മുടിയിൽ കണ്ടീഷണർ ഉപയോഗിക്കുന്നത് എന്തിന്
ഡോ. ശ്രീരേഖ പണിക്കർ
Wednesday, March 29, 2023 9:01 PM IST
ഷാംപൂ ഉപയോഗിച്ചു കഴിഞ്ഞ ഉടനെ കണ്ടീഷണര്‍ കൊണ്ടു കഴുകിയാല്‍, മുടിയിലെ എണ്ണമയം നിലനിര്‍ത്തുകയും മുടിക്ക് കൂടുതല്‍ കട്ടി തോന്നിപ്പിക്കുകയും ചെയ്യും.
* അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം മുടിക്കുണ്ടാകുന്ന ദോഷങ്ങള്‍ മാറ്റാനും കണ്ടീഷണര്‍ സഹായിക്കും.
കെമിക്കല്‍ ഉപയോഗിച്ച് ചെയ്യുന്ന സ്ട്രെയ്റ്റനിംഗ്, സ്മൂത്തനിംഗ് കാരണം മുടി വരണ്ടതായി കാണപ്പെടുന്നെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിക്കാം.
അലര്‍ജി
ഏതെങ്കിലും സൗന്ദര്യവര്‍ധക സാമഗ്രികള്‍ വാങ്ങിക്കുമ്പോള്‍ അതില്‍ 'ഹൈപ്പോ അലര്‍ജനിക്' (Hypo allergenic) എന്ന് എഴുതിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. എങ്കിലും കോസ്മെറ്റിക്സ് അലര്‍ജി ഉണ്ടാക്കാന്‍ സാധ്യത കൂടുതലായിട്ടുണ്ട്, കാരണം ഒരു തുള്ളി സുഗന്ധദ്രവ്യത്തില്‍ പോലും 200ല്‍ അധികം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
അലര്‍ജി ഉള്ളവര്‍ പാച്ച് ടെസ്റ്റിംഗ് (Patch testing) ചെയ്തിട്ട് ഉപയോഗിക്കുന്നതായിരിക്കും സുരക്ഷിതം.
അക്നി കോസ്മറ്റിക
അക്നി കോസ്മറ്റിക (Acne Cosmetica) എണ്ണമയമുള്ള കോസ്മെറ്റിക്സ് തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ കാണുന്ന ഒരു ദോഷഫലമാണ്. മേക്ക് അപ്പ് ഉപയോഗിച്ച ശേഷം അധികമായി മുഖക്കുരു ഉണ്ടാകുന്ന ഒരു സ്ഥിതി വിശേഷമാണിത്.
സോഡിയം ലോറെന് സള്‍ഫേറ്റ്, ലെനോലില്, കൊക്കോ ബട്ടര്‍ എന്നിവയാണ് സാധാരണ ഈ അസുഖം ഉണ്ടാക്കുന്നത്. ക്രീം അധികമായുള്ളതും മോയ്സ്റ്ററൈസര്‍ കൂടുതലുള്ളതുമായ സോപ്പുകളും ഈ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
ചർമം അറിഞ്ഞ് ഉപയോഗിക്കാം
സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ആകര്‍ഷകമായ പരസ്യങ്ങളോടൊപ്പം അനേകം സുന്ദര വാഗ്ദാനങ്ങളും നല്കുന്നു. പക്ഷേ, അവ അനവധി വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവരവരുടെ ചര്‍മ്മത്തിന്റെ സവിശേഷത മനസിലാക്കി സൂക്ഷിച്ചുപയോഗിക്കുന്നതാണ് അഭിലഷണീയം.
വിവരങ്ങൾ: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.