും. ലി​ബ്ര എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക്രി​പ്റ്റോ​ക​റ​ൻ​സി​ക്ക് നി​ര​വ​ധി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട്.

വി​സ, മാ​സ്റ്റ​ർ​കാ​ർ​ഡ്, പേ​പ​ൽ, ഊ​ബ​ർ, സ്ട്രൈ​പ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​മാ​യി ഫേ​സ്ബു​ക്ക് ക​രാ​റൊ​പ്പി​ട്ട​താ​യി ഒ​രു പ്ര​മു​ഖ അ​മേ​രി​ക്ക​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​രോ ക​ന്പ​നി​യും ക്രി​പ്റ്റോ​ക​റ​ൻ​സി വി​ക​സി​പ്പി​ക്കാ​നാ​യി ഒ​രു കോ​ടി ഡോ​ള​ർ മു​ട​ക്കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
ചൊ​വ്വാ​ഴ്ച ലി​ബ്ര​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും. എ​ന്നാ​ൽ, പൂ​ർ​ണ തോ​തി​ലു​ള്ള വി​നി​യോ​ഗം 2020ൽ ​മാ​ത്ര​മേ ഉ​ണ്ടാ​കൂ.

30 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ ല​ക്ഷ്യം​വ​ച്ചാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ നി​യ​മം ഫേ​സ്ബു​ക്കി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന​തി​ൽ അ​വ്യ​ക്ത​ത​യു​ണ്ട്. രാ​ജ്യ​ത്ത് ക്രി​പ്റ്റോക​റ​ൻ​സി​ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും വി​നി​യോ​ഗി​ക്കു​ന്ന​തി​നും വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ർ​ബി​ഐ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല അ​ത്ത​രം ക​റ​ൻ​സി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു സ്ഥാ​പ​ന​ത്തി​നും അ​നു​മ​തി​യി​ല്ല. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ ടോ​ക്ക​ണു​ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് നി​യ​മ​ത​ട​സ​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​ബ​ന്ധി​ത​മാ​യു​ള്ള സം​വി​ധാ​നം ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ ല​ക്ഷ്യം. ക്രി​പ്റ്റോക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഇ​തു സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​വാ​കും.