നാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം
Wednesday, February 1, 2017 1:02 AM IST
*മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.

* ശുഭാപ്തിവിശ്വാസം ജീവിതത്തിെൻറ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളമ്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക.

* നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്,
തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്,
കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്...) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക

* മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. ഇവ പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം.

* ദിവസവും വ്യായാമം ചെയ്യുക; വീടു വൃത്തിയാക്കുക, തുണിയലക്കുക, വെളളം കോരുക, പൂന്തോട്ടം വെടിപ്പാക്കുക തുടങ്ങിയ ജോലികൾ തനിയെ ചെയ്യുന്നതും വ്യായാമത്തിനു സഹായകം. ശാരീരിക ബുദ്ധിമുട്ടുകളും മറ്റു രോഗങ്ങളും ഉളളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.

* പോഷകസമൃദ്ധവും ജൈവരീതിയിൽ വിളയിച്ചതുമായ പച്ചക്കറികൾ കഴിക്കുക. വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം രൂപപ്പെടുത്തുക.

* രക്‌തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ പരിശോധിച്ചു നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുക.

* മുൻകൂട്ടി കണ്ടുപിടിക്കാവുന്ന കാൻസറുകൾ തിരിച്ചറിയാനായി സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയരാവുക.


* സ്ത്രീകൾ നിർബന്ധമായും സ്തനാർബുദസാധ്യത കണ്ടെത്താനുളള മാമോഗ്രഫി ടെസ്റ്റിനു വിധേയരാവുക.

* ശരീരത്തിൽ മുഴകളോ തടിപ്പോ ശ്രദ്ധയിൽപ്പൊൽ പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.

* അപ്രതീക്ഷിതമായുണ്ടാകുന്ന ഭാരക്കുറവും ഭാരക്കൂടുതലും ഡോക്ടറുടെ
ശ്രദ്ധയിൽപ്പെടുത്തുക.

* നീണ്ടു നിൽക്കുന്ന പനിയും ചുമയും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. ക്ഷയമല്ലെന്ന് ഉറപ്പുവരുത്തുക. ക്ഷയമാണെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്തുക.

* ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന പ്രതിരോധകുത്തിവയ്പുകളും വാക്സിനുകളും കൃത്യമായ ഡോസ് കൃത്യസമയത്ത് എടുക്കണം.

* സ്ത്രീകൾ ഗർഭാശയഗള കാൻസർസാധ്യത മുൻകൂട്ടി നിർണയിക്കുന്നതിനുളള
പാപ്സ്മിയർ ടെസ്റ്റിനു വിധേയരാകണം.

* ലൈംഗികരോഗങ്ങൾ, ചർമരോഗങ്ങൾ എന്നിവ ചികിത്സിച്ചു ഭേദപ്പെടുത്തുക.

* രക്‌തം ദാനം ചെയ്യുന്പൊഴും സ്വീകരിക്കുന്പൊഴും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുക.

* കുത്തിവയ്പുകൾക്കു ഡിസ്പോസിബിൾ സിറിഞ്ച് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ഉപയോഗത്തിനു ശേഷം സിറിഞ്ചും സൂചിയും നശിപ്പിച്ചു കളയുന്നതായി ഉറപ്പാക്കുക.

* ദന്താരോഗ്യം സംരക്ഷിക്കുക. ദന്താരോഗ്യവും ഹൃദയരോഗങ്ങളുമായി ബന്ധമുണ്ടെന്നു പഠനങ്ങൾ വ്യക്‌തമാക്കുന്നു. രാവിലെയും രാത്രി കിടക്കുന്നതിനു മുമ്പും പല്ലു തേക്കുന്നതു ശീലമാക്കുക

* മദ്യപാനം, പുകവലി, മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.