യഥേഷ്‌ടം കഴിക്കാം, ഇലക്കറികൾ
Wednesday, August 17, 2016 2:51 AM IST
<യ>ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)

നിങ്ങളുടെ കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഇത് 25 ൽ താഴെയാണെങ്കിൽ നിങ്ങളുടെ ഭാരം തൃപ്തികരം. 25 നും 30 നും ഇടയ്ക്കാണെങ്കിൽ അമിതവണ്ണം. 30 നു മുകളിലാണെങ്കിൽ പൊണ്ണത്തടി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഛയലലെ). നിങ്ങൾക്ക് എത്ര സെന്റിമീറ്റർ ഉയരമുണ്ടോ അതിൽനിന്ന് 100 കുറച്ചാൽ കിട്ടുന്ന അത്രയും കിലോഗ്രാമാണ് നിങ്ങൾക്ക് ആവശ്യമായ ശരീരഭാരം.

<യ>ഡയറ്റ് (ഭക്ഷണക്രമം)

ആരോഗ്യകരമായ ആഹാരം കഴിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ല. ശരിയായ സമയത്ത് ശരിയായ രീതിയിൽ വേണം കഴിക്കാൻ. രുചി ആസ്വദിക്കണം. സാധാരണ ഓഫീസ് ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് 1800 കിലോകലോറിയും പുരുഷന് 2000 കിലോകലോറിയുമാണ് വേണ്ടിവരിക. എന്നാൽ ഏതു ജോലിയാണു ചെയ്യുന്നത് എന്നതിനനുസരിച്ചും ജീവിതരീതിക്കനുസരിച്ചും ഊർജോത്പാദനത്തിൽ വ്യത്യാസം വരാം.


<യ> ഭക്ഷണത്തെ മൂന്നായി തിരിക്കാം

1.യഥേഷ്‌ടം കഴിക്കാവുന്നത്
ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, തവിടുകളയാത്ത ധാന്യങ്ങൾ, തിളപ്പിച്ചാറിയ വെള്ളം

2. കഴിവതും ഒഴിവാക്കേണ്ടത്
മധുരവും നെയ്യും ചേർത്തുണ്ടാക്കുന്ന പലഹാരങ്ങൾ, പഞ്ചസാര, ശർക്കര, തേൻ, ശീതളപാനീയങ്ങൾ, പൊറോട്ട. ഇറച്ചി, ഐസ്ക്രീം എന്നിവ ആഹാരത്തിൽ കുറയ്ക്കുക.

3. നിയന്ത്രിത അളവിൽ കഴിക്കാവുന്നത്
അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ, പയർവർഗങ്ങൾ, മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവ

വിവരങ്ങൾ: <യ>ജെസിഐ, കുമരകം.