മധുരവും കൊഴുപ്പും അമിതമായാൽ അപകടം
Saturday, August 20, 2016 4:43 AM IST
ഫാസ്റ്റ് ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കൺവീനിയന്റ് ഫുഡ്്)എന്നർഥം; പത്തു മിനിട്ടിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്. അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്ററ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.

<യ> എംറ്റി കലോറി

ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി(ശൂന്യം) കലോറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു. ശരീരത്തിനാവശ്യമായ യാതൊരുവിധപോഷകങ്ങളുമില്ല.

<യ>മധുരം അധികമായാൽ

മധുരം അധികമായിക്കഴിഞ്ഞാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണ കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്. അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റിമീറ്റ
റിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത്് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.


<യ>ആവർത്തിച്ച് ഉപയോഗിച്ച എണ്ണ

ഫാസ്ററ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു ഫാസ്റ്റ് ഫുഡിന്റെ പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ്് തയാറാക്കുന്നത്്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്. പഴകിയ ഭക്ഷ്യവസ്തുക്കൾ
ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ചില ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്. മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്; ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.

<യ>എണ്ണ കൂടുതൽ

ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുമ്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഊർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.

വിവരങ്ങൾ: <യ>ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ് തയാറാക്കിയത്: ടി.ജി.ബൈജുനാഥ്.