വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന്ന​​​തു ഹൃ​​​ദ്രോ​​​ഗബാ​​​ധ​​​യെത്തുട​​​ർ​​​ന്ന്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ ആ​​​കെ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 28 ശ​​​ത​​​മാ​​​ന​​​വും ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഹൃ​​​ദ്രോ​​​ഗ​​​ത്തെത്തു​​​ട​​​ർ​​​ന്നു മ​​​രി​​​ക്കു​​​ന്ന യു​​​വാ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​വും വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ലാ​​​ൻ​​​സെ​​​റ്റ് ജേ​​​ർ​​​ണ​​​ലി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മ​​​രി​​​ച്ച 98 ല​​​ക്ഷം പേ​​​രി​​​ൽ 28 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കും ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് മു​​​ൻ​​​പു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ, പോ​​​ഷ​​​ക​​​ക്കു​​​റ​​​വ്, അ​​​മ്മ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ കു​​​റ​​​യു​​​ക​​​യും ജീ​​​വി​​​ത ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ൾ മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​യി പ​​​ഠ​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്തി​​​ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ എ​​​പ്പി​​​ഡെ​​​മി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ജീ​​​മോ​​​ൻ പ​​​ന്ന്യം​​​മാ​​​ക്ക​​​ൽ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​നി​​​ര​​​ക്ക് ഉ​​​യ​​​രു​​​ന്ന​​​തു ലാ​​​ഘ​​​വ​​​ത്തോ​​​ടെ കാ​​​ണ​​​രു​​​തെ​​​ന്ന് ഡോ. ​​​ജീ​​​മോ​​​ൻ പ​​റ​​ഞ്ഞു. പ്രാ​​​യം​​​കു​​​റ​​​ഞ്ഞ​​​വ​​​രിൽ ഹൃ​​​ദ​​​യാ​​​ഘാ​​​തം കൂ​​​ടി​​​വ​​​രു​​​ന്നത് അധ്വാനക്ഷമമായ ജീ​​​വി​​​ത​​​വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​ണു ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴും ഹൃ​​​ദ​​​യാ​​​ഘാ​​​തം പോ​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ളെ ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന മ​​​രു​​​ന്നു​​​ ല​​​ഭ്യ​​​മ​​​ല്ല. ഇ​​​ത്ത​​​രം കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ രോ​​​ഗ​​​ത്തി​​​ന്‍റെ അ​​​വ​​​സ്ഥ മൂ​​​ർ​​​ച്ഛി​​​ക്കു​​​ക​​​യും മ​​​ര​​​ണ​​ത്തോ​​​ത് വ​​​ർ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ കു​​​ടും​​​ബ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണു നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

മരണം ഇങ്ങനെ

2016 മുന്പുള്ള ശരാശരി മ​​​ര​​​ണ​​​സം​​​ഖ്യ ല​​​ക്ഷ​​​ത്തി​​​ൽ


ഹൃദയാഘാതം 17.0
ശ്വാസകോശ രോഗങ്ങൾ 8.5
അതിസാരം മൂലമുള്ളവ 7.8
പക്ഷാഘാതം 6.9
ശ്വാസകോശത്തിലെ അണുബാധ 5.0
ക്ഷയരോഗം 3.9
പ്രമേഹം 5.5

10 പ്രധാന മ​​​ര​​​ണ കാ​​​ര​​​ണ​​​ങ്ങ​​​​​​ൾ

2016 ലെ മ​​​ര​​​ണ​​​സം​​​ഖ്യ ല​​​ക്ഷ​​​ത്തി​​​ൽ

ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം 16.3
അന്തരീക്ഷ മലിനീകരണം 10.3
രക്തത്തിൽ അമിത പഞ്ചസാര 10.2
വീട്ടിലെ വായു മലിനീകരണം 7.8
പുകയില ഉപയോഗം 7.2
രക്തത്തിൽ അമിത കൊഴുപ്പ് 7.0
മലിനജല ഉപയോഗം 5.5
അമിത ശരീരഭാരം 4.8
വൃക്ക രോഗം 4.3
വിറ്റാമിൻ സി കുറവ് 4.7

സാം​​​ക്ര​​​മി​​​ക രോ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക്

1970 ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച്, 2016ൽ ​​​ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ളി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​യാ​​​ണെ​​​ന്നാ​​​ണു പ​​​ഠ​​​ന ഫ​​​ലം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ മാ​​​റ്റം സാം​​​ക്ര​​​മി​​​ക രോ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണെ​​​ന്ന് ഡോ. ​​​ജീ​​​മോ​​​ൻ പ​​​ന്ന്യം​​​മാ​​​ക്ക​​​ൽ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി. ആ​​​ഹാ​​​ര​​​ക്ര​​​മ​​​ത്തി​​​ലു​​​ള്ള മാ​​​റ്റ​​​വും വ്യാ​​​യാ​​​മ​​​ക്കു​​​റ​​​വും പു​​​ക​​​യി​​​ല​​​യു​​​ടെ​​​യും മ​​​ദ്യ​​​ത്തി​​​ന്‍റെ​​​യും ഉ​​​പ​​​യോ​​​ഗ​​​വും ഇ​​​തി​​​ന് പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​ണ്.പ്ര​​​മേ​​​ഹം മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ 252 ശ​​​ത​​​മാ​​​ന​​​വും ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ല​​​മു​​​ള്ള​​​വ 136 ശ​​​ത​​​മാ​​​ന​​​വും പ​​​ക്ഷാ​​​ഘാ​​​തം മൂ​​​ല​​​മു​​​ള്ള​​​വ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​യും ശ്വാ​​​സകോശ രോ​​​ഗ​​​ങ്ങ​​​ൾ മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ളും പ​​​രി​​​ക്കു​​​ക​​​ൾ മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ളും ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും വീ​​​ഴ്ച​​​യി​​​ലൂ​​​ടെ​​​യു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യും പ​​​റ​​​യു​​​ന്നു.

ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​മാ​​​ണു മ​​​ര​​​ണ​​​ത്തി​​​ലേക്ക് നയിക്കുന്നഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ മു​​​ന്നി​​​ൽ. ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം മൂ​​​ലം ഏ​​​ക​​​ദേ​​​ശം 16.3 ല​​​ക്ഷം പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്നു. 1970 നെ ​​​അപേക്ഷിച്ച് ഇ​​​ത് 108 ശ​​​ത​​​മാ​​​നം കൂടുതലാണ്. പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം വീതം മ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ല​​​വും പ്രമേഹം മൂ​​​ല​​​വും ഉ​​​ണ്ടാ​​​കു​​​ന്നു.

പ്രമേഹമ​​​ര​​​ണ​​​ങ്ങ​​​ൾ 1970 നേക്കാൾ 163 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്ന ശ​​​രീ​​​ര​​​ഭാ​​​രം മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ മൂ​​​ന്നു മ​​​ട​​​ങ്ങും ര​​​ക്ത​​​ത്തി​​​ലെ ഉ​​​യ​​​ർ​​​ന്ന കൊ​​​ഴു​​​പ്പു​​​മൂ​​​ല​​​മു​​​ള്ള​​​വ 130 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്നു.
Loading...