ഭക്ഷ്യവിഷബാധ തുടര്‍ക്കഥ: പരിശോധനയ്‌ക്കെന്താ ഇത്ര മടി?
ഭക്ഷ്യവിഷബാധ തുടര്‍ക്കഥ: പരിശോധനയ്‌ക്കെന്താ ഇത്ര മടി?
Thursday, February 16, 2023 5:15 PM IST
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടാകുന്ന മരണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സ് മരിച്ചതോടെ ജനങ്ങള്‍ വീണ്ടും ഭീതിയിലായി. ആശുപത്രിക്ക് അടുത്തുള്ള ഒരു കടയിലെ അല്‍ഫാമും കുഴമന്തിയുമാണ് ഇത്തവണ മരണകാരണമായത്.

നേരത്തെ കാസര്‍ഗോഡും തിരുവന ന്തപുരത്തും വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയതു ഷവര്‍മ്മയായിരുന്നുവെന്നു മാത്രം. ഇത്തരം ദുരന്തങ്ങള്‍ കേരളത്തിന് അപമാനമാണ്. പ്രത്യേകിച്ച് ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത്.

സംഭവത്തെത്തുടര്‍ന്നു പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നടക്കുന്ന ഇത്തരം പരിശോധനകള്‍ സാധാരണ ചടങ്ങുകളിലൊതുങ്ങുകയാണു പതിവ്. ബഹളങ്ങള്‍ തീരുന്നതോടെ കാര്യങ്ങളെല്ലാം വീണ്ടും പഴയപടിയാകും.

സാക്ഷരതയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തേണ്ട കാലമാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ വസ്തുക്കളുടെ വില്പന നടത്തുന്നവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതു ഓരോ പൗരന്റേയും കൂടി ഉത്തരവാദിത്വമാണ്. നിലവിലുള്ള സംവിധാനത്തില്‍ കുറ്റവാളികള്‍ക്ക് പിഴയടച്ച് രക്ഷപ്പെടാം.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് നിലവിലുള്ള രാജ്യത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ചു വില്പന നടത്താന്‍ ലൈസന്‍സ് നല്‍കുന്നതിനു മുമ്പ് എല്ലാ പരിശോധനകളും കൃത്യമായി നടത്തുക തന്നെ വേണം.

സസ്യേതര ഭക്ഷണ ശാലകളിലാണു ഭക്ഷ്യവിഷബാധ നിരക്ക് കൂടുതലായും കണ്ടുവരുന്നത്. ജനസംഖ്യയില്‍ 90 ശതമാനവും പാല്‍, മുട്ട, ഇറച്ചി, മല്‍സ്യം എന്നിവ കഴിക്കുന്നവരാണ് എന്നതാണ് അതിനു കാരണം.

കേരളത്തിലെ ഇറച്ചിയുത്പാദന മേഖല തീര്‍ത്തും അശാസ്ത്രീയമാണ്. ശാസ്ത്രീയ അറവുശാലകള്‍ വിരലിലെണ്ണാവുന്നതു മാത്രം. റോഡരികിലും വഴിയോരത്തുമാണു കശാപ്പും മാംസ വില്പനയും. കശാപ്പിനു മുമ്പും പിമ്പും പരിശോധന നിര്‍ബന്ധമാണ്. വിരലി ലെണ്ണാവുന്ന അറവുശാലകളില്‍ മാത്രമേ ഇതു നടക്കുന്നുള്ളൂ.

ഹോട്ട ലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നുമുള്ള ഭക്ഷണത്തിലൂടെ ഭക്ഷ്യ വിഷബാധയേല്‍ക്കുന്നവരുടെ എണ്ണം തുലോം കൂടുതലാണ്. ഇരുന്നൂറോളം ജന്തുജന്യ രോഗങ്ങളാണ് ഇതുവഴി മനുഷ്യരിലെത്തുന്നത്. രോഗം മൂലം ചത്തതും, രോഗം ബാധിച്ചതുമായ മൃഗങ്ങളുടെ ഇറച്ചിയാണു വറുത്തും പൊരിച്ചും രുചിയോടെ കഴിക്കുന്നതെന്നു പാവം ഉപഭോക്താവ് അറി യുന്നില്ല.

റോഡരികിലുള്ള മാംസ വില്പന ശാലകള്‍ക്കും ഇറച്ചിക്കോഴി വില്പന കേന്ദ്രങ്ങളിലും ശുചിത്വ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അയല്‍ സംഥാനങ്ങളില്‍ നിന്നെത്തുന്ന കോഴി മുട്ടയുടെ ഗുണ നിലവാരം വിലയിരുത്തേണ്ടതുണ്ട്. സാല്‍മൊണെല്ല, ഷിഗെല്ല വിഷബാധ മുട്ടയിലൂടെ മനുഷ്യരിലുമെത്താം.


അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെ ത്തുന്ന പാലില്‍ സൂക്ഷിപ്പ് കാലാവധി കൂട്ടാനായി ആന്റിബയോട്ടിക്കുകള്‍ ചേര്‍ക്കുന്ന പ്രവണത കൂടുതലായുണ്ട്. ഇതു കഴിക്കുന്നതിലൂടെ മനുഷ്യരില്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരായുള്ള രോഗപ്രതിരോധ ശേഷി കുറയാ നിടവരും.


