"ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍സു' മായി ആക്സിസ് ബാങ്ക്
"ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍സു'   മായി ആക്സിസ് ബാങ്ക്
Friday, October 22, 2021 2:47 PM IST
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് "ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍' എന്ന പേരില്‍ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു.

ആക്സിസ് ബാങ്ക് ഇടപാടുകാര്‍ക്ക് ഈ ഉത്സവ കാലത്ത് ഷോപ്പിംഗ്, റസ്റ്ററന്‍റുകൾ, വിവിധ റീട്ടെയില്‍ വായ്പാ ഉത്പന്നങ്ങള്‍ എന്നിവയില്‍ ആകര്‍ഷകമായ ഡിസ്ക്കൗണ്ടുകളും മറ്റു ആനുകൂല്യങ്ങളുമാണ് ബാങ്ക് ലഭ്യമാക്കുന്നത്.

ബാങ്കിന്‍റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇ കൊമേഴ്സ്, ലൈഫ്സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ഫാഷന്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവിധ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഈ ഡിസ്കൗണ്ടുകള്‍ ആസ്വദിക്കാം.

ഓഫറുകള്‍ക്ക് പുറമെ, ബാങ്കിന്‍റെ https://grabdeals.axisbank.com/ എന്ന ഗ്രാബ് ഡീല്‍സ് പ്ലാറ്റ്ഫോമിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക കാഷ് ബാക്ക് ഓഫറുകളും ലഭ്യമാകും.

പ്രാദേശിക റീട്ടെയ്ല്‍ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനായി ആക്സിസ് ബാങ്ക് രാജ്യത്തെ 50 നഗരങ്ങളിലായി 2500 ലോക്കല്‍ സ്റ്റോറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ സ്റ്റോറുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബാങ്ക് ഇടപാടുകാര്‍ക്ക് 20 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.


ഉത്സവകാലം ആവേശകരമാക്കാന്‍ ആകര്‍ഷകമായ വായ്പാ പദ്ധതികളും ബാങ്ക് അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭവന വായ്പകള്‍ക്ക് 12 ഇഎംഐ ഇളവും ഇരുചക്രവാഹനങ്ങള്‍ക്ക് പ്രോസസിംഗ് ഫീസ് ഇല്ലാതെ ഓണ്‍ റോഡ് വായ്പയും ബിസിനസുകാര്‍ക്ക് ടേം ലോണ്‍, ഉപകരണ വായ്പ, വാണിജ്യ വാഹന വായ്പ എന്നിവയില്‍ നിരവധി ആനുകൂല്യങ്ങളും ബാങ്ക് ലഭ്യമാക്കും.

ബാങ്കിന്‍റെ ആകര്‍ഷകമായ ഓഫറുകളും ഇളവുകളും ഉത്സവ ആവേശം ഇരട്ടിയാക്കുമെന്ന് ഉറപ്പുണ്ടെന്ന് ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യുട്ടീവും റീട്ടെയിൽ വായ്പാ വിഭാഗം മേധാവിയുമായ സുമിത് ബാലി പറഞ്ഞു.

ആക്സിസ് ബാങ്ക് ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനു https://www.axisbank.com/festiveoffers എന്ന ലിങ്ക് സന്ദര്‍ശിക്കുക.