തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം
പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​വ് കൂ​ടു​ത​ലാ​ണ്. ഇ​തി​ൽ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ പ​ല്ലു​ക​ളു​ടെ ചി​കി​ൽ​സ​യ്ക്ക് ചെല​വ് കൂ​ടി നി​ൽ​ക്കും.

ചെല​വ് കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ പ​ല്ലി​ന്‍റെ ചി​കി​ൽ​സ വേ​ണ്ട എ​ന്നു വ​യ്ക്കു​ക​യോ, മാ​റ്റി വ​യ്ക്കു​ക​യോ, പ​ല്ല് പോ​ക​ട്ടെ എ​ന്ന് വ​യ്ക്കു​ക​യോ ചെ​യ്യുന്ന​വ​രാ​ണു കൂ​ടു​ത​ലും. എ​ന്നാ​ൽ ഈ ​ധാ​ര​ണ തെ​റ്റാ​ണ്. സം​ര​ക്ഷി​ച്ചു നി​ലനി​ർ​ത്താ​ൻ സാ​ധി​ക്കു​ന്നു എ​ങ്കി​ൽ തീ​ർ​ച്ച​യാ​യും പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്ക​ണ്ട​തു ത​ന്നെ​യാ​ണ്.

കേ​ര​ള​ത്തി​ൽ ദ​ന്ത​ചി​കി​ൽ​സാ ചി​ല​വ് മ​റ്റെ​വി​ടത്തെ​യും അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ ചി​കി​ൽ​സാ നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ലോ​കോ​ത്ത​ര നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കു​ന്നുമുണ്ട്. ദ​ന്ത​ചി​കി​ൽ​സാ ചി​ല​വ് ത​ന്നെ​യ​ല്ല, ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം വ​രെ പ​ല രാ​ജ്യ​ങ്ങ​ളി​ലും ഉ​ട​ന​ടി ല​ഭി​ക്കു​ന്ന​ത​ല്ല. മു​ൻ​കൂ​ട്ടി സ​മ​യം നി​ശ്ച​യി​ച്ചു മാ​ത്ര​മേ ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ/​കേ​ര​ള​ത്തി​ൽ ദ​ന്ത​രോ​ഗ​ത്തി​നും ചി​കി​ൽ​സ ഉ​ട​ന​ടി ന​ൽ​കാ​നു​ള്ള സം​വി​ധാ​നമു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൽ ത​ന്നെ​യാ​ണ് ദ​ന്ത​രോ​ഗ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​രി​ശോ​ധ​ന​യി​ൽ കൂ​ടി ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​ത്.

പ​ല​പ്പോ​ഴും ഒ​രു ദ​ന്ത​രോ​ഗം അ​തി​ന്‍റെ ഏ​റ്റ​വും മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ്. ഒ​രു ദ​ന്ത​ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തു​ന്ന​ത്.

ഉ​ദാ​ഹ​ര​ണം

1. പോ​ട് -തു​ട​ക്ക​ത്തി​ൽ ക​ണ്ടു​പി​ടി​ക്കു​വാ​ൻ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ചി​ല​വി​ൽ അ​ട​ച്ചു വ​യ്ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. ഇ​ത് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ ബാ​ധി​ച്ചാ​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ൽ​സ ന​ട​ത്തി ക്യാ​പ്പ് ഇ​ടു​ന്ന​തി​ലേ​ക്ക് എ​ത്തി​ക്കു​ന്നു. അ​പ്പോ​ൾ ചെല​വ് മു​ന്നൂ​റി​ൽ നി​ന്നും മൂ​വാ​യി​ര​ത്തി​ലേ​ക്ക് എ​ത്തു​ന്നു.

2. മോ​ണ​രോ​ഗം-

തു​ട​ക്ക​ത്തി​ൽ പ​രി​ശോ​ധി​ച്ചു ക​ണ്ടു​പി​ടി​ച്ചാ​ൽ മോ​ണ​യും പ​ല്ലു​ക​ളും ക്ലീ​നിം​ഗ് ന​ടത്തു​ന്ന​തി​ൽ ചി​കി​ൽ​സ നി​ർ​ത്താം. എ​ന്നാ​ൽ ഇ​ത് എ​ല്ലു​ക​ളെ ബാ​ധി​ച്ചാ​ൽ ഫ്ളാ​പ്പ് സ​ർ​ജ​റി മാ​ത്ര​മേ ഇ​തി​നു പ്ര​തി​വി​ധി​യു​ള്ളൂ. ഈ ​ചി​കി​ൽ​സ ആ​യി​ര​ത്തി​ൽ നി​ന്നും പ​തി​നാ​യി​ര​ത്തി​ലേ​ക്ക് ചി​ല​വി​നെ എ​ത്തി​ക്കു​ന്നു.

3. പ​ല്ല് എ​ടു​ത്തു​ക​ള​യു​ന്ന​ത് -


റൂ​ട്ട് ക​നാ​ൽ, പോ​സ്റ്റ,് ക്യാ​പ്പ് എ​ന്നീ ചി​കി​ൽ​സ ഉ​പ​യോ​ഗി​ച്ചും നി​ല​നി​ർ​ത്തി​യാ​ൽ ഇം​പ്ലാ​ന്‍റ് - ബ്രി​ഡ്ജ് എ​ന്നീ ചി​കി​ൽ​സ ന​ട​ത്തു​ന്ന ചെല​വു​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. മു​പ്പ​ത്തി​ര​ണ്ടു പ​ല്ലു​ക​ൾ ഉ​ണ്ട​ല്ലോ. ഒ​ന്നോ ര​ണ്ടോ എ​ണ്ണം ന​ഷ്ട​പ്പെ​ട്ടാ​ൽ ബാ​ക്കി​യു​ണ്ട​ല്ലോ എ​ന്ന ചി​ന്ത​യാ​ണ് പ​ല​ർ​ക്കും ഉ​ള്ള​ത്.

