ആരോഗ്യകരമായ ആഹാരരീതികൾ
Friday, September 18, 2020 3:46 PM IST
വി​ശ​പ്പു​ള്ള​പ്പോ​ൾ മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ആ​രോ​ഗ്യ​മു​ള്ള​വ​നേ ശ​രി​യാ​യ വി​ശ​പ്പ​റി​യൂ. ആ​ഹാ​രം ദി​വ​സേ​ന മൂ​ന്നു നേ​രം മാ​ത്ര​മാ​യി മി​ത​പ്പെ​ടു​ത്തു​ക.
* വ​യ​റി​നെ നാ​ലാ​യി ഭാ​ഗി​ച്ച് ര​ണ്ടു​ഭാ​ഗം അ​ന്നം​കൊ​ണ്ടു നി​റ​യ്ക്കാം. ഒ​രു​ഭാ​ഗം ജ​ല​ത്തി​നു​വേ​ണ്ടി​യും നാ​ലാ​മ​ത്തെ ഭാ​ഗം വാ​യു സ​ഞ്ചാ​ര​ത്തി​നു​വേ​ണ്ടി​യും നീ​ക്കി​വ​യ്ക്ക​ണം.
* പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​ല​വ​ർ​ഗ​ങ്ങ​ളും മു​ള​പ്പി​ച്ച പ​യ​റു​വ​ർ​ഗ​ങ്ങ​ളും നാ​രു​ള്ള ഭ​ക്ഷ​ണ​വും ദി​വ​സ​വും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

നാ​രു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം

പ​ച്ച​ക്ക​റി​ക​ൾ: ഇ​ല​ക്ക​റി​ക​ൾ, ബീ​ൻ​സ്, കാ​ര​റ്റ്, ത​ക്കാ​ളി, കാ​ബേ​ജ്, കൂ​ൺ എ​ന്നി​വ.
പ​ഴ​ങ്ങ​ൾ: ആ​പ്പി​ൾ, ചെ​റു​പ​ഴം, മു​ന്തി​രി, പേ​ര​യ്ക്ക, അ​ത്തി​പ്പ​ഴം, ഓ​റ​ഞ്ച് എ​ന്നി​വ.
ധാ​ന്യ​ങ്ങ​ൾ: ത​വി​ടു​ള്ള അ​രി, ഗോ​ത​ന്പ്, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ.
* അ​ത​ത് കാ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക​മാ​യും സു​ല​ഭ​മാ​യും ല​ഭി​ക്കു​ന്ന പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​പ​യോ​ഗി​ക്കു​ക.

വി​രു​ദ്ധ ആ​ഹാ​ര​ങ്ങ​ൾ ഒഴിവാക്കാം

1 മ​ത്സ്യ-​മാം​സാ​ദി​ക​ളു​ടെ കൂ​ടെ തൈ​ര് ഉ​പ​യോ​ഗി​ക്ക​രു​ത്.
2. തേ​ൻ, നെ​യ്യ് ഇ​വ തു​ല്യ അ​ള​വി​ൽ ചേ​ർ​ത്ത് ക​ഴി​ക്ക​രു​ത്.
3. പു​ളി​യു​ള്ള പ​ഴ​ങ്ങ​ൾ, മു​ന്തി​രി, മ​ദ്യം, ചെ​റു​പ​യ​ർ, പ​ച്ച​ക്ക​റി​ക​ൾ ഇ​വ​യോ​ടൊ​പ്പം പാ​ല് കു​ടി​ക്ക​രു​ത്.
4. തൈ​ര് രാ​ത്രി​യി​ൽ ക​ഴി​ക്ക​രു​ത്.
* പ​ഞ്ച​സാ​ര, മൈ​ദ, ഉ​പ്പ് ഇ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
* ഭ​ക്ഷ​ണ​ത്തി​ൽ മ​ഞ്ഞ​ൾ, കു​രു​മു​ള​ക്, ജീ​ര​കം, ക​റി​വേ​പ്പി​ല, ഉ​ലു​വ, ഉ​ള്ളി​വ​ർ​ഗ​ങ്ങ​ൾ ഇ​വ​യെ​ല്ലാം കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക.
മ​ധു​ര​ത്തി​ന് തേ​ൻ, ശ​ർ​ക്ക​ര, ക​രു​പ്പെ​ട്ടി ഇ​വ ഉ​പ​യോ​ഗി​ക്കു​ക.
* എ​രി​വി​ന് ഇ​ഞ്ചി, പ​ച്ച​മു​ള​ക്, കു​രു​മു​ള​ക് ഇ​വ ഉ​പ​യോ​ഗി​ക്കു​ക. (വ​റ്റ​ൽ​മു​ള​ക് ദ​ഹ​ന​പ്ര​ക്രി​യ​യെ ത​ട​സ​പ്പെ​ടു​ത്തും).
* പു​ളി​ക്ക് മാ​ങ്ങ, നെ​ല്ലി​ക്ക, ഇ​രു​ന്പ​ൻ​പു​ളി, പ​ച്ച​ത്ത​ക്കാ​ളി, മോ​ര് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.
* വ​റു​ത്ത​തും പൊ​രി​ച്ച​തും ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ളും കൃ​ത്രി​മ ശീ​ത​ള​പാ​നീ​യ​ങ്ങ​ളും പ​പ്പ​ടം, അ​ച്ചാ​ർ, ചാ​യ, കാ​പ്പി എന്നിവയും പ​ര​മാ​വ​ധി കു​റ​യ്ക്കു​ക.
* ഒ​രു​ദി​വ​സം അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ ഒ​രു ടീ​സ്പൂ​ൺ മാ​ത്രം.
* പാ​ച​ക​ത്തി​ന് ന​ല്ലെ​ണ്ണ​യോ ത​വി​ടെ​ണ്ണ​യോ ഉ​പ​യോ​ഗി​ക്കാം.

