"പാവനാട്യ'ത്തിനു പുതുപിറവി കുറിച്ച വിദേശ വനിത
"പാവനാട്യ'ത്തിനു പുതുപിറവി കുറിച്ച വിദേശ വനിത
Thursday, September 23, 2021 6:02 PM IST
ഷൊ​ർ​ണൂ​ർ: മോ​ഹി​നി​യാ​ട്ട​വും തോ​ൽ​പാ​വ​ക്കൂ​ത്തും ചേ​ർ​ത്തു​വ​ച്ച് പു​തു​പ​രീ​ക്ഷ​ണ​മൊ​രു​ക്കി ശ്രദ്ധ നേടുകയാണ് ഒരു വിദേശ യു​വ​തി. പഴയ സോ​വി​യ​റ്റ് യൂ​ണി​യ​നു​ൾ​പ്പെ​ട്ടി​രു​ന്ന കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ബ​ലാ​റ​സി​ൽ നി​ന്നു​ള്ള ഇരുപത്തെട്ടുകാരിയാണ് ഐ​റീ​ന മി​ക​ൽ കോ​വി​ത്.

മോ​ഹി​നി​യാ​ട്ട​ത്തേ​യും തോ​ൽ​പാ​വ​ക്കൂ​ത്തി​നേ​യും ചേ​ർ​ത്ത് വ​ച്ച് ക​ലാ​രം​ഗ​ത്ത് പു​തു​പ​രീ​ക്ഷ​ണത്തിനാണ് ഇവർ മുതിർന്നത്. നി​ഴ​ലും വെ​ളി​ച്ച​വും നൃ​ത്ത​വും സ​മ​ന്വ​യി​പ്പി​ച്ച ഈ ​ക​ലാ​രൂ​പ​ത്തി​ന് "പാ​വ​നാ​ട്യ​'മെ​ന്നാ​ണ് പേ​ര്.

മ​ല​യാ​ള​ത്തെ അ​റി​യാ​നും ക​ല​ക​ൾ അ​ഭ്യ​സി​ക്കാ​നു​മാ​യി ഐ​റീ​ന 2013ലാ​ണ് ആ​ദ്യം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ല​ക്ഷ്യം ഭ​ര​ത​നാ​ട്യ പ​ഠ​ന​മാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്കോ​ള​ർ​ഷി​പ്പോ​ടെ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഭ​ര​ത​നാ​ട്യ​വും പി​ന്നീ​ട് മോ​ഹി​നി​യാ​ട്ട​വും പ​രി​ശീ​ലി​ച്ചു. 2018വ​രെ ഇ​വി​ടെ തു​ട​ർ​ന്നു.

ഇ​ന്ത്യ​ൻ കേ​ര​ളീ​യ ക​ല​ക​ളെ കൂ​ടു​ത​ൽ അ​റി​യാ​നാ​ണ് ഇ​വ​ർ വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഈ ​വ​ര​വ് ഐ​റീ​ന​യെ തോ​ൽ​പ്പാ​വകൂ​ത്താ​ചാ​ര്യ​ൻ കൂ​ന​ത്ത​റ വി​ശ്വ​നാ​ഥ പു​ല​വ​രി​ലെ​ത്തി​ച്ചു. ത​ന്‍റെ മ​ന​സി​ൽ അ​ങ്കു​രി​ച്ച മോ​ഹ​ന സ്വ​പ്ന​ത്തെ തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ലൂ​ടെ​യും മോ​ഹി​നി​യാ​ട്ട​ത്തി​ലൂ​ടെ​യും സ​മ​ന്വ​യി​പ്പി​ച്ച് ഐ​റീ​ന പു​തു പ​രീ​ക്ഷ​ണ​ത്തി​നു മു​തി​ർ​ന്ന​പ്പോ​ൾ പാ​വ നാ​ട്യം എ​ന്ന പു​തി​യ ക​ലാ​രൂ​പ​ത്തി​ന് പി​റ​വി​യാ​യി.


കേ​ര​ളീ​യ ക​ല​ക​ൾ അ​ഭ്യ​സി​ക്കാ​ൻ ധാ​രാ​ളം വി​ദേ​ശി​ക​ൾ എ​ത്താ​റു​ണ്ടെ​ങ്കി​ലും നി​ഴ​ൽ നാ​ട​ക​ത്തെ​യും മോ​ഹി​നി​യാ​ട്ട​ത്തെ​യും സ​മ​ന്വ​യി​പ്പി​ച്ച് വേ​റി​ട്ടൊ​രു ക​ലാ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് ഐ​റീ​ന മാ​ത്ര​മാ​ണ്. ചെ​റു​തു​രു​ത്തി​യി​ൽ താ​മ​സി​ച്ചാ​ണ് ഇ​വ​ർ ക​ല​ക​ള​ഭ്യ​സി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ സ​ർ​വ​ദേ​ശീ​യ മാ​ന​മാ​ണ് ത​ന്നെ വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

കോ​വി​ഡ് തരംഗം അടങ്ങുന്പോൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങും. എ​ന്നാ​ൽ വീ​ണ്ടും തി​രി​ച്ചു​വ​രും. ക​ലാ​രം​ഗ​ത്തു​ള്ള പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രും - ഐ​റീ​ന പ​റ​യു​ന്നു.

കേ​ര​ള​വും ഇ​വി​ടു​ത്തെ കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​യു​മെ​ല്ലാം അ​തീ​വ ഹൃ​ദ​യ​ഹാ​രി​യാ​ണ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം. തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലും അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ണം. ഭ​ര​ത​നാ​ട്യ​ത്തി​ലും പു​തു​പ​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ.

മംഗലം ശങ്കരൻകുട്ടി