വയറുവേദന: കൃമി, വിര ശല്യവും വയറുവേദനയും
ഡോ. ഷർമദ് ഖാൻ
Tuesday, October 18, 2022 12:06 PM IST
അക്യൂട്ട് പാൻക്രിയാറ്റൈറ്റിസിൽ നിവർന്നു നിൽക്കുവാൻ പോലും പ്രയാസമുള്ളവിധം വയറു വേദനയും ഭക്ഷണം കഴിച്ചാൽ വേദന വർധിക്കുകയും മുതുക് വേദനയും ചിലപ്പോർ രക്തംപോക്കുമുണ്ടാകാം.
ഓവുലേഷനും വയറുവേദനയും
രണ്ട് ആർത്തവ സമയത്തിനിടയ്ക്കുള്ള ഓവുലേഷൻ (അണ്ഡവിസർജ്ജന)സമയത്തും വയറുവേദനയുണ്ടാകുന്നവരുണ്ട്. ഇതിൽ ഒരു വശത്ത് മാത്രമുള്ള വേദന, അടിവയർ വേദന, കാലുകളിലെ മസിലുപിടുത്തം, ഇടുപ്പ് വേദന എന്നിവയും കാണാം.
വെള്ളപോക്കിന്റെ അസുഖമുള്ളവർക്കും വയറെരിച്ചിലോടുകൂടിയ വയറുവേദനയുണ്ടാകാം.
കൃമി, വിര ശല്യം
കൃമിയുടേയോ വിരയുടേയോ ശല്യമുള്ള കുട്ടികൾക്ക് ഉഴുന്ന്, തൈര്, പായസം, മധുരം, ഐസ് ക്രീം, സിപ്പപ്, തലേ ദിവസത്തെ ഭക്ഷണം എന്നിവ നിയന്ത്രിക്കണം.
* വിരയ്ക്കുള്ള മരുന്നുകളും കൃത്യമായ ഇടവേളകളിൽ നൽകണം.
* പുറത്ത് ഗ്രൗണ്ടിൽ പോയി കളിക്കുന്നവർ വൃത്തിയായി കൈകാലുകൾ കഴുകുകയും കുളിക്കുകയും ചെയ്യണം.
നഖങ്ങളുടെ വൃത്തി
* നഖങ്ങൾക്കിടയിൽ അഴുക്കിരിക്കുവാൻ അനുവദിക്കരുത്.
* നഖങ്ങൾ സമയത്ത് മുറിച്ച് വൃത്തിയാക്കണം.
* വൃത്തിയില്ലാതെ ഭക്ഷണ സാധനങ്ങളിൽ തൊടരുത്.
കുടലുകൾക്ക് സംഭവിക്കുന്ന അണുബാധകളും വയറുവേദനയ്ക്ക് കാരണമാകാറുണ്ട്.
രോഗനിർണയം എങ്ങനെരോഗനിർണയത്തിനായി രക്തപരിശോധന, മൂത്രപരിശോധന, അൾട്രാസൗണ്ട് പരിശോധന എന്നിവകൂടി മറ്റ് രോഗപരിശോധനകൾക്കൊപ്പം നടത്തേണ്ടതുണ്ട്.
(തുടരും)
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481