ആന്ധ്രാചേനയിൽ ഇരട്ടി വിളവ്
ആന്ധ്രാചേനയിൽ ഇരട്ടി വിളവ്
Saturday, November 6, 2021 2:33 PM IST
സാധാ​ര​ണ ​ചേ​ന​യെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി ന​ടാ​വു​ന്ന ആ​ന്ധ്രാ​ചേ​ന കൃ​ഷി​യി​ൽ ത​ന​താ​യ രീ​തി ആ​വി​ഷ്ക​രി​ക്കു​ക​യാ​ണി​വ​ർ.

കി​ഴ​ങ്ങു​വി​ള​യി​ൽ ചേ​ന​യോ​ടു പ്ര​ത്യേ​ക​മാ​യൊ​രു മ​മ​ത​യു​ണ്ട് സ​ജി​നി വി​ജ​യ​ന്. വീ​ട്ട​മ്മ​യാ​യ ക​ർ​ഷ​ക. താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വി​ൽ അ​ന​ന്ത​പു​രി വീ​ട്ടി​ലെ ഒ​രേ​ക്ക​റി​ൽ ചേ​ന​യു​ടെ പ​ച്ച​പ്പും സ​മൃ​ദ്ധി​യു​മാ​ണ്. ഇ​വി​ട​ത്തെ പ്ര​ധാ​ന വി​ള​യും ചേ​ന ത​ന്നെ​യാ​ണ്. വി​പ​ണ ന ​സാ​ധ്യ​ത​യേ​റെ​യു​ള്ള ചേ​ന​യ്ക്ക് വി​ല​യും ത​ര​ക്കേ​ടി​ല്ലാ​തെ ല​ഭി​ക്കും. ഓ​ണ​വി​പ​ണി ല​ക്ഷ്യം വ​ച്ചാ​ണ് സ​ജി​നി വി​ജ​യ​ന്‍റെ കൃ​ഷി. ഓ​ണം ക​ഴി​ഞ്ഞാ​ലും ചേ​ന​യു​ണ്ടാ​കും.

സ​ജി​നി​യു​ടെ കൃ​ഷി​ക്കു​മു​ണ്ടൊ​രു രീ​തി​ശാ​സ്ത്രം

ചേ​ന​കൃ​ഷി​യി​ൽ സ​ജി​നി വി​ജ​യ​നു ത​ന്േ‍​റ​താ​യ ഒ​രു രീ​തി​ശാ​സ്ത്ര​മു​ണ്ട്. ആ​ന്ധ്രാ​ചേ​ന എ​ന്ന​യി​ന​മാ​ണ് ന​ടു​ത​ല. സ​മീ​പ​ത്തെ പ​ച്ച​ക്ക​റി​ക്ക​ട​യി​ലേ​ക്ക് ആ​ന്ധ്ര​യി​ൽ നി​ന്നെ​ത്തു​ന്ന ലോ​ഡി​നൊ​പ്പം ഓ​ർ​ഡ​ർ ചെ​യ്താ​ണ് വി​ത്തു വാ​ങ്ങു​ന്ന​ത്.

ഒ​രു ചേ​ന 500 ഗ്രാം ​കാ​ണും. ഇ​തു ന​ട്ടാ​ൽ ഒ​രു ത​ണ്ടാ​യി വ​ള​രു​ന്ന ചേ​ന​യി​ൽ നി​ന്ന് 4-5 കി​ലോ ചേ​ന ല​ഭി​ക്കും. ര​ണ്ടു​മൂ​ന്നു ത​ണ്ടാ​യി വ​ള​രു​ന്ന ചേ​ന​യാ​ണെ​ങ്കി​ൽ ഒ​ന്ന​ര കി​ലോ ഭാ​രം വ​രു​ന്ന ര​ണ്ടു​മൂ​ന്നു ചേ​ന ല​ഭി​ക്കും. സാ​ധാ​ര​ണ നാ​ട​ൻ​ചേ​ന ന​ടു​ന്ന​തി​ലും അ​ടു​പ്പി​ച്ചു ന​ടാ​മെ​ന്ന​താ​ണ് ആ​ന്ധ്രാ​ചേ​ന​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

