വീ​ണ്ടും ക​ർ​ഷ​ക​നു നേ​രേ
Tuesday, August 14, 2018 3:22 PM IST
അ​​​വ​​​ർ വീ​​​ണ്ടും ഇ​​​റ​​​ങ്ങി. ഡോ. ​​​മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ലും അ​​​നു​​​ച​​​ര​​​വൃ​​​ന്ദ​​​വും. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യും അ​​​നു​​​ബ​​​ന്ധദു​​​രി​​​ത​​​ങ്ങ​​​ളും അ​​​വ​​​സ​​​ര​​​മാ​​​ക്കി വീ​​​ണ്ടും ഇ​​​റ​​​ങ്ങി.

ഇ​​​ത്ര വ​​​ലി​​​യ പ്ര​​​ള​​​യ​​​വും ദു​​​രി​​​ത​​​വും ഉ​​​ണ്ടാ​​​യ​​​ത് താ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു ഡോ. ​​​മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തു ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ദു​​​ര​​​ന്തം ഇ​​​ത്ര​​​യും വ​​​രു​​​മാ​​​യി​​​രു​​​ന്നി​​​ല്ല​​​ത്രെ. ക്വാ​​​റി​​​ക​​​ൾ ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ എ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​താ​​​യും ചി​​​ല ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ക​​​ണ്ടു. വേ​​​റേ ചി​​​ല വി​​​ദ​​​ഗ്ധ​​​രു​​​ടെ പ്ര​​​ശ്നം തീ​​​രപ​​​രി​​​പാ​​​ല​​​ന നി​​​യ​​​മ​​​മാ​​​ണ്. സി​​​ആ​​​ർ​​​സെ​​​ഡ് നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​താ​​​ണ​​​ത്രെ ദു​​​രി​​​തം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

ഈ ​​​പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​വ​​​രാ​​​രും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​രു​​​ക​​​യോ പ്ര​​​ള​​​യ​​​മേ​​​ഖ​​​ല​​​ക​​​ൾ കാ​​​ണു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ര​​​ല്ല. പ​​​ക്ഷേ, അ​​​വ​​​രെ അ​​​ന്ധ​​​മാ​​​യി വി​​​ശ്വ​​​സി​​​ക്കു​​​ക​​​യും അ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​തി​​​നു വ​​​ലി​​​യ പ്ര​​​ചാ​​​രം ന​​​ല്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഒ​​​രു മാ​​​ധ്യ​​​മ​​​പ്പ​​​ട ഇ​​​വി​​​ടെ​​​യു​​​ണ്ട്. പ​​​രി​​​സ്ഥി​​​തി​​​യാ​​​ണു വി​​​ഷ​​​യം എ​​​ന്ന​​​തു​​​കൊ​​​ണ്ട് അ​​​വ​​​രെ ചോ​​​ദ്യംചെ​​​യ്യ​​​രു​​​തെ​​​ന്നാ​​​ണു പ​​​ല​​​രു​​​ടെ​​​യും നി​​​ല​​​പാ​​​ട്.
പ​​​ക്ഷേ, യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മ​​​ല്ലാ​​​ത്ത പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ചോ​​​ദ്യംചെ​​​യ്യ​​​പ്പെ​​​ട​​​ണം. വ​​​സ്തു​​​ത​​​ക​​​ളു​​​ടെ പി​​​ൻ​​​ബ​​​ല​​​മി​​​ല്ലാ​​​ത്ത വാ​​​ദ​​​ങ്ങ​​​ൾ നി​​​രാ​​​ക​​​രി​​​ക്ക​​​പ്പെ​​​ട​​​ണം. അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ൾ‌ പാ​​​ടേ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണം.

