സന്ധിവാതസാധ്യത കുറയ്ക്കാം
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ​ന്ധി​ക​ളി​ലു​ണ്ടാ​കു​ന്ന തേ​യ്മാ​ന​മാ​ണ് സ​ന്ധി​വാ​ത​ത്തിന്‍റെ പ്ര​ധാ​ന കാ​ര​ണം. ഭ​ക്ഷ​ണ​ നി​യ​ന്ത്ര​ണ​വും വ്യാ​യാ​മ​വും ന​ല്ല പ്ര​തി​രോ​ധം.

നല്ലതു നാടൻ ഭക്ഷണം

ക​ലോ​റി തീ​രെ​യി​ല്ലാ​ത്ത സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തു രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു സ​ഹാ​യ​കം. ​എ​ല്ലാ രോ​ഗ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി നമ്മുടെ നാ​ട​ൻ ഭ​ക്ഷ​ണ​ത്തി​നു​ണ്ട്. അ​താ​യ​ത് വീട്ടുവ​ള​പ്പി​ൽ കിട്ടുന്ന പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ആ​രോ​ഗ്യ​ദാ​യ​കം. എ​ന്നാ​ൽ, അ​ന്ധ​മാ​യി ഫാ​സ്റ്റ്ഫു​ഡി​നെ അ​നു​ക​രി​ച്ച് നമ്മു​ടെ നാ​ട​ൻ ഭ​ക്ഷ​ണ​ സം​സ്കാ​രം ത​ന്നെ ത​ക​ർ​ന്നി​രി​ക്കു​ന്നു.

വ്യാ​യാ​മം

ആ​രോ​ഗ്യ​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ വ്യാ​യാ​മ​ത്തി​നു പ​ക​രം​വ​യ്ക്കാ​നാ​കാ​ത്ത സ്ഥാ​ന​മു​ണ്ട്.​ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ന​ട​ത്തം സ്വീ​കാ​ര്യം. അ​തി​രാ​വി​ലെ​യോ വൈ​കിട്ടോ തു​റ​സാ​യ സ്ഥ​ല​ത്തു ന​ട​ക്കു​ന്ന​തു ഗു​ണ​ക​രം. ​ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​നേ ന​ട​ക്ക​രു​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ല​ഘു​പാ​നീ​യ​മോ വെ​ള്ള​മോ കു​ടി​ക്കു​ക. ന​ട​ത്തം ശീ​ല​മാ​ക്കാ​നൊ​രു​ങ്ങു​ന്ന​വ​ർ ആ​ദ്യം 10- 15 മി​നിട്ട് ന​ട​ന്നാ​ൽ മ​തി​യാ​വും. ക്ര​മേ​ണ 30- 45 മി​നിട്ട് വ​രെ​യാ​വാം. ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും 10 മി​നിട്ട് സാ​വ​ധാ​ന​ത്തി​ൽ ന​ട​ക്ക​ണം. അ​ധ്വാ​നം കു​റ​ച്ചു കൂ​ടു​ത​ൽ സ​മ​യം ന​ട​ന്നാ​ലും വ്യാ​യാ​മ​ത്തിന്‍റെ ഗു​ണം കിട്ടും. ​സൈ​ക്കി​ൾ സ​വാ​രി, ജോ​ഗിം​ഗ്, സ്റ്റാ​റ്റി​ക്ക് സൈ​ക്കി​ൾ, ട്രെ​ഡ്മി​ൽ മു​ത​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​യാ​മം എ​ന്നി​വ​യും ഗു​ണ​ക​രം. അ​സു​ഖ​ങ്ങ​ൾ ഒ​ഴി​വാ​ക്കാം.​ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു ശി​ഷ്ട​കാ​ലം പ്ര​യാ​സ​ങ്ങ​ൾ കൂ​ടാ​തെ ജീ​വി​ക്കാം. വ്യാ​യാ​മം ഇ​തു ര​ണ്ടും ഉ​റ​പ്പു​വ​രു​ത്തു​ന്നു.

വി​വ​ര​ങ്ങ​ൾ: ജെ​സി​ഐ, കു​മ​ര​കം