? 12 വയസുള്ള മകൻ ഭക്ഷണത്തിൽ പച്ചക്കറി വിഭവങ്ങൾ കഴിക്കാറെയില്ല. എപ്പോഴും ചിക്കൻ മാത്രമാണ് കഴിക്കുന്നത്. ഭക്ഷണത്തിൽ സസ്യവിഭവങ്ങൾ ഉൾപ്പെടുത്തിയില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ. വിശദീകരിക്കാമോ
ജിഷ, എറണാകുളം
പച്ചക്കറികൾ ഏതു കുഞ്ഞിന്റെയും ഭക്ഷണത്തിലെ ഒരു മുഖ്യഘടകമായിരിക്കണം. വിറ്റാമിനുകൾ നാരുകൾ തുടങ്ങിയവയുടെ ഏറ്റവും നല്ല സ്രോതസുകളിലൊന്നാണ് പച്ചക്കറികൾ. സമീകൃതാഹാരത്തിൽ പച്ചക്കറികളും മാംസവും( അല്ലെങ്കിൽ സസ്യാഹാരങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രോട്ടീൻ) ഒക്കെ കൂടിയേ തീരൂ. കൂടാതെ ധാരാളം ശുദ്ധജലവും.