സം​​​ഭ​​​വി​​​ച്ച​​​ത്

കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്‍? ഇ​​​ത്ത​​​വ​​​ണ തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം തി​​​മി​​​ർ​​​ത്തു പെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ജൂ​​​ൺ ഒ​​​ന്നു മു​​​ത​​​ൽ ല​​​ഭി​​​ച്ച മ​​​ഴ 191.67 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ. ഇ​​​തു​​​വ​​​രെ ല​​​ഭി​​​ക്കേ​​​ണ്ട​​​തി​​​നേ​​​ക്കാ​​​ൾ 21.35 ശ​​​ത​​​മാ​​​നം അ​​​ധി​​​കം മ​​​ഴ. അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് ഈ ​​​തോ​​​തി​​​ൽ അ​​​ധി​​​കമ​​​ഴ ല​​​ഭി​​​ക്കു​​​ന്ന​​​ത്. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും അ​​​ധി​​​ക​​​മ​​​ഴ ദു​​​ര​​​ന്ത​​​ങ്ങ​​​ളും കൊ​​​ണ്ടു​​​വ​​​ന്നു. ഇ​​​ത്ത​​​വ​​​ണ അ​​​ധി​​​ക​​​മാ​​​യി സം​​​ഭ​​​വി​​​ച്ച​​​ത് ഇ​​​ടു​​​ക്കി ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യി​​​ൽ അ​​​ഞ്ചു ഷ​​​ട്ട​​​റും ഉ​​​യ​​​ർ​​​ത്തി വെ​​​ള്ളം പു​​​റ​​​ന്ത​​​ള്ളേ​​​ണ്ടി​​​വ​​​ന്നു എ​​​ന്ന​​​താ​​​ണ്. കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​ണ് ഇ​​​ടു​​​ക്കി ഡാം ​​​നി​​​റ​​​യാ​​​ൻ പ​​​രു​​​വ​​​ത്തി​​​ലാ​​​യ​​​ത്.

കാ​​​ര​​​ണ​​​മെ​​​ന്ത്?

അ​​​ധി​​​ക​​​മ​​​ഴ വ​​​ന്നാ​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്കം, ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ, നാ​​​ശ​​​ന​​​ഷ്ടം, താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം മു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക-ഇ​​​തെ​​​ല്ലാം സാ​​​ധാ​​​ര​​​ണ​​​മാ​​​ണ്. അ​​​തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രെ തേ​​​ടു​​​ന്നി​​​ട​​​ത്താ​​​ണു പ്ര​​​ശ്നം.

മ​​​ഴ​​​യാ​​​ണു കാ​​​ര​​​ണം. മ​​​ഴ കൂ​​​ടി; ദു​​​രി​​​തം കൂ​​​ടി. സ്വാ​​​ഭാ​​​വി​​​കം.
പ​​​ക്ഷേ അ​​​ത് അ​​​ങ്ങ​​​നെ വി​​​ട്ടാ​​​ൽ ചി​​​ല​​​ർ​​​ക്കു ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​ക്കി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് അ​​​വ​​​ർ കാ​​​ര​​​ണ​​​ക്കാ​​​രെ തേ​​​ടു​​​ന്നു; പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്നു.

അ​​​വ​​​രാ​​​ണി​​​പ്പോ​​​ൾ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ന​​​ടു​​​വി​​​ൽ, കി​​​ട​​​പ്പാ​​​ടം പോ​​​ലു​​​മി​​​ല്ലാ​​​തെ, അ​​​ഭ​​​യാ​​​ർ​​​ഥി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ, നി​​​ങ്ങ​​​ളാ​​​ണു പ്ര​​​തി​​​ക​​​ൾ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്. കി​​​ഴ​​​ക്ക​​​ൻ മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കാ​​​ൻ​​​വേ​​​ണ്ടി ക​​​യ​​​റി അ​​​പാ​​​യ​​​ക​​​ര​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കു​​​ന്ന അ​​​വ​​​രോ​​​ടു സ​​​ഹ​​​ത​​​പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം അ​​​വ​​​രെ കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​ക്കു​​​ന്നു!

ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി ജീ​​​വ​​​നും വീ​​​ടും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്പോ​​​ൾ ഇ​​​തേ ആ​​​ൾ​​​ക്കാ​​​ർ പ്ര​​​തി​​​ക​​​ളാ​​​ക്കു​​​ന്ന​​​തു തീ​​​ര​​​വാ​​​സി​​​ക​​​ളെ. തീ​​​ര​​​പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം താ​​​മ​​​സി​​​ക്കാ​​​നോ വീ​​​ടു​​​ വ​​​യ്ക്കാ​​​നോ പാ​​​ടി​​​ല്ലാ​​​ത്ത സ്ഥ​​​ല​​​ത്തു കു​​​ടി​​​ൽ കെ​​​ട്ടി താ​​​മ​​​സി​​​ച്ച​​​തു കു​​​റ്റം!