നാ​ട​ൻ ചേ​ന ര​ണ്ടെ​ണ്ണം ന​ടു​ന്നി​ട​ത്ത് ഇ​തു നാ​ലെ ണ്ണം ​ന​ടാം. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തേ ക്കാ​യി ന​ട​ത്തി​യ കൃ​ഷി​യി​ൽ ഏ​ഴ​ര ക്വി​ന്‍റ​ൽ വി​ത്താ​ണു​പ​യോ​ഗി​ച്ച​ത്. ഇ​തി​ൽ നി​ന്ന് 30 ക്വി​ന്‍റ​ലോ​ളം വി​ള​വു ല​ഭി​ച്ചു. നാ​ട​ൻ ചേ​ന കി​ലോ​യ്ക്ക് 20 രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ന്ന​ത്. എ​ന്നാ​ൽ സ​ജി​നി​യു​ടെ ആ​ന്ധ്രാ​ചേ​ന കി​ലോ​യ്ക്ക് 25 രൂപ ​ല​ഭി​ച്ചു.


ന​ടീ​ൽ രീ​തി

ന​ടാ​ൻ കു​ഴി​യെ​ടു​ത്ത​ശേ​ഷം ചാ​ണ കം, ​എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ​യി​ടും. ഇ​വ ഇ​ള​ക്കി​ച്ചേ​ർ​ത്ത തി​നു ശേ​ഷം നാ​ലി​ഞ്ച് ആ​ഴ​ത്തിലാ​ണു ചേ​ന ന​ടു​ന്ന​ത്. കു​ഴി​ക്ക് ആ​ഴം കൂ​ടി​യാ​ൽ ചേ​ന വീ​തി​കൂ​ടി താ​ഴേ​ക്കു വ​ള​രും. ഇ​ങ്ങ​നെ വീ​തി​കൂ​ടി​യ ചേ​ന​യ്ക്ക് വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡ് കു​റ​യും.

കു​ഴി​യു​ടെ ആ​ഴം​കു​റ​ച്ച് കൃ​ഷി ചെ​യ്താ​ൽ ന​ല്ല പ​ര​ന്ന ചേ​ന ല​ഭി​ക്കും. വി​പ​ണി​യി​ൽ ഇ​തി​നാ​ണു ഡി​മാ​ൻ ഡെ​ന്നു സ​ജി​നി പ​റ​യു​ന്നു. ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് മു​റി​ച്ചു വി​ൽ​ക്കാനു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​തി​ന്‍റെ വി​പ​ണി​മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

മ​ക​ര​മാ​സത്തി​ൽ ജ​നു​വ​രി​യോ​ടെ ന​ട്ടു തു​ട​ങ്ങും. ബാ​ക്കി വ​രു​ന്ന വി​ത്തു​ക​ൾ കും​ഭ​മാ​സത്തി​ലാ​ണു ന​ടു​ന്ന​ത്. മ​ക​ര​മാ​സ​ത്തി​ൽ ന​ടു​ന്ന​ത് ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കും. അ​തി​നു​ശേ​ഷം ന​ടു​ന്ന​തു വി​ത്തിനെ​ടു​ക്കും. ബാ​ക്കി വ​രു​ന്ന​ത് വി​ൽക്കും. ​ന​ട്ട് എ​ട്ടു​മാ​സ​ത്തി​നു ശേ​ഷം ചേ​ന​ക​ൾ വി​ള​വെ​ടു​പ്പു പ്രാ​യ​മാ​കും. ന്യാ​യ​മാ​യ വി​ല​യും ല​ഭി​ക്കു​ന്നു​ണ്ട് സ​ജി​നി വി​ജ​യ​ന്.

ത​ന്‍റെ വീ​ട്ടി​ലെ ജോ​ലി​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഈ ​വീ​ട്ട​മ്മ കാ​ർ​ഷി​ക വൃ​ത്തി​ക്ക് സ​മ​യം ക​ണ്ടെ ത്തു​ന്ന​ത്. ത​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത ന​ങ്ങ​ൾ​ക്കും ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ യും ​പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നു സ​ജി നി ​പ​റ​യു​ന്നു.

സ​ജി​നി വി​ജ​യ​ൻ: 94461 91438