തോര്‍ സിനിമ സ്പെഷല്‍ ഫോണുമായി റിയല്‍മി; റിയല്‍മി ജിടി നിയോ 3 ഫോണ്‍ 13 മുതല്‍ ലഭ‍്യമാകും
തോര്‍ സിനിമ സ്പെഷല്‍ ഫോണുമായി റിയല്‍മി; റിയല്‍മി ജിടി നിയോ 3 ഫോണ്‍ 13 മുതല്‍ ലഭ‍്യമാകും
Thursday, July 7, 2022 4:32 PM IST
തോര്‍ ചലച്ചിത്ര ശൃംഖലയിലെ ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗവ് ആന്‍ഡ് തണ്ടര്‍ സ്പെഷ്യലായി റിയല്‍മി ഫോണിറക്കുന്നു. ലിമിറ്റഡ് എഡിഷന്‍ ആയി ഇറക്കുന്ന ഫോണ്‍ റിയല്‍മി ജിടി നിയോ 3 (150 വാട്ട്) എന്നാണ് അറിയപ്പെടുന്നത്.

മുമ്പും സ്പൈഡര്‍മാന്‍ പോലുള്ള ചിത്രങ്ങളുടെ റിലീസ് സമയത്ത് സ്പെഷല്‍ ഫോണുകള്‍ റിയല്‍മി ഇറക്കിയിട്ടുണ്ട്. ഇത്തവണ തോറിന്‍റെ റിലീസുമായി ബന്ധപ്പെട്ട് മാര്‍വല്‍ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഈ ചൈനീസ് കമ്പനി റിയല്‍മി ജിടി നിയോ 3 (150 വാട്ട്) ഇറക്കുന്നത്.

13 മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഈ ഫോണിന് 42,999 രൂപയാണ് തുടക്ക വില. നൈട്രോ നീല നിറത്തിലുള്ള ഫോണിന് 12ജിബി+ 256 ജിബി സ്റ്റോറേജ് സ്പേസുണ്ട്.

നിലവില്‍ റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും റിയല്‍മിയുടെ മെയ്ന്‍ലൈന്‍ സ്റ്റോറുകള്‍ വഴിയും ഫ്ലിപ്കാര്‍ട്ടിലൂടെയും റിയല്‍മി ജിടി നിയോ 3 (150 വാട്ട്) ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. മുന്‍കൂട്ടിയുള്ള ഓര്‍ഡറുകള്‍ക്ക് 3,000യുടെ കിഴിവും ലഭിക്കുന്നുണ്ട്.


റിയല്‍മി യുഐ 3.0 നൊപ്പം ആന്‍ഡ്രോയ്ഡ് 12 പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മി ജിടി നിയോ 3 (150 വാട്ട്) യ്ക്ക് 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേയും 1080x 2412 പിക്ചല്‍ റെസല്യൂഷനുമുണ്ട്.

പിന്‍പിലായി മൂന്നു കാമറകളാണ് റിയല്‍മി ജിടി നിയോ 3 (150 വാട്ട്) നുള്ളത്. 50എംപിയുടെ കൂടെ എഫ്/ 1.8 ആപര്‍ചര്‍ ഉള്ള കാമറയാണ് അവയില്‍ പ്രധാനം. എട്ട് എംപിയുടെ അള്‍ട്രാ വൈഡ് കാമറയും രണ്ട് എംപിയുടെ മാക്രോ കാമറയും പിന്നിലായുണ്ട്.

16 എംപിയുടെ ഒരു സെല്‍ഫി കാമറ കൂടി ഫോണിനുണ്ട്. 150 വാട്ട് ഉള്ള ഈ സ്മാര്‍ട് ഫോണ്‍ അഞ്ച് മിനിറ്റ് കൊണ്ട് 50% ചാര്‍ജ് ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.