എ​​​ങ്കി​​​ൽ അ​​​ന്നോ?

മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് അ​​​തി​​​ന്‍റെ ഘ​​​ട​​​ന മാ​​​റ്റി. വ​​​നം വെ​​​ളു​​​പ്പി​​​ച്ചു. റോ​​​ഡ് വെ​​​ട്ടി. കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പ​​​ണി​​​തു. തോ​​​ട്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കി. ചു​​​രു​​​ക്ക​​​ത്തി​​​ൽ, മ​​​നു​​​ഷ്യ​​​വാ​​​സം പ്ര​​​ശ്ന​​​മാ​​​ണ്. ഇ​​​താ​​​ണു ചി​​​ല​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

എ​​​ങ്കി​​​ൽ അ​​​ന്നോ എ​​​ന്ന ചോ​​​ദ്യം ഉ​​​യ​​​രു​​​ന്നു. 96 വ​​​ർ​​​ഷം മു​​​ൻ​​​പ് 1924 (കൊ​​​ല്ല​​​വ​​​ർ​​​ഷം 1099 ൽ) ​​​ജൂ​​​ലൈ​​​യി​​​ൽ കേ​​​ര​​​ളം അ​​​നു​​​ഭ​​​വി​​​ച്ച പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ന് ആ​​​രാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ൾ? അ​​​ന്നു ഹൈ​​​റേ​​​ഞ്ച് കു​​​ടി​​​യേ​​​റ്റം ന​​​ട​​​ന്നി​​​ട്ടി​​​ല്ല. മ​​​ല​​​ബാ​​​റി​​​ന്‍റെ​​​യും മ​​​ല​​​പ്പു​​​റ​​​ത്തി​​​ന്‍റെ​​​യും പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ​​​യും കി​​​ഴ​​​ക്ക​​​ൻ മ​​​ല​​​ക​​​ളി​​​ലും കു​​​ടി​​​യേ​​​റി​​​യി​​​ട്ടി​​​ല്ല. സാ​​​യ്പ​​​ന്മാ​​​രു​​​ടെ ചി​​​ല തോ​​​ട്ട​​​ങ്ങ​​​ൾ മാ​​​ത്രം.


തൃ​​​ശൂ​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ൽ വ​​​രെ വെ​​​ള്ളം ക​​​യ​​​റി​​​യ ആ ​​​പ്ര​​​ള​​​യ​​​ത്തി​​​ന് ആ​​​രാ​​​ണു പ്ര​​​തി? കൈ​​​യേ​​​റ്റ​​​വും വ​​​നം ന​​​ശീ​​​ക​​​ര​​​ണ​​​വും ഒ​​​ന്നും തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ല. റോ​​​ഡു​​​ക​​​ൾ നാ​​​മ​​​മാ​​​ത്രം. വാ​​​ഹ​​​ന​​​ങ്ങ​​​ളും അ​​​ങ്ങ​​​നെത​​​ന്നെ. ആ​​​രാ​​​ണു പ്ര​​​തി.

ക​​​ഴി​​​ഞ്ഞ നൂ​​​റ്റാ​​​ണ്ടി​​​ൽ​​​ത​​​ന്നെ 1912, 1920, 1933, 1943, 1946, 1961, 1975, 1981 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ പ്ര​​​ള​​​യദു​​​രി​​​ത​​​ങ്ങ​​​ൾ​​​ക്ക് ആ​​​രാ​​​ണു പ്ര​​​തി?

