അടിവയറ്റിൽ വേദന
Saturday, June 18, 2016 4:05 AM IST
കുറച്ച് ആഴ്ചകളായി എന്റെ അടിവയറ്റിൽ വലതുവശത്തായി വേദനയുണ്ടാകുന്നു. ഇത് ആർത്തവത്തോടടുപ്പിച്ചാണ് ഉണ്ടാകുന്നത്. വേദന ഏതാനും മണിക്കൂറുകൾ നീണ്ടുനിൽക്കും. വേദനസംഹാരികളുടെ പാർശ്വഫലങ്ങളോർത്ത് അവ കഴിക്കാൻ എനിക്കു ഭയമാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?
മേരി ജോർജ്, ചേർത്തല

ആർത്തവസമയത്തോ ആർത്തവചക്രത്തിനിടയിലോ അടിവയറ്റിൽ വേദനയുണ്ടാകുന്നത് ഓവുലേഷൻ മൂലമാണ്. വയറിന്റെയോ ഇടുപ്പിന്റെയോ അൾട്രാ സൗണ്ട് സ്കാനിംഗിലൂടെ ഓവേറിയൻ സിസ്റ്റ്, അപ്പൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ കണ്ടെത്താവുന്നതാണ്. സാധാരണ ഗതിയിൽ സ്കാനിംഗ് റിപ്പോർട്ട് നോർമലാവുകയും മറ്റ് അസുഖങ്ങളോ ലക്ഷണങ്ങളോ പ്രകടിപ്പിക്കുകയും ചെയ്യാത്ത സാഹചര്യത്തിൽ അത് ഓവുലേഷൻ (അണ്ഡോത്പാദനം) മൂലമുള്ള വേദനയായി കണക്കാക്കിയാൽ മതിയാകും. ഗൈനക്കോളജിസ്റ്റിനെ കണ്ടശേഷം ആവശ്യമെങ്കിൽ വേദനസംഹാരികൾ കഴിക്കാവുന്നതാണ്.