തിരുവനന്തപുരം കിംസിൽ ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ
തിരുവനന്തപുരം: ദക്ഷിണേൻഡ്യയിലെയും, തമിഴ്നാട്ടിലുമുള്ള പ്രമുഖ ഐസിയു കണ്‍സൾട്ടന്‍റുകൾ ഉൾപ്പടെയുള്ള 130-ഓളം ഡോക്ടർമാർ പങ്കെടുത്ത ഇന്‍റെൻസീവ് കെയറിനെപ്പറ്റിയുള്ള അന്താരാഷ്ട്ര സിഎംഇ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ 2017 ജൂലൈ 16-നു സംഘടിപ്പിച്ചു.

വെന്‍റിലേറ്റർ മാനേജ്മെന്‍റിൽ രാജ്യാന്തര പ്രശസ്തനായ പ്രഫ. ഡോ. മാർട്ടിൻ ജെ. ടോബിൻ ഉദ്ഘാടനം നിർവഹിച്ച പ്രസ്തുത സിഎംഇയിൽ പ്രഫ. ഡോ. ജി. വിജയരാഘവൻ, പ്രഫ. ഡോ. റിച്ചാർഡ് ബിയാൽ, ഡോ. പ്രദീപ് രംഗപ്പ, ഡോ. സതീഷ്, ഡോ. ദീപക് എന്നിവർ പങ്കെടുത്തു.


അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ഡോ. ജെ. ജയലളിതയെ ചികിത്സിച്ച സംഘത്തിൽ ഉണ്ടായിരുന്നതും ലണ്ടനിലെ ഗയ്സ് & സെയ്ന്‍റ് തോമസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടറുമായ പ്രഫ. ഡോ. റിച്ചാർഡ് ബിയാൽ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം സന്ദർശിക്കുകയും അവിടുത്തെ ഡോക്ടർമാരുമായി ചർച്ചകൾ നടത്തുകയും ചെയ്തു.