മ​​​ഹാ​​​പ്ര​​​ള​​​യം

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​തി​​​ർ​​​ത്തി​​​ത​​​ന്നെ മാ​​​റ്റിമ​​​റി​​​ച്ച 1341 ലെ ​​​മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത് എ​​​ന്താ​​​യി​​​രു​​​ന്നു. ഈ ​​​മാ​​​നു​​​ഷി​​​ക ഇ​​​ട​​​പെ​​​ട​​​ൽ ഒ​​​ന്നും ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​ കാ​​​ല​​​മ​​​ല്ലേ പ​​​തി​​​ന്നാ​​​ലാം നൂ​​​റ്റാ​​​ണ്ട്? മു​​​സി​​​രി​​​സ് എ​​​ന്ന തു​​​റ​​​മു​​​ഖ​​​വും പ​​​ട്ട​​​ണ​​​വും ഇ​​​ല്ലാ​​​താ​​​ക്കി​​​ക്കൊ​​​ണ്ടു പെ​​​രി​​​യാ​​​ർ വ​​​ഴി​​​തി​​​രി​​​ഞ്ഞ വ​​​ർ​​​ഷം. അ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണു കൊ​​​ച്ചി അ​​​ഴി​​​മു​​​ഖം ഉ​​​ണ്ടാ​​​യ​​​ത്. പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഏ​​​തു റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​താ​​​ണ് അ​​​തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്?

ഇ​​​തെ​​​ല്ലാം ഉ​​​ത്ത​​​രം ആ​​​വ​​​ശ്യ​​​മാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​ണ്. കാ​​​ര​​​ണം ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ള​​​യ​​​വും ദു​​​രി​​​ത​​​വും ദു​​​ര​​​ന്ത​​​വും മുന്പില്ലാത്ത തരമാണെന്നു സ​​​മീ​​​പ​​​കാ​​​ല​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​ണെ​​​ന്നുമുള്ള പ്ര​​​ചാ​​​ര​​​ണം അ​​​ര​​​ങ്ങു​​​ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണ്. വേ​​​ണ്ട​​​ത്ര ച​​​രി​​​ത്ര​​​മോ പ​​​ശ്ചാ​​​ത്ത​​​ല​​​വി​​​വ​​​ര​​​ങ്ങ​​​ളോ അ​​​റി​​​യാ​​​ത്ത​​​വ​​​ർ ആ ​​​പ്ര​​​ചാ​​​ര​​​ണം വി​​​ശ്വ​​​സി​​​ക്കും.

പെ​​​യ്തി​​​റ​​​ങ്ങി​​​യ​​​ത്

മ​​​ഴ അ​​​ധി​​​ക​​​മാ​​​യി വ​​​ർ​​​ഷി​​​ച്ച ചി​​​ല ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു താ​​​ങ്ങാ​​​വു​​​ന്ന​​​തി​​​ലേ​​​റെ മ​​​ഴ പെ​​​യ്തു. ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ഇ​​​ടു​​​ക്കി​​​യും ഇ​​​ട​​​മ​​​ല​​​യാ​​​റും.

ഇ​​​ടു​​​ക്കി​​​യി​​​ൽ അ​​​ഞ്ചു​​​ദി​​​വ​​​സംകൊ​​​ണ്ടു പെ​​​യ്ത​​​ത് 55.79 സെ​​​ന്‍റി​​മീ​​​റ്റ​​​ർ മ​​​ഴ. ഒാരോ ബി​​​ന്ദു​​​വി​​​ലും അ​​​ര​ മീ​​​റ്റ​​​റി​​​ലേ​​​റെ മ​​​ഴ. ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി​​​യു​​​ടെ വൃ​​​ഷ്‌​​​ടി​​പ്ര​​​ദേ​​​ശ​​​മാ​​​യ 650 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ മു​​​ഴു​​​വ​​​ൻ ഈ ​​​മ​​​ഴ ല​​​ഭി​​​ച്ചെ​​​ന്നു ക​​​രു​​​തു​​​ക. 55.79 സെ​​​ന്‍റി​​മീ​​​റ്റ​​​ർ വ​​​ച്ച് ഒ​​​രു ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ മു​​​ഴു​​​വ​​​ൻ പെ​​​യ്താ​​​ൽ 5.579 ല​​​ക്ഷം ക്യു​​​ബി​​​ക് മീ​​​റ്റ​​​ർ അ​​​ഥ​​​വാ 55.79 കോ​​​ടി ലി​​​റ്റ​​​ർ വെ​​​ള്ളം വീ​​​ഴും. 650 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ലാ​​​യാ​​​ൽ 36263.5 കോ​​​ടി ലി​​​റ്റ​​​ർ വെ​​​ള്ളം. ഈ വെ​​​ള്ളം ഇ​​​ടു​​​ക്കി ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യു​​​ടെ 60 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ലേ​​​ക്കു ചെ​​​ല്ലു​​​ന്പോ​​​ൾ അ​​​വി​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന വെ​​​ള്ള​​​പ്പൊ​​​ക്കം എ​​​ത്ര​​​യാ​​​കും? ആ​​​റു മീ​​​റ്റ​​​റോ​​​ളം ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രും.

