മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
‘എ​നി​ക്ക് നാ​ൽ​പ​ത്തി​യ​ഞ്ചു വ​യ​സ്സ് ഉ​ണ്ട്. എ​ന്‍റെ മുൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ക​ൾ ഉ​ണ്ട്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഈ ​വി​ട​വു​ക​ൾ കൂ​ടി വ​രു​ന്നു. കാ​ഴ്ച​യ്ക്ക് വ​ള​രെ അ​ഭം​ഗി തോ​ന്നി​ക്കു​ന്നു. ഈ ​പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​വാ​ൻ ചി​കി​ൽ​സ നി​ർ​ദ്ദേ​ശി​ക്കു​മോ.”
-ശശികല, കുറ്റൂർ

ഇത്തരം പ്രശ്നങ്ങളുമായി സമീപിക്കുന്നവർ നിരവധിയാണ്. പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ വി​ട​വു​ക​ൾ കാ​ഴ്ച​യ്ക്കും, ചി​രി​യ്ക്കും ഭം​ഗി​കേടാണ്. മു​ൻ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ക​ൾ ഉ​ണ്ടാ​കു​വാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ.

1. മോ​ണ​രോ​ഗ​ങ്ങ​ൾ മൂ​ലം
2. പു​റ​കി​ലെ അ​ണ​പ്പ​ല്ല് എ​ടു​ത്തു ക​ള​ഞ്ഞി​ട്ടു പകരം
വ​യ്ക്കാ​ത്തതുമൂലമുള്ള വി​ട​വു​ക​ൾ മൂ​ലം
3. ഉ​റ​ങ്ങു​ന്പോ​ൾ വാ​യ തു​റ​ന്നു കി​ട​ക്കു​ന്ന​തു മൂ​ലം.
4. നാ​ക്കു ത​ള്ളു​ന്ന സ്വ​ഭാ​വം മൂ​ലം.
5. പോ​ടു​ക​ൾ, തേ​യ്മാ​നം ഇ​വ കാ​ര​ണം.

മോ​ണയ്​ക്ക് ഉ​റ​പ്പ് ഉ​ണ്ടെ​ങ്കി​ൽ ഈ ​കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​ക്കു​ന്ന വി​ട​വു​ക​ൾ പൂ​ർ​ണമാ​യും ചി​കി​ൽ​സി​ച്ച് ന​ല്ല ഭം​ഗി​യു​ള്ള​താ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

ചി​കി​ൽ​സ​ക​ൾ

- മോ​ണ​രോ​ഗ​മു​ണ്ടെ​ങ്കി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഫ്ളാ​പ്പ് സ​ർ​ജ​റി ന​ട​ത്തു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ ബോ​ണ്‍ ഗ്രാ​ഫ്റ്റിം​ഗ് ന​ട​ത്തി, റൂ​ട്ട് ക​നാ​ൽ ചി​കി​ൽ​സ​യും ന​ട​ത്തി ബ​ല​വും ഉ​റ​പ്പും തി​രി​കെ കൊ​ണ്ടു​വ​രു​ന്നു.

- പു​റ​കി​ലെ അ​ണ​പ്പല്ലു​ക​ൾ എ​ടു​ത്തു ക​ള​ഞ്ഞ വി​ട​വു​ക​ൾ കൃത്രി​മ​പ്പ​ല്ലു​ക​ൾ വ​ച്ച് ചി​കി​ൽ​സി​ക്കു​ക​യും മു​ൻ നി​ര​യി​ലെ പ​ല്ലു​ക​ൾ ക​ന്പി​യി​ട്ട് ചി​കി​ൽ​സി​ക്കു​ക​യോ ക്രൗ​ണ്‍ ആ​ൻഡ്് ബ്രി​ഡ്ജ് ചി​കി​ൽ​സ ന​ട​ത്തു​ക​യോ ചെ​യ്യു​ന്നു.

- പോ​ടു​ക​ളും തേ​യ്മാ​ന​വും കാ​ര​ണ​മു​ള്ള വി​ട​വു​ക​ൾ കോ​ന്പ​സി​റ്റ് ഫി​ല്ലിം​ഗ്, വെ​നി​റിം​ഗ് വ​ഴി പൂ​ർ​ണമാ​യും അ​ട​ച്ച് ഭം​ഗി​യാ​ക്കാ​ൻ സാ​ധി​ക്കും.

- ഉ​റ​ങ്ങു​ന്പോ​ൾ വാ​യ തു​റ​ന്നു കി​ട​ക്കു​ന്ന സ്വ​ഭാ​വം, നാ​ക്കു ത​ള്ളു​ന്ന സ്വ​ഭാ​വം ഇ​വ മാ​റ്റാ​നു​ള്ള ചി​കി​ൽ​സ ന​ട​ത്തു​ക​യും - ഇ​തി​നോ​ടൊ​പ്പ​മോ ശേ​ഷ​മോ ക​ന്പി​യി​ടു​ന്ന ചി​കി​ൽ​സ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്.

മു​ഖ​ത്തി​ന്‍റെ ഭം​ഗി​യു​ടെ ന​ല്ല ഒ​രു ശ​ത​മാ​നം നി​ല നി​ൽ​ക്കു​ന്ന​ത് ചു​ണ്ടു​ക​ളും പ​ല്ലു​ക​ളും ചേ​ർ​ന്ന ഭാ​ഗ​ത്തി​ലാ​ണ്. മു​ൻ നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്ക് രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ഉ​ണ്ടാ​ക്കാ​ൻ പ​റ്റു​ന്ന മാ​റ്റ​ങ്ങ​ൾ മു​ഖ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള ചി​രി​യെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്നു.


