ഐടിഐ ഫാര്‍മ ആൻഡ് ഹെല്‍ത്ത്‌കെയര്‍ പദ്ധതി
ഐടിഐ ഫാര്‍മ ആൻഡ്  ഹെല്‍ത്ത്‌കെയര്‍ പദ്ധതി
Wednesday, October 20, 2021 2:53 PM IST
ഐടിഐ മ്യൂചല്‍ ഫണ്ട് അവതരിപ്പിക്കുന്ന "ഐടിഐ ഫാര്‍മ ആൻഡ് ഹെല്‍ത്ത്‌കെയര്‍' പദ്ധതിയുടെ അവതരണം പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 18 മുതല്‍ 2021 നവംബര്‍ ഒന്നു വരെയാണ് ഇതിൽ നിക്ഷേപിക്കാനവസരം. കുറഞ്ഞത് അയ്യായിരം രൂപയ്ക്കും തുടര്‍ന്നു ഓരോ രൂപയുടെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. പ്രദീപ് ഗോഖ്‌ലെയും രോഹന്‍ കോര്‍ഡെയും സംയുക്തമായായിട്ടാണ് പദ്ധതി മാനേജ് ചെയ്യുക.

മുഖ്യസവിശേഷതകള്‍:

►ഫാര്‍മ, ആരോഗ്യ സേവന മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് ഐടിഐ ഫാര്‍മ ആൻഡ് ഹെല്‍ത്ത് കെയര്‍.

► ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന നേട്ടം ലക്ഷ്യമിടുന്നവര്‍ക്ക് പദ്ധതി അനുയോജ്യം

►ഫാര്‍മ, ആരോഗ്യ സേവന മേഖലകളിലായിരിക്കും പദ്ധതിയുടെ നിക്ഷേപം. നിഫ്റ്റി ഹെല്‍ത്ത് കെയര്‍ ടോട്ടല്‍ റിട്ടേണ്‍ സൂചികയായിരിക്കും അടിസ്ഥാനം.

കോവിഡ് 19 മഹാമാരി ഇന്ത്യന്‍ ഫാര്‍മ മേഖലയ്ക്ക് പുതിയൊരു ഉണര്‍വു നല്‍കിയിരിക്കുകയാണെന്നു പുതിയ എന്‍എഫ്ഒയുടെ പുറത്തിറക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഐടിഐ മ്യചല്‍ ഫണ്ട് സിഇഒയും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസറുമായ ജോര്‍ജ് ഹെബെര്‍ ജോസഫ് പറഞ്ഞു.  


2019 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐടിഐ മ്യൂചല്‍ ഫണ്ട് 13 മുഖ്യധാരാ മ്യൂചല്‍ ഫണ്ട് പദ്ധതികളാണ് നിക്ഷേപകര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്. മികച്ച ധനപിന്തുണയുള്ള പരമ്പരാഗത ബിസിനസ് ഗ്രൂപ്പിന്‍റെ പിന്തുണയാണ് ഈ അസറ്റ് മാനേജുമെന്‍റ് കമ്പനിക്കുള്ളത്.

നിക്ഷേപകര്‍ക്കായി ദീര്‍ഘകാല നിക്ഷേപ അനുഭവങ്ങള്‍ സൃഷ്ടിക്കും വിധം ഭരണസംവിധാനം, ജനങ്ങള്‍, പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഉറപ്പാക്കാന്‍ ഗ്രൂപ്പിനായിട്ടു‌ണ്ട്.

2021 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ട് ഹൗസ് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2000 കോടി രൂപയ്ക്കു മുകളിലാണ്.