ചു​​​രു​​​ങ്ങി​​​യ ദി​​​വ​​​സംകൊ​​​ണ്ടു വ​​​ലി​​​യ അ​​​ള​​​വ് മ​​​ഴ പെ​​​യ്താ​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന കാ​​​ര്യം. ഡാം ​​​പെ​​​ട്ടെ​​​ന്നു തു​​​റ​​​ക്കേ​​​ണ്ടി​​​വ​​​ന്നു. തു​​​റ​​​ന്നുവി​​​ട്ട​​​പ്പോ​​​ൾ ചെ​​​റു​​​തോ​​​ണി​​​യാ​​​റും പെ​​​രി​​​യാ​​​റും നി​​​റ​​​ഞ്ഞു.
ഇ​​​തുത​​​ന്നെ​​​യാ​​​ണ് ഇ​​​ട​​​മ​​​ല​​​യാ​​​റി​​​ലും സം​​​ഭ​​​വി​​​ച്ച​​​ത്. അ​​​തി​​​ന്‍റെ വൃ​​​ഷ്‌​​​ടി പ്ര​​​ദേ​​​ശ​​​ത്ത് അ​​​ഞ്ചു​​​ദി​​​വ​​​സം കൊ​​​ണ്ടു ല​​​ഭി​​​ച്ച​​​ത് 60 സെ​​​ന്‍റിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. 381 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ വൃ​​​ഷ്‌​​​ടി പ്ര​​​ദേ​​​ശ​​​ത്ത്നി​​​ന്ന് പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി ലി​​​റ്റ​​​ർ വെ​​​ള്ളം 28.3 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​ള്ള സം​​​ഭ​​​ര​​​ണി​​​യി​​​ലെ​​​ത്തും. പുറമേ പെരിങ്ങൽകുത്തിൽ നിന്നു തുറന്നു വിടുന്നതിന്‍റെ ഒരു ഭാഗവും. ഇ​​​തു ഡാം ​​​പ​​​ല​​​വ​​​ട്ടം തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി.

ഈ ​​​രീ​​​തി​​​യി​​​ൽ വ​​​ലി​​​യ അ​​​ള​​​വ് മ​​​ഴ പെ​​​യ്യാ​​​ൻ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ഏ​​​തു ചെ​​​യ്തി​​​യാ​​​ണു കാ​​​ര​​​ണ​​​മാ​​​യ​​​ത്? ആ​​​രും ഉത്തരം പ​​​റ​​​യു​​​ന്നി​​​ല്ല.

2012-ലും 2015 ​​​ലും 2016-ലും ​​​കാ​​​ല​​​വ​​​ർ​​​ഷം തീ​​​രെ കു​​​റ​​​വാ​​​യ​​​പ്പോ​​​ഴും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ നേ​​​രെ​​​യാ​​​യി​​​രു​​​ന്നു വി​​​ര​​​ൽ ചൂ​​​ണ്ടി​​​യ​​​ത്. മ​​​ഴ കു​​​റ​​​ഞ്ഞാ​​​ലും കൂ​​​ടി​​​യാ​​​ലും ഒ​​​രേ പ്ര​​​തി? ഇ​​​തെ​​​ന്തു​​​ നീ​​​തി?
(തു​​​ട​​​രും)

റ്റി.​​​സി. മാ​​​ത്യു