പോളിഹൗസിൽ തക്കാളി വിളയിച്ചു; അംഗീകാര നിറവിൽ അനീഷ്
പോളിഹൗസിൽ തക്കാളി വിളയിച്ചു; അംഗീകാര നിറവിൽ അനീഷ്
Saturday, November 6, 2021 2:22 PM IST
പോളി​ഹൗ​സി​ൽ ചെ​റു​തേ​നീ​ച്ച​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​ക്കാ​ളി വി​ള​യി​ച്ച യു​വ​ക​ർ​ഷ​ക​ൻ അ​നീ​ഷ് എ​ൻ. രാ​ജ് അം​ഗീ​കാ​ര നി​റ​വി​ൽ.

യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ്സ് ഫോ​റ​ത്തി​ന്‍റെ (URF) നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ഡ്സി​ലും അ​മേ​രിക്ക ​ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​രീ​തി ഇ​ടം നേ​ടി.

കൊ​ല്ലം അ​ഞ്ച​ൽ ദ്വാ​ര​ക​യി​ൽ അ​നീ​ഷ് എ​ൻ. രാ​ജി​ന്‍റെ പോ​ളി​ഹൗ​സി​ലെ ത​ക്കാ​ളി കൃ​ഷി 2020 മാ​ർ​ച്ചി​ൽ "ക​ർ​ഷ​ക​ൻ മാ​സി​ക’ ക​വ​ർ​സ്റ്റോ​റി​യാ​യി ന​ൽ​കി​യി​രു​ന്നു. ആ ​ല​ക്ക​ത്തി​ലെ മു​ഖ​ചി​ത്ര​വും അ​നീ​ഷി​ന്‍റെ​താ​യി​രു​ന്നു.

സ്റ്റേ​റ്റ് അ​ഗ്രി ഹോ​ർ​ട്ടി സൊ​സൈ​റ്റി (SAHS) ഹൈ​ടെ​ക്കൃ​ഷി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യും അ​നീ ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യു​ള്ള കൃ​ഷി ക​ർ​ണ​പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ഗീ​കാ​ര​പ​ത്ര​വും ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യു​ള്ള നി​യ​മ​ന രേ​ഖ​യും അ​നീ​ഷി​നു കൈ​മാ​റി.


സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഹൈ​ടെ​ക് ക​ർ​ഷ​ക​നു​ള്ള 2018- ലെ ​അ​വാ​ർ​ഡും അ​നീ​ഷ് എ​ൻ രാ​ജി​നാ​യി​രു​ന്നു.

പോ​ളി​ഹൗ​സു​ക​ളി​ൽ പ്രാ​ണി​ക​ളോ ഈ​ച്ച​ക​ളോ ക​യ​റാ​ത്ത​തി​നാ​ൽ പ​രാ​ഗ​ണം ആ​വ​ശ്യ​മു​ള്ള ത​ക്കാ​ളി, പാ​വ​ൽ, പ​ട​വ​ലം എ​ന്നി​വ കൃ​ഷി​ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ ത്തി​ലാ​ണ് അ​നീ​ഷ് പോ​ളി​ഹൗ​സി​ൽ തേ​നീ​ച്ച​യെ വ​ള​ർ​ത്തി പ​രാ​ഗ​ണം സാ​ധ്യ​മാ​ക്കി ത​ക്കാ​ളി വി​ള​യി​ച്ച​ത്. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ചി​ന്‍റെ "അ​ർ​ക്കാ ര​ക്ഷ​ക്' എ​ന്ന​യി​ന​മാ​ണ് കൃ​ഷി​ചെ​യ്ത​ത്.


വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​ളി​ഹൗ സു​ക​ളി​ൽ പ​രാ​ഗ​ണ​ത്തി​നാ​യി "​ബം​ബി​ൾ ബീ’ ​എ​ന്ന ഈ​ച്ച​യെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യയി​ൽ "​ബം​ബി​ൾ ബീ’​ക്ക് വി​ല​ക്കു ള്ള​തി​നാ​ലാ​ണ് അ​നീ​ഷ് ചെ​റു​തേ​നീ​ച്ച വ​ഴി പ​രാ​ഗ​ണം സാ​ധ്യ​മാ​ണോ​യെ​ന്നു പ​രീ​ക്ഷി​ച്ച​ത്. ര​ണ്ടു വ​ർ​ഷം ഈ ​രീ തി​യി​ൽ പോ​ളി​ഹൗ​സി​ൽ ത​ക്കാ​ളി ക്കൃ​ഷി ന​ട​ത്തി.

സ്വ​യം പ​രാ​ഗ​ണം ന​ട​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​ത​ല്ല അ​ർ​ക്കാ​ര​ക്ഷ​ക് എ​ന്ന​യി​നം ത​ക്കാ​ളി. പോ​ളി​ഹൗ​സി​ൽ തേ​നീ​ച്ച വ​ള​ർ​ത്തി​യ​ത് ഏ​റെ പാ​ടു​പെ​ട്ടാ​ണ്. ഒ​രു സ്റ്റൂ​ൾ ച​രി​ച്ചി​ട്ട് അ​തി​നു ചു​റ്റും ച​ണ​ച്ചാ​ക്കു​പൊ​തി​ഞ്ഞ് അ​തി​നു​ള്ളി​ലാ​ണ് തേ​നീ​ച്ച​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. വീ​ട്ടി​ലെ അ​ന്പ​തു സെ​ന്‍റി​ൽ ഒ​രു വ​ലി​യ പോ​ളി​ഹൗ​സും മൂ​ന്നു മി​നി പോ​ളി​ഹൗ​സു​ക​ളു​മു​ണ്ട്.

അ​നീ​ഷ് എ​ൻ. രാ​ജ്- 94962 09877.