വി​സ്ഡം ടൂ​ത്ത് നാ​ല് എ​ണ്ണം മാ​ത്ര​മാ​ണ് എ​ടു​ത്തു ക​ള​യു​വാ​ൻ നി​ർ​ദ്ദേ​ശി​ക്കാ​റു​ള്ള​ത്. കാ​ര​ണം ഇ​ത് പു​റ​ത്തു വ​രു​വാ​ൻ സ്ഥ​ലം ഇ​ല്ലാ​തെ ഉ​ള്ളി​ൽ കി​ട​ക്കു​ക​യോ മ​റ്റു പ​ല്ലു​ക​ൾ​ക്ക് ദോ​ഷം ചെ​യ്യു​ന്പോ​ഴോ നാ​ക്കി​നും ചെ​ള്ള​യ്ക്കും മു​റു​വു​ക​ൾ ഉ​ണ്ടാ​ക്കു​ന്പോ​ഴോ മാ​ത്ര​മാ​ണ് എ​ടു​ക്കാ​ൻ നി​ർ​ദ്ദ​ശി​ക്കു​ന്ന​ത്.

ബാ​ക്കി നി​ൽ​ക്കു​ന്ന എ​ല്ലാ പ​ല്ലു​ക​ളും ക​ഴി​യു​മെ​ങ്കി​ൽ ചി​കി​ൽ​സി​ച്ചു നി​ല​നി​ർ​ത്താൻ ശ്ര​ദ്ധി​ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും കാ​ഴ്ച​യ്ക്കും താ​ടി​യെ​ല്ലി​ന്‍റെ സ​ന്തു​ലി​നി​ത അ​വ​സ്ഥ​യ്ക്കും പ​ല്ലു​ക​ൾ ആ​വ​ശ്യ​മാ​ണ്.

ഒ​രു പ​ല്ല് രൂ​പാ​ന്ത​ര​പ്പെ​ട്ട് വാ​യ്ക്കു​ള്ളി​ൽ വ​രു​ന്ന​ത് വ​ള​രെ സ​ങ്കീ​ർ​ണ്ണ​മാ​യ പ്ര​ക്രിയയി​ൽ കൂ​ടി​യാ​ണ്. പ​ല്ലു​ക​ളെ കൃ​ത്യ​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടുത്തിയെ​ടു​ക്കാനു​ള്ള സാ​ങ്കേ​തി​ക വി​ദ്യ മ​നു​ഷ്യ​നെ ക്കൊണ്ട് ഉ​ണ്ടാ​ക്കി എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​ത്യാ​ധു​നി​ക ചി​കി​ൽ​സാ രീ​തി​യാ​യ ഇം​പ്ലാ​ന്‍റ്പോ​ലും ന​മ്മു​ടെ പ​ല്ലു​ക​ളു​മാ​യി അ​ടു​ത്തു നി​ൽ​ക്കും എ​ന്നു മാ​ത്ര​മേ പ​റ​യാ​ൻ സാ​ധി​ക്കൂ.

പ​ല്ലു​ക​ളെ ശ​രീ​ര​ത്തി​ലെ ഒ​രു അ​വ​യ​വ​മാ​യി ക​ണ​ക്കാ​ക്കി ആ​വ​ശ്യ​മു​ള്ള ചി​കി​ൽ​സ ന​ൽ​കി സം​ര​ക്ഷി​ച്ചാ​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​നും സ്വ​ന്തം പ​ല്ലു​ക​ൾ നി​ല​നി​ർ​ത്തി കാ​ഴ്ച​യ്ക്കും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​യോ​ജ​നം നി​ല​നി​ർ​ത്തു​വാ​ൻ സാ​ധി​ക്കും

​ഉ​പ്പോ​ളം ആ​വി​ല്ല ഉ​പ്പി​ലി​ട്ട​ത്! ​ പ​ല​പ്പോ​ഴും പ​ണം മു​ട​ക്കി ചി​കി​ൽ​സ ചെ​യ്യു ന്ന​വ​ർ ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യം ഉ​ണ്ട്. എ​ത്ര​നാ​ൾ ഇ​തി​നും ഗ്യാ​ര​ണ്ടി ഉ​ണ്ട് എ​ന്ന് ഉ​ത്ത​രം വ​ള​രെ ല​ളി​ത​മാ​ണ്.

ദൈ​വം പ്ര​കൃ​തി​ദ​ത്ത​മാ​യി ത​ന്ന പ​ല്ലു​ക​ൾ​ക്കു മാ​ത്ര​മേ ആ​ജീ​വ​നാ​ന്ത ഗ്യാ​ര​ണ്ടി ഉ​ള്ളൂ- അ​തും ശ​രി​യാ​യി പ​രി​ച​രി​ച്ചാ​ൽ മാ​ത്രം.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ്‍ 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com