* വേ​വി​ച്ച ഭ​ക്ഷ​ണ​വും വേ​വി​ക്കാ​ത്ത ഭ​ക്ഷ​ണ​വും ഒ​രു​മി​ച്ച് ക​ഴി​ക്കാ​തി​രി​ക്കു​ക.
* ദി​വ​സ​വും 8-10 ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കു​ക.
* ആ​ഹാ​ര​ത്തി​ന് ഒ​രു​മ​ണി​ക്കൂ​ർ മു​ൻ​പും ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ര​ണ്ടു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും വെ​ള്ളം കു​ടി​ക്കു​ക ആ​ഹാ​ര​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ
1. ശു​ദ്ധീ​ക​രി​ക്കു​ന്ന​വ - ജലാംശമു​ള്ള പ​ച്ച​ക്ക​റി​ക​ൾ (കു​ന്പ​ള​ങ്ങ, വെ​ള്ള​രി, ക​ക്കി​രി, പ​ട​വ​ല​ങ്ങ), ചെ​റു​നാ​ര​ങ്ങ, പ​ഴ​ച്ചാ​റു​ക​ൾ, ഇ​ള​നീ​ർ, പ​ച്ച​ക്ക​റി സൂ​പ്പു​ക​ൾ, മോ​ര്, വീ​റ്റ് ഗ്രാ​സ് എ​ന്നി​വ.
2. സു​ഖം പ​ക​രു​ന്ന​വ - ഫ​ല​ങ്ങ​ൾ, സാ​ല​ഡു​ക​ൾ, പു​ഴു​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ, മു​ള​പ്പി​ച്ച പ​യ​റു​വ​ർ​ഗ​ങ്ങ​ൾ.
3. നി​ർ​മാ​ണ​ത്തി​ന് ഉ​ത​കു​ന്ന​വ - ത​വി​ടു​ള്ള ധാ​ന്യ​പ്പൊ​ടി​ക​ൾ, ത​വി​ടു​ള്ള അ​രി, ക​ട​ല, തൈ​ര് എ​ന്നി​വ.

പോഷകവും ആഹാരവും

1.അ​ന്ന​ജം - ധാ​ന്യ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ
* പ്ര​മേ​ഹ​മു​ള്ള​വ​ർ നി​യ​ന്ത്രി​ത അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കുക
2. മാം​സ്യം - പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ഉ​ഴു​ന്ന്, ക​ട​ല, മീ​ൻ, മു​ട്ട, മാം​സം.
* വൃ​ക്ക​രോ​ഗ​മു​ള്ള​വ​ർ, യൂ​റി​ക് ആ​സി​ഡ് അ​ധി​ക​മു​ള്ള രോ​ഗി​ക​ൾ ഇ​വ നി​യ​ന്ത്രി​ത അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ക.
3. ഇ​രു​ന്പ് - ചീ​ര, ശ​ർ​ക്ക​ര, അ​വ​ൽ, പ​ച്ചി​ല​വ​ർ​ഗ​ങ്ങ​ൾ, മാം​സം, ഈ​ന്ത​പ്പ​ഴം, റാ​ഗി, ഉ​ണ​ക്ക​മു​ന്തി​രി.
4. കാ​ൽ​സ്യം - പാ​ൽ, മു​ട്ട, ത​ക്കാ​ളി, ചീ​ര,ബീ​ൻ​സ്, ഉ​ള്ളി, ബ​ദാം, ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ, ക​ക്ക, ഞ​ണ്ട്, ചെ​മ്മീ​ൻ.
* മൂ​ത്ര​ത്തി​ൽ ക​ല്ലു​ള്ള രോ​ഗി​ക​ൾ നി​യ​ന്ത്രി​ത അ​ള​വി​ൽ മാത്രം
5. കൊ​ഴു​പ്പ് -നി​ല​ക്ക​ട​ല, എ​ള്ള്, ക​ടു​ക്, നാ​ളി​കേ​രം, നെ​യ്യ്, മു​ട്ട.
* ഹൃ​ദ്രോ​ഗി​ക​ൾ, അ​മി​ത കൊ​ള​സ്ട്രോ​ൾ ഉ​ള്ള​വ​ർ, അ​മി​ത ബി.പി ഉള്ള​വ​ർ നി​യ​ന്ത്രി​ത അ​ള​വി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കുക.
6. അ​യ​ഡി​ൻ - ക​ട​ൽ​മ​ത്സ്യം, തൈ​ര്, ഉ​രു​ള​ക്കി​ഴ​ങ്ങ്, സെ​ല​റി, ഓ​റ​ഞ്ച്, മു​ന്തി​രി.

വിവരങ്ങൾക്കു കടപ്പാട്: ആയുഷ്മാൻ ഭവ: ക്ലിനിക്ക് (ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സമഗ്ര ചികിത്സാപദ്ധതി), ജില്ലാ ഹോമിയോ ആശുപത്രി, കോട്ടയം