ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാം
മ​നു​ഷ്യ​രാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ​റ്റ​വും അ​ധി​കം ക​ണ്ടു​വ​രു​ന്ന​ത് ത​ല​യി​ലെ​യും ക​ഴു​ത്തി​ലെ​യും കാ​ൻ​സ​റാ​ണ്. ത​ല​യി​ലെ കാ​ൻ​സ​റിൽ ഏ​റ്റ​വു​മ​ധി​കം ക​ണ്ടു​വ​രു​ന്ന​ത് വാ​യി​ലെ കാ​ൻ​സ​ർ ആ​ണ്. വാ​യി​ലെ കാ​ൻ​സ​ർ നാ​ക്ക്, ക​വി​ൾ, മേ​ൽ​ത്താ​ടി, കീ​ഴ്ത്താ​ടി, വാ​യ​യു​ടെ അ​ടി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്നു. ഇ​വി​ടെ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് കാ​ൻ​സ​ർ വ​ന്നാ​ൽ വാ​യി​ലെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും സ​മീ​പ​ത്തു​ള്ള ദ​ശ​ക​ളി​ലും കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

അ​പ​ക​ട​ഘ​ട്ടങ്ങ​ൾ

വാ​യി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ഏ​ൽ​ക്കു​ന്ന ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ര​ന്ത​ര​മാ​യ അസ്വസ്ഥതകൾ ആ​ണ് അ​ർ​ബു​ദ​ത്തി​നു മു​ഖ്യ​കാ​ര​ണം.
1. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വു​മാ​ണ് പ്ര​ധാ​ന കാ​ര​ണം.
2. മ​ദ്യ​പാ​നം
3. ക്ഷ​ത​ങ്ങ​ൾ - കൂ​ർ​ത്ത പ​ല്ലു​ക​ളി​ൽ നി​ന്നോ വ​പ്പു​പ​ല്ലു​ക​ളി​ൽ​ന​ന്നോ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ൾ.
4. പോ​ഷ​ക​ക്കു​റ​വ്.

കാ​ൻ​സ​ർ ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​താ​യ​ത് മേ​ൽ​പ്പറ​ഞ്ഞ അ​പ​ക​ട​ഘ​ട്ട​ങ്ങ​ൾ പാ​ടെ ഒ​ഴി​വാ​ക്കു​ക എ​ന്ന​ത്.


വാ​യി​ലെ കാ​ൻ​സ​റി​നു മു​ന്നോ​ടി​യാ​യി ചി​ല​രി​ൽ വെ​ളു​ത്ത​തും ചു​വ​ന്ന​തു​മാ​യ പാ​ടു​ക​ൾ വാ​യി​ലും ക​വി​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​ത്് ഒ​രു ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​നു ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ആ​റു​മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​യും ഡെ​ന്‍റ​ൽ ചെ​ക്ക​പ്പു​ക​ൾ ന​ട​ത്തു​ക. ഇ​തു​വ​ഴി ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാ​നും സാ​ധി​ക്കും.

ഉ​ദാ​ഹ​ര​ണ​ത്തി​നു മു​റി​വേ​ൽ​പ്പി​ക്കു​ന്ന കൂ​ർ​ത്ത പ​ല്ലു​ക​ൾ മി​നു​സ​പ്പെ​ടു​ത്താ​നും നി​ര​ന്ത​രം ക്ഷ​ത​മേ​ൽ​പ്പി​ക്കു​ന്ന സ്ഥാ​നം തെ​റ്റി​യ പ​ല്ലു​ക​ളും വാ​യ്പ്പ​ല്ലു​ക​ളും ശ​രി​യാ​ക്കാ​നും പു​ക​വ​ലി പോ​ലു​ള്ള ദു​ശ്ശീ​ല​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ളി​ൽ ഹാ​ബി​റ്റ് സെ​സ്സേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​നും സാ​ധി​ക്കും. ഭ​ക്ഷ​ണ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക്ക​റി​ക​ളും നി​ത്യ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ്ട​താ​വ​ശ്യ​മാ​ണ്.

വിവരങ്ങൾ- ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)