ക​ന്പി​യി​ടു​ന്ന ചി​കി​ൽ​സാ​വ​ഴി നി​ര​തെ​റ്റി​യ പ​ല്ലു​ക​ളെ നി​ര​യി​ൽ എ​ത്തി​ക്കു​ന്പോ​ൾ - ക്രൗ​ണ്‍ ആ​ന്‍റ് ബ്രി​ഡ്ജ്, വെ​നീ​ർ എ​ന്നീ ച​ികി​ൽ​സ​ക​ൾ പ​ല്ലി​ന്‍റെ ഓ​രോ​ന്നി​ന്‍റെ​യും രൂ​പ​ത്തെ സു​വ​ർ​ണ്ണ അ​നു​പാ​ത​ത്തി​ൽ ആ​ക്കു​വാ​ൻ
സ​ഹാ​യി​ക്കു​ന്നു.

മു​ൻ​നി​ര​യി​ലെ പ​ല്ലു​ക​ൾ ക്രൗ​ണ്‍ ചെ​യ്യു​ന്പോ​ൾ, മെ​റ്റ​ൽ ഫ്രീ ​സെ​റാ​മി​ക്, സി​ർ​ക്കോ​ണി​യം പ്രൊ​സി​റാ ഇ​ത്ത​ര​ത്തി​ലു​ള്ള മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​വാ​ൻ ശ്ര​ദ്ധി​ക്കു​ക. ചെല​വ് കൂ​ടു​ത​ൽ ആ​ണെ​ങ്കി​ലും ഈ​ടും ഭം​ഗി​യും കൂ​ടു​ത​ൽ നാ​ൾ നി​ല​നി​ൽ​ക്കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ ത​ന്നെ​യാ​ണ് ന​ല്ല​ത്.

ദ​ന്ത​ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​ന്പി​യി​ടു​ന്ന ചി​കി​ൽ​സ​യോ ക്രൗ​ണ്‍ ആ​ന്‍റ് ബ്രി​ഡ്ജ് സെ​റാ​മി​ക് വെ​നി​നിം​ഗോ ചെ​യ്യാ​വു​ന്ന​താ​ണ്. പേ​ഷ്യ​ന്‍റി​ന്‍റെ ദ​ന്ത ,മോ​ണ ആ​രോ​ഗ്യം, സ​മ​യം, സാ​ന്പ​ത്തി​കം ഇ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്ത​മ ചി​കി​ൽ​സ തി​ര​ഞ്ഞെ​ടു​ക്കു​ക.

കൃ​ത്യ​മാ​യ ചി​കി​ൽ​സ​യി​ലൂ​ടെ മു​ഖ​ത്തി​ന്‍റെ ഭം​ഗി നി​ല​നി​ർ​ത്താ​നും, രൂ​പ​ഭം​ഗി​യു​ണ്ടാ​ക്കാ​നും സാ​ധി​ക്കു​ന്നു. വ്യക്തിയുടെ പ്രാ​യ​മ​ല്ല മോ​ണ​യു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​മാ​ണ് ആ​ദ്യം ക​ണ​ക്കി​ലെ​ടു​ക്കു​ക.

ഇ​ത് ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന, എ​ക്സ്റേ, ഒ. ​പി. ജി., ​മോ​ഡ​ൽ, ഫോ​ട്ടോ​ഗ്രാ​ഫ്, എ​ന്നി​വ​യി​ലൂ​ടെ അ​വ​ലോ​ക​നം ചെ​യ്ത​പ്പോ​ൾ ക​ന്പി​യി​ടു​ന്ന ചി​കി​ൽ​സ​യ്ക്കും, ക്രൗ​ണ്‍ ആ​ന്‍റ് ബ്രി​ഡ്ജ് ചി​കി​ൽ​സ​യ്ക്കും അ​നു​യോ​ജ്യ​മാ​ണ് എ​ന്ന് കാ​ണു​വാ​ൻ സാ​ധി​ച്ചു. അ​മി​ത​മാ​യി പൊ​ന്തി നി​ന്നി​രു​ന്ന പ​ല്ലു​ക​ൾ റൂ​ട്ട് ക​നാ​ൽ ചി​കി​ൽ​സ ചെ​യ്ത് ക്യാ​പ്പു​ക​ൾ ചെ​യ്യു​ക​യും ചെ​യ്ത​പ്പോ​ൾ മു​ഖ​ത്തി​ന്‍റെ ഭം​ഗി ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്കു​വാ​ൻ സാ​ധി​ച്ചു. രോഗിയുടെ വ്യക്തിപരമായ തിരക്കുകൾ മൂലം ക​ന്പി​യി​ടു​ന്ന ചി​കി​ൽ​സ​യ്ക്ക് സ​മ​യ​മി​ല്ല എ​ന്ന​തി​നാ​ലാ​ണ് ഈ ​ചി​കി​ൽ​സ ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

മൂ​ന്നാ​ഴ്ച​യി​ൽ നാ​ല് പ്രാ​വ​ശ്യ​മാ​യി ഓ​രോ മ​ണി​ക്കൂ​ർ ചി​കി​ൽ​സ കൊ​ണ്ട് ന​ല്ല ഒ​രു ചി​രി സ്വ​ന്ത​മാ​ക്കു​വാ​ൻ ശ​ശി​ക​ല​യ്ക്ക് സാ​ധി​ച്ചു. ഈ ​രൂ​പ​ക​ൽ​പ്പ​ന രോഗിക്കു കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ
സ​ഹാ​യ​ക​മാ​യി.