രാജ്യത്ത് മത്സ്യത്തിന്റെ ഉപഭോഗ ത്തില്‍ മലയാളികള്‍ ഏറെ മുന്നിലാണ്. എന്നാല്‍ നാം കഴിക്കുന്ന മത്സ്യം ഗുണനിലവാര മുള്ളതാണോ എന്നുള്ള വിലയിരുത്തല്‍ കാര്യമായി നടക്കുന്നില്ല. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതു പതാവാണ് താനും. ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ രോഗങ്ങള്‍ക്കിട വരുത്തും.

വ്യവസായ മേഖലയില്‍ നിന്നു പുറന്തള്ളുന്ന ജലാശയങ്ങളിലെ മത്സ്യങ്ങളില്‍ ഉയര്‍ന്ന തോതില്‍ ലോഹാംശങ്ങള്‍ അഥവാ ഹെവി മെറ്റല്‍സ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവയില്‍ ആര്‍സെനിക്, മോളിബ ്ഡിനം, ലെഡ് എന്നിവയുടെ തോത് കൂടുതലുമാണ്. ചീഞ്ഞളിഞ്ഞ മല്‍സ്യം കഴിക്കുന്നതിലൂടെ തുടര്‍ ഭക്ഷ്യ വിഷബാധയ്ക്കു സാധ്യതയേറും.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെ ത്തുന്ന പച്ചക്കറികളിലും, പഴവര്‍ഗ ങ്ങളിലും കീടനാശിനികളുടെ അളവ് വളരെ കൂടുതലാണ്. ഓര്‍ഗാനിക് ഭക്ഷോത്പന്നങ്ങളിലും ഇവയുടെ അളവ് കൂടുതലാണെന്നു പഠനങ്ങ ളുണ്ട്. രാജ്യത്തിന്റെ 1.13 ശതമാനം മാത്രം ഭൂവിസ്തൃതിയുള്ള കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളാണുള്ളത്.

എന്നാല്‍, ഇന്ത്യയിലെ മൊത്തം മരുന്ന് വില്പനയുടെ 20 ശതമാനവും കേരളത്തിലാണെന്ന വിരോധാഭാസം മലയാളിയെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മലയാളി പ്രതിവര്‍ഷം 20000 കോടി രൂപയുടെ മരുന്നാണ് കഴിക്കു ന്നത്.

വര്‍ധിച്ചു വരുന്ന ഭക്ഷ്യ വിഷ ബാധയും ആരോഗ്യ പ്രശ്‌നങ്ങളും നിയന്ത്രിക്കാന്‍ സുസ്ഥിര നടപടി ക്രമങ്ങളാണ് ആവശ്യം. ഭക്ഷ്യോത് പാദനം മുതല്‍ ഉപഭോഗം വരെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്ക പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

ശാസ് ത്രിയ അറവു ശാലകള്‍, ഇറച്ചി വില് പന കേന്ദ്രങ്ങള്‍, ഇറച്ചിക്കോഴി വില് പന സ്റ്റാളുകള്‍, കോഴിമുട്ട വിപണന കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, വില് പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷ കര്‍ശനമായി പാലി ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ വേണം. ഫാമുകളില്‍ ബയോസെക്യൂരിറ്റി സംവിധാനം ഉര്‍ജിതമാക്കണം. മാലിന്യ നിയന്ത്രണ സംവിധാനം കര്‍ശനമാക്കണം. വിദേശ ഭക്ഷ്യ ഇനങ്ങളായ ഷവര്‍മ്മ, കുഴിമന്തി തുടങ്ങിയവയുടെ ഉത്പാദനം ശാസ് ത്രീയ രീതിയിലാണോയെന്ന് പരിശോധിക്കണം.

ഇറച്ചി, മുട്ട, പാല്‍, മല്‍സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ ഉത്പാദനം ഉറപ്പു വരുത്താന്‍ വെറ്ററിനറി, ഫിഷറീസ്, ക്ഷീര, കാര്‍ഷിക മേഖലയിലെ ഉദ്യോ ഗസ്ഥര്‍ ഉത്പാദന മേഖലകള്‍ സന്ദര്‍ശിക്കണം. സംസ്‌കരണ, വിപ ണന കേന്ദ്രങ്ങളും നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.

രജിസ്റ്റേര്‍ഡ് ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ ഷോപ്പുവഴിയുള്ള മരുന്ന് വില് പനയ്ക്കു വിലക്കേര്‍പ്പെടുത്തണം. ഉപഭോക്തൃ ബോധവത്കരണം, സ്‌കില്‍ വികസനം എന്നിവ ഉര്‍ജിത പ്പെടുത്തുകയും വേണം. ഫോണ്‍: 9846108992

ഡോ. ടി.പി.സേതുമാധവന്‍
(ബംഗളൂരുവിലെ ട്രാന്‍സ്ഡിസ്‌സിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി പ്രഫസറാണ് ലേഖകന്‍.)