ഉറങ്ങിയാൽ സൗന്ദര്യം കൂടുമോ?
Saturday, September 29, 2018 2:34 PM IST
ദി​വ​സ​വും 7 - 8 മ​ണി​ക്കൂ​ർ ഉ​റ​ക്കം ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​തം. ഉ​റ​ങ്ങു​ന്പോ​ൾ അ​ഡ്രി​നാ​ലി​ൻ, കോ​ർി​ക്കോ സ്റ്റി​റോ​യ്ഡ് എ​ന്നി​വ​യു​ടെ അ​ള​വി​ൽ കു​റ​വു​ണ്ടാ​കു​ന്നു. ശ​രീ​രം വ​ള​ർ​ച്ചാ ഹോ​ർ​മോ​ണു​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു തു​ട​ങ്ങു​ന്നു. ഈ​നേ​രം കോ​ശ​ങ്ങ​ളു​ടെ കേ​ടു​പാ​ടു തീ​ർ​ക്ക​ൽ, വ​ള​ർ​ച്ച എ​ന്നി​വ ന​ട​ക്കു​ന്നു. മ​തി​യാ​യ ഉ​റ​ക്കം കിട്ടി​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങു​ന്നു. ച​ർ​മ​കാ​ശ​ങ്ങ​ളി​ൽ നീ​ർ​വീ​ക്ക​മു​ണ്ടാ​കു​ന്നു. ഇ​ത് ച​ർ​മ​ത്തി​ൽ പ്രാ​യ​മാ​കു​ന്ന​തിന്‍റെ പ്ര​ത്യ​ക്ഷ​ല​ക്ഷ​ണ​ങ്ങ​ളാ​യ ചു​ളി​വു​ക​ൾ, നി​റം​മ​ങ്ങ​ൽ, വ​ര​ക​ൾ, മ​ട​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങി​യാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യി വേ​റെ​യും ഗു​ണ​ങ്ങ​ളു​ണ്ട്. ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടും, മാ​ന​സി​ക​നി​ല, ശ്ര​ദ്ധ, ഏ​കാ​ഗ്ര​ത എ​ന്നി​വ​യെ​ല്ലാം മെ​ച്ച​പ്പെ​ടും. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യും. നേ​ര​ത്തേ കി​ട​ന്ന് നേ​ര​ത്തേ എ​ഴു​ന്നേ​ൽ​ക്കു​ക. പ​തി​വാ​യി ഒ​രേ സ​മ​യ​ത്തു കി​ട​ക്കാ​ൻ ശീ​ലി​ക്കു​ക. കി​ട​ക്കു​ന്ന​തി​നു മു​ന്പ് ക​ഫീ​ൻ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.


**** ******** ********
ടെ​ൻ​ഷ​ന​ടി​ച്ചാ​ൽ സൗ​ന്ദ​ര്യം കു​റ​യു​മെന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. മാ​ന​സി​ക​പി​രി​മു​റു​ക്കം നി​ര​വ​ധി ശാ​രീ​രി​ക മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു.

ഹോ​ർ​മോ​ണ്‍ നി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്നു. ബി​പി കു​തി​ച്ചു​യ​രു​ന്നു. ഹൃ​ദ​യ​മി​ടി​പ്പിന്‍റെ തോ​തു കൂ​ടു​ന്നു. മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​ത്ക​ണ്ഠ, ഉ​റ​ക്ക​മി​ല്ലാ​യ്മ, ശ​രീ​ര​ഭാ​ര​ത്തി​ൽ വ​ർ​ധ​ന, ക്ഷീ​ണം എ​ന്നി​വ​യ്ക്ക് ഇ​ട​യാ​ക്കു​ന്നു. ഇ​വ​യെ​ല്ലാം ഒരാളുടെ പ്രാ​യം ഉ​ള​ള​തി​ലും കൂ​ടു​ത​ലാ​ണ​ന്നു തോ​ന്നി​പ്പി​ക്കും. അ​തി​നാ​ൽ ടെ​ൻ​ഷ​ൻ ത​ല​യി​ൽ കൊ​ണ്ടു​ന​ട​ന്നാ​ൽ സൗ​ന്ദ​ര്യം കു​റ​യു​മെ​ന്ന​തു മ​റ​ക്കേ​ണ്ട. ഒ​രു പ​രി​ശീ​ല​കന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്വ​സ​ന വ്യാ​യാ​മം, ധ്യാ​നം, യോ​ഗ, എ​യ്റോ​ബി​ക് വ്യാ​യാ​മം എ​ന്നി​വ ശീ​ല​മാ​ക്കി​യാ​ൽ സ്ട്ര